​”എസ്. ജാനകിയമ്മയോടുള്ള കടപ്പാട് പങ്കുവെച്ച് മോഹൻലാൽ; ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങൾ എന്നും ഹൃദയത്തോട് ചേർന്നുള്ളതെന്ന് താരം.”

ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. എല്ലാവരേയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു എസ്. ജാനകിയെന്ന് മോഹൻലാൽ പറഞ്ഞു . തന്റെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളത്. അവർ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാവാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു . ‘ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവൻ മലയാളവും ഹിന്ദിയുമടക്കമുള്ള

ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ജൂലൈ 19 മുതല്‍ 24 വരെ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ജൂലൈ 19 ഞായറാഴ്ച മുതല്‍ 24 വെള്ളിയാഴ്ച വരെ (1201 കര്‍ക്കിടകം 3 മുതല്‍ 8 വരെ) നടക്കും. ക്ഷേത്രതന്ത്ര പ്രാമുഖ്യത്തോടെ ക്ഷേത്രതന്ത്ര അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള ബ്രഹ്‌മശ്രീ നാരായണരു രാമരുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജാചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 24 വെള്ളിയാഴ്ച തുലാം രാശിയില്‍ ഉച്ചയ്ക്ക് 12.30 നും 12.52 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ചാര്‍ത്തല്‍ ചടങ്ങ് നടക്കും.

ലഹരിക്കെതിരെ ദക്ഷിണേന്ത്യൻ സഖ്യം; ‘ഓപ്പറേഷൻ തൂഫാൻ’ വിജയമാക്കാൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു

തിരുവനന്തപുരം :  ലഹരി വിരുദ്ധ വേട്ടയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പരസ്പരം കൈ കോർക്കുന്നു.സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര മന്ത്രി വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗത്തിലാണ് ഈ തീരുമാനം. കേരളത്തിനു പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്,കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.തമിഴ്നാട്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്ന് ഡി ജി പി മാരും കർണാടകത്തിൽനിന്ന് എഡിജിപിയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ലഹരി വിരുദ്ധ സേനയുടെ ചുമതലയുള്ള ഐജിമാരുമാണ് യോഗത്തിൽ

പിഞ്ചുകുഞ്ഞിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെസംഭവിച്ച ചികിത്സാപിഴവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ചികിത്സിച്ച ഡോക്ടറും ചേർന്നാണ് ഈ തുക കുഞ്ഞിന്റെ കുടുംബത്തിന് നൽകേണ്ടത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ചേലാകർമ്മത്തിന് ശേഷം കുഞ്ഞിന് കടുത്ത അണുബാധ ഉണ്ടാവുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അമല ആശുപത്രിയിലും, പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ച് തീവ്രപരിചരണവും

പി.എസ്.സി ക്രമക്കേട്: അന്വേഷണം കെ.എ.എസിലേക്കും; പഴുതടച്ച നീക്കവുമായി െ്രെകംബ്രാഞ്ചും ആഭ്യന്തര വിജിലന്‍സും

തിരുവനന്തപുരം: പി.എസ്.സി.ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷകളും അന്വേഷണ പരിധിയിലേക്ക്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കെ.എ.എസ് എഴുത്തുപരീക്ഷയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവരെ കെ.എ.എസിലേക്ക് രണ്ട് ബാച്ചുകളിലായാണ് നിയമനം നടന്നിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുന്‍ ഭരണമുന്നണിയായ എല്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പ്രധാന ആരോപണം. ഇതിനായി പി.എസ്.സിയില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നതായും

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെ. ബിജു ഐഎഎസ്; നിരുപാധികം മാപ്പ് ചോദിച്ചു

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെ. ബിജു ഐഎഎസ് നിരുപാധികം മാപ്പ് ചോദിച്ചു. ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ പദപ്രയോഗങ്ങൾ പൂർണ്ണമായി പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഉത്തരവിലെ പിഴവ് ബോധ്യപ്പെട്ട ഉടൻ തന്നെ അത് പിൻവലിക്കുകയും പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവിലെ വിവാദ പരാമർശങ്ങളെ തുടർന്ന് ഉദ്യോഗസ്ഥൻ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും കോടതിയെ അവഹേളിക്കുകയാണ് ചെയ്തതെന്നും ഹൈക്കോടതി

കലാസ്വാദനത്തിന് പുതിയ ഭാവഭേദങ്ങൾ നൽകി “ധ്വനിക 2K26” നഴ്സിംഗ് കലോത്സവത്തിന് കൊടിയിറങ്ങി; കിംസ് കോളേജിന് ഇരട്ടക്കിരീടം

കൊല്ലം: നഴ്സിംഗ് വിദ്യാർത്ഥികളുടെ സർഗ്ഗപ്രതിഭ മാറ്റുരച്ച മൂന്ന് ദിവസം നീണ്ടുനിന്ന സൗത്ത് സോൺ കലാമാമാങ്കം “ധ്വനിക 2K26” ന് ആവേശകരമായ കൊടിയിറക്കം. ജൂൺ 29, 30, ജൂലൈ 1 തീയതികളിൽ കൊല്ലം ഉപാസന നഴ്സിംഗ് കോളേജിൽ വച്ചാണ് കലോത്സവം അരങ്ങേറിയത്. സൗത്ത് സോണിലെ 32-ലധികം നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിഭാധനരായ വിദ്യാർത്ഥികളാണ് ഈ കലാമേളയിൽ പങ്കെടുത്തത്. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (SNA) സൗത്ത് സോൺ ടീമിന്റെ മികച്ച ആസൂത്രണ മികവിൽ, സമയബന്ധിതമായാണ് വിദ്യാഭ്യാസ-കലാ-സാഹിത്യ മത്സരങ്ങൾ

അരൂരിൽ വൻ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്; വീടിന് മുകളിൽ തകർന്നുവീണത് പുകക്കുഴൽ

അരൂർ: ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് പുകക്കുഴൽ വീണത് . ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ

49% ഓഹരി സ്വന്തമാക്കാൻ എംഎസ്സി (MSC); സർക്കാർ കോൺക്ലേവിൽ നിർണ്ണായക ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വിവാദ ഓഹരി ഇടപാടിനെ അനുകൂലിച്ച് സിപിഎം മുഖപത്രത്തിൽ വാർത്ത. അദാനി-എംഎസ്‌സി ഓഹരി ഇടപാടിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കെ ജൂൺ അഞ്ചിന് പാർട്ടി പത്രം ഇതിനെ അനുകൂലിച്ച് റിപ്പോർട്ട് ചെയിട്ടുണ്ടെന്നാണ് ശ്രദ്ധേയം. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ജൂൺ 30നാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. എന്നാൽ ജൂൺ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ 49 ശതമാനം വരെ ഓഹരി എംഎസ്സി ലക്ഷ്യമിടുന്ന കാര്യമടക്കം പറയുന്നു

അരുൺകുമാറിനെ മാറ്റി ഐ.എച്ച്.ആർ.ഡിക്ക് പുതിയ ഡയറക്ടർ

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐഎച്ച്‌ആർഡി) ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി ഉത്തരവായി. പകരം ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫസർ എം.വി രാജേഷിനെ പുതിയ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഇൻ ചാർജ് ചുമതല നൽകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ യോഗ്യതയെയും നിയമനത്തെയും ചോദ്യം ചെയ്തുകൊണ്ട് തുടക്കം മുതൽ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ