തിരുവനന്തപുരം : ലഹരി വിരുദ്ധ വേട്ടയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പരസ്പരം കൈ കോർക്കുന്നു.സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര മന്ത്രി വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗത്തിലാണ് ഈ തീരുമാനം.
കേരളത്തിനു പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്,കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.തമിഴ്നാട്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്ന് ഡി ജി പി മാരും കർണാടകത്തിൽനിന്ന് എഡിജിപിയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ലഹരി വിരുദ്ധ സേനയുടെ ചുമതലയുള്ള ഐജിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.ഇതിന് പുറമേ കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ്, എയർപോർട്ട് നർകോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ സംരക്ഷണ സേന എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.പോലീസ് സൂപ്രണ്ടിന്റെ റാങ്കിലുള്ള ഒരു നോഡൽ ഓഫീസറെ നിയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.പ്രവർത്തന പുരോഗതി ഇടയ്ക്കിടെ യോഗംചേർന്ന് വിലയിരുത്തും.
കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവും മുൻ ഡി ജി പി യുമായ എ ഹേമചന്ദ്രൻ,മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.


ദേവാൻഷ് ശൗര്യയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കാണും
ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി







