ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി
പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നും അനിശ്ചിതത്വത്തിൽ തുടരുന്നു. ജൂലൈ 15ന് വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നീണ്ടു. ഇന്ന് (ജൂലൈ 16) ജില്ലാ നിയമസഹായ വേദിയുടെ കൗൺസിലിങ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മാത്രമായിരിക്കും കോടതി അന്തിമ ശിക്ഷ വിധിക്കുക. 2002ലെ സുപ്രീം കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമസഹായ വേദി ഇടപെട്ട്, ചെന്താമരയെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലിങ്ങിനോടുള്ള പ്രതികരണം,
തിരുവനന്തപുരം : സംസ്ഥാനത്ത് പകലും രാത്രിയും ആവർത്തിക്കുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ പല വീടുകളിലും സോളാർ സംവിധാനമുണ്ടെന്നും പകൽ സമയത്ത് ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധിക വൈദ്യുതി രാത്രിയിലേക്കായി സംഭരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും, പകൽ ഒരു രൂപ നിരക്കിൽ ലഭിക്കുന്ന ഒരു യൂണിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500
കണ്ണൂർ: പയ്യന്നൂരിലെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.ജനറൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ജനറൽ അനസ്‌തീഷ്യ നൽകിയുള്ള ശസ്‌ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അനസ്‌തേഷ്യ നൽകി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെ ബോധരഹിതനായ കുട്ടി അഞ്ച് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അനസ്‌തീഷ്യ നൽകിയ
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടം കുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കായി ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരുടെ വിശ്വാസത്തെ ചോദ്യം
സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ടെനി ജോപ്പന്‍. തന്നെ ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ’13 വര്‍ഷത്തെ വേദനയ്ക്ക് പരിഹാരം’ 13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് കോടതി വിധി പരിഹാരമായെന്ന് ടെനി ജോപ്പന്‍ പ്രതികരിച്ചു. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും
ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കും. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള താത്‌പര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ‘ജില്ല’ എന്ന തമിഴ്
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ സെക്രട്ടേറിയറ്റിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന മൃദുഹിന്ദുത്വ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടതെന്നും, നിവേദനം നൽകാനാണ് അവർ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു പോലെ രഹസ്യമായല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും, മറ്റൊരു കാറിൽ
കൊച്ചി: വീണ്ടും ചർച്ചയായി നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് വിവാദം. വർഷങ്ങൾക്ക് മുമ്പ് നിയമപരമായും പൊതുസമൂഹത്തിലും ഏറെ ചർച്ചയായ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്.തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനക്കൊമ്പുകൾ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹൻലാൽ അറിയിച്ചു. നേരത്തെ മോഹൻലാലിന്‍റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.










