വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: നിർമാണച്ചുമതലയുണ്ടായിരുന്ന എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ കാണാതായി

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറുപേരെ കാണാതായതായാണ് വിവരം. കനത്ത മഴയെത്തുടർന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എം ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണമോ?

തിരുവനന്തപുരം: വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം ലഭിക്കുന്നതായി സൂചനകൾ . കേസന്വേഷണത്തിൽ എ.ഡി.ജി.പിയുടെ നിർദേശാനുസരണം വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. എസ്.ഐ.ടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. റിപ്പോ‌ർട്ട് പുറത്തുവന്ന് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ‌ഡിജിപി നടപടി സ്വീകരിച്ചിട്ടില്ല. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നതുവരെ റിപ്പോർട്ട് പൂഴ്‌ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അന്തിമ

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും

കോഴിക്കോട് : യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് വീണ്ടും സാധ്യത തെളിയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുസംബന്ധിച്ച് കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകിയതോടെയാണിത്. മുമ്പ് ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കുൾപ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കായി ബൈന്ദൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും

കൊയിലാണ്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​’ദേവനന്ദ’, ‘സീയാമോൾ’ എന്നീ സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സീയാമോൾ എന്ന ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായത്. അമിതവേഗതയും ദിശ മാറിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും

കാൻസർ വ്യാജമെന്ന പ്രചാരണങ്ങൾക്ക് ലൈവിലൂടെ മറുപടി നൽകി രേണു സുധി

സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയുള്ള സൈബർ ഇടങ്ങളിലെ ക്രൂരമായ വ്യാജ ആരോപണങ്ങൾക്ക് വികാരനിർഭരമായി മറുപടി നൽകി താരം. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും ‘അഭിനയം’ മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകൾക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനകൾ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി വിഡിയോയിലൂടെ

ഡീസലടിക്കാനുള്ള പണം പോലുമില്ല”; സംസ്ഥാനതല ബസ് പണിമുടക്കിലേക്ക് ഉടമകൾ; കാസർകോട് ജില്ലയിൽ സൂചനാ സമരം പൂർണ്ണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുണ്ടായ വരുമാന നഷ്ടത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഡീസലിനുള്ള പണം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പരാതി. ബസ് മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ പ്രധാന ആവശ്യം. സംസ്ഥാനതല പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു

തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും

വൈഭവിന് ജീവിക്കണം, നമുക്കൊരുമിച്ച് കൈകോർക്കാം; മജ്ജ മാറ്റി വെയ്ക്കാൻ സഹായിക്കാം

തിരുവനന്തപുരം: ആശുപത്രിയിലെ ഐ.സി.യു കിടക്കയിലെ തണുപ്പിൽ, വേദനകൾക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് ഏഴ് വയസ്സുകാരൻ വൈഭവ്. ഒന്നുച്ചത്തിൽ കരയാൻ പോലുമാകാതെ, ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസാന പോരാട്ടത്തിലാണ് ഈ രണ്ടാം ക്ലാസുകാരൻ. രക്താർബുദം  കവർന്നെടുത്ത അവന്റെ കുഞ്ഞു ശരീരത്തിന് ഇപ്പോൾ താങ്ങാവുന്നതിലും അപ്പുറമാണ് കീമോതെറാപ്പിയുടെയും മരുന്നുകളുടെയും കാഠിന്യം. അവനെ സാധാരണ ജീവിതത്തിലേക്ക് മഴുച്ചുകൊണ്ടുവരാൻ അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് സ്വപ്നം കാണാൻ പോലുമാകാത്ത തുകയാണ് ഇതിനായി ഡോക്ടർമാർ വിധിച്ചിരിക്കുന്നത്; 75 ലക്ഷം

തൃശൂരിൽ ദാരുണ അപകടം:

തൃശൂർ: വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് വീണ യുവതിക്ക് പിന്നാലെ വന്ന ആംബുലൻസ് കയറി ദാരുണാന്ത്യം. തൃശൂർ പൂങ്കുന്നം ജങ്ഷനിലാണ് മനസ്സിനെ നടുക്കുന്ന ഈ അപകടം ഉണ്ടായത്. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയായിരുന്നു അപകടം. ജനീറ്റയും അമ്മ പ്രിയയും വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂങ്കുന്നം

അവർ വർഗ്ഗവഞ്ചകർ’; ജയരാജന്റെ മൃദുസമീപനത്തിന് ഗോവിന്ദന്റെ പരസ്യ ശാസന

കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക്