കുഞ്ഞിനെ തല്ലി പരിക്കേൽപ്പിച്ചു’; ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ കാര്യത്തിൽ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: കുട്ടികളുടെ അറിവും വ്യക്തിത്വവും വളർത്തിയെടുക്കുന്ന ഇടങ്ങളാണ് സ്കൂളുകൾ. എന്നാൽ, സുരക്ഷയും കരുതലും ലഭിക്കേണ്ട അതേ ഇടങ്ങളിൽ നിന്നുള്ള അനിഷ്ട സംഭവങ്ങൾ ആശങ്ക ഉണർത്തുകയാണ് .കടയ്‌ക്കാവൂർ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ എഴുതാത്തതിന്റെ പേരിലാണ് മർദനം. വലത് കയ്യിലെ വിരലിന് പരിക്കേറ്റ കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അദ്ധ്യാപിക കുട്ടിയെ മർദിച്ചത്. എന്നാൽ, വേദനയുള്ള

‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

KSRTC Priyadarshini Free Travel Scheme for Women in Kerala

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി

നെന്മാറ ഇരട്ടക്കൊലപാതക കേസ് : നരാധപന് വധശിക്ഷയോ? ശിക്ഷാവിധി ഇന്ന്!

ചെന്താമര കേസിൽ വിധി പറയുന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി

ചോരയൊലിക്കുന്ന ശരീരം, കസ്റ്റഡിയിലായ ആൺസുഹൃത്ത് , പ്രണയച്ചതിയോ അതോ ക്രൂരവിധിയോ? വീടിനുള്ളിൽ ആൺസുഹൃത്തിനൊപ്പം കഴിഞ്ഞ യുവതിക്ക് ഒടുവിൽ സംഭവിച്ചത് ?

അടൂർ: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം.

വൈദ്യുതി ഉപഭോഗം ഉയരുന്നു: ഇന്ന് മുതൽ ജനങ്ങൾ ഇരുട്ടിലാണ്

തിരുവനന്തപുരം : ഇന്ന് രാത്രി 7 മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവിശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ

“ശബരീശന്റെ പൊന്ന് കട്ടതാര്? സർക്കാരിന്റെ മൗനത്തിന് പിന്നിൽ!

കോഴിക്കോട്: കോടതി ഇടപെടൽമൂലം സർക്കാർ നിസ്സഹായാവസ്ഥയിലാണെന്നും സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻകഴിയുന്നില്ലെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കുന്നില്ല. ഇത് സ്വർണക്കൊള്ള നടത്തിയവർ രക്ഷപ്പെടുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. മുൻപും ഇതുപോലെ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുവശത്ത് കോടതി, മറുവശത്ത് ബോർഡ് എന്ന നിലയിലാണ് കാര്യങ്ങൾ. താഴമൺ തന്ത്രി സംശയമുനയിലാണ്. തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റി മകനെ നിയമിക്കണമെന്ന്

കൊല്ലത്തെ കല്യാണം ഐസ്ക്രീമിൽ ‘കുളമായി’; വധു കുഴഞ്ഞുവീഴാൻ മാത്രം അവിടെയുണ്ടായത് ഇത്

കൊല്ലം :  മധുരം പങ്കുവെക്കേണ്ട വിവാഹവേദി ഒടുവിൽ ഐസ്ക്രീമിന്റെ പേരിൽ ‘തല്ലുമേടായി’ മാറി. കൊല്ലം പള്ളിമുക്കിൽ കല്യാണസൽക്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ വധു കുഴഞ്ഞുവീഴുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒ‍ാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം. സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും

നെഹ്‌റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും; ബോണസ് തുകയില്‍ 25% വര്‍ധനവ് പ്രഖ്യാപിച്ച് മന്ത്രി പിസി വിഷ്ണുനാഥ്‌

ആലപ്പുഴ: ആലപ്പുഴയുടെ വിശ്വപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് (NTBR) സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം ധനസഹായം രണ്ട് കോടി രൂപയായി വർധിപ്പിക്കുമെന്ന് ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ്. കെ. സി. വേണുഗോപാൽ എം.പി ഉന്നയിച്ച ആവശ്യപ്രകാരമാണ് നടപടി. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ഉടൻ അനുകൂലമായ തീരുമാനമെടുക്കുമെന്നും വള്ളംകളി

ഉറ്റചങ്കുകളും വിശ്വസ്തരും ഒന്നൊന്നായി വീഴുന്നു .പിണറായിയെ വെട്ടിലാക്കി മുന്‍ അഡീ. പി എസും ആ ലേഖനം ഊരാക്കുടുക്കാകുമോ സിപിഎമ്മിന്

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ പിണറായി വിജയന് തിരിച്ചടികളുടെ പരമ്പരായാണോ. ഉറ്റചങ്കുകള്‍ക്കും വിശ്വസ്തര്‍ക്ക് ഒന്നൊന്നായി പണി കിട്ടുകയാണ്. ഭരണം നഷ്ടമായതിന് പിന്നാലെ ആദ്യ ചോദ്യം മകള്‍ക്കു നേരെ. ഭരണത്തിലിരുന്നപ്പോഴും വീണ വിജയന്‍, എസ്എഫ്‌ഐഒ, ഇഡി എന്ന രീതിയില്‍ സജീവ ചര്‍ച്ചയുണ്ടായിരുന്നെങ്കിലും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് മുന്നില്‍ ഇരിക്കേണ്ട അവസ്ഥ വന്നിരുന്നില്ല. ഇടയ്ക്ക് വീണ കേസില്‍ മൊഴി കൊടുത്തു എന്ന തലവക്കെട്ടില്‍ ഒതുങ്ങിയത് ഒടുവില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും ആദ്യം പ്രതിരോധം തീര്‍ത്ത സിപിഎം പിന്നീട് വീണ

ചവറ്റുകുട്ടയിൽ നിന്ന് ലക്ഷങ്ങളുടെ കിലുക്കം! ഹരിതകർമസേനാംഗങ്ങൾ മാസം 60,000 രൂപ വരെ നേടുന്നത് എങ്ങനെ?

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയാനുള്ളതല്ല, പണമുണ്ടാക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് ഇപ്പോൾ കേരളം. മാലിന്യം ശേഖരിച്ച ഹരിതകർമസേനയ്ക്ക് ഇങ്ങനെ കിട്ടിയത് 40.06 കോടി രൂപ. കഴിഞ്ഞ അഞ്ചുവർഷത്തെ വരുമാനമാണിത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം മൂല്യവർധിത ഉത്പന്നങ്ങളാക്കിയ ക്ലീൻകേരള കമ്പനി വഴിയാണ് ഹരിതകർമസേന ഈ നേട്ടം കൊയ്തത്. മലപ്പുറം ജില്ലയിലെ ഒരുഹരിതകർമ സേനാംഗത്തിന് മാസം അറുപതിനായിരത്തിലധികം രൂപവരെ പ്രതിഫലമായി കിട്ടിയിട്ടുമുണ്ട്. അജൈവമാലിന്യം ക്ലീൻകേരള കമ്പനിവഴി വിറ്റാണ് ഹരിതകർമസേനയ്ക്ക് വേതനം നൽകിയത്. 2025-26 സാമ്പത്തികവർഷം കമ്പനിയുടെ ഏകദേശ വിറ്റുവരവ് 66.40 കോടിരൂപ, ലാഭം 10.16