“3 കോടിയുടെ “മന്ത്രിക്കസേര”യുടെ ഉറവിടം തേടി ഇന്ന് ഡൽഹിയിലേക്ക്; സിം ഉടമയെ തിരിച്ചറിഞ്ഞു, എന്തുകൊണ്ട് നേതാക്കളെ ലക്ഷ്യമിട്ടു എന്ന ചോദ്യം ബാക്കി!

Vidya Balakrishnan MLA fake call cyber fraud Delhi വിദ്യാ ബാലകൃഷ്ണൻ വ്യാജ കോൾ ചിത്രം

കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ നൽകിയ കേസിൽ നിർണായക വഴിത്തിരിവ്. കോൾ ഡൽഹി ആസ്ഥാനമായ ഒരു സൈബർ തട്ടിപ്പ് സംഘത്തിൽനിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇതോടെ കോഴിക്കോട് സൈബർ സെൽ സംഘം ഇന്ന് അന്വേഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഓഫിസിൽനിന്നെന്ന വ്യാജേനയായിരുന്നു ഈ മാസം ആറിന് വിദ്യാ ബാലകൃഷ്ണന് വാട്സാപ്

“പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം; 6 മണിക്കൂർ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം, സുഖപ്പെട്ട മുറിവിൽ പ്ലാസ്റ്റിക് സർജറി നടത്തിയതിലും ഡോക്ടർമാർക്ക് വീഴ്ച”

Devan Shourya anesthesia death case at Payyanur Baby Memory Hospital

പയ്യന്നൂർ: അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്‌ടർമാർക്ക് ഗുരുതര വീഴ്‌ചയുണ്ടായതായി വിദഗ്ദ്ധ സമിതി വിലയിരുത്തൽ. ആശുപത്രിയിലെത്തി ആദ്യ ആറ് മണിക്കൂറോളം സമയം കുഞ്ഞിന് ചികിത്സയൊന്നും നൽകിയിരുന്നില്ല. അതിനാൽ, മുറിവിൽ വലിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇത്രയും ചെറിയ പരിക്കിന് ജനറൽ അനസ്‌തേഷ്യ വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. ആനാവശ്യ ചികിത്സയ്‌ക്കാണ് ഡോക്‌ടർമാർ ശുപാർശ ചെയ്‌തത്. ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ

“പകൽ സൺ ഉഷാർ, രാത്രി സണ്ണി എടങ്ങേർ; പവർകട്ടിൽ വൈദ്യുതി മന്ത്രിക്കെതിരെ ശിവൻകുട്ടിയുടെ പരിഹാസം”

V Sivankutty criticises Kerala power cuts

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർക്കട്ടിൽ സർക്കാരിനെ പരഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി .ശിവൻകുട്ടി. ബിസ്‌മയത്തിന്റെ അതിതീവ്രനാളുകൾ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശിവൻകുട്ടി സർക്കാരിനെ പരിഹസിക്കുന്നത്. ‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്നാണ് പോസ്റ്റിൽ പറയുന്നത്. പകൽചൂട് കനക്കുന്നതിനിടയിൽ രാത്രികാലങ്ങളിലുണ്ടാകുന്ന പവർകട്ടിനെയാണ് അദ്ദേഹം പരിഹസിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്നും എത്രനാൾ പവർകട്ട്‌ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നുമുള്ള വൈദ്യുതി മന്ത്രി സണ്ണി

ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിന് ശേഷം, നീല വസന്തത്തിന്റെ വർണച്ചാരുതയിൽ ഇടുക്കി വീണ്ടും കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്…

Neelakurinji bloom in Munnar hills

ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. കുറിഞ്ഞിപ്പൂക്കൾ വിരിയുന്ന പ്രധാന കേന്ദ്രങ്ങൾ ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള സ്വാഭാവിക പുൽമേടുകളിലാണ് കുറിഞ്ഞി വസന്തം പ്രധാനമായും ദൃശ്യമാകുക.

“പൊലീസും ഫോറസ്റ്റും ഞങ്ങൾക്ക് പുല്ലാ; ആരെങ്കിലും അനാവശ്യമായി അടിച്ചാൽ തിരിച്ചടിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ” — എം.എം. മണി

CPM leader MM Mani delivering a speech during the Kanjikuzhy protest

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. ‘ഫോറസ്റ്റുകാര് പൊലീസ് ചമയണ്ടാ…. പൊലീസുകാര് ഫോറസ്റ്റും ചമയണ്ടാ…. മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കില്‍ മര്യാദകേട് ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരും. നിയമം കയ്യിലെടുക്കേണ്ടി വരും. നിയമം കയ്യിലെടുക്കുമ്പോള്‍ നിയമം… മാങ്ങൊത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ട്

നെന്മാറ ഇരട്ടക്കൊല : ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച.

Chenthamara Nenmara double murder case accused

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുമ്പോൾ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ

കുഴിമന്തി കൊന്നൊടുക്കുമോ?! ഷിഗെല്ല ബാക്ടീരിയ വില്ലൻ;50ഓളം പേർക്ക് ഭക്ഷ്യവിഷബാധ, മയോണൈസോ കുടിവെള്ളമോ? കാരണത്തിൽ തർക്കം, ഹോട്ടലിനെതിരെ കേസ്!

Al Reem hotel Kochi food poisoning Shigella bacteria അൽ റീം ഹോട്ടൽ ഭക്ഷ്യവിഷബാധ ചിത്രം

കൊച്ചി : കതൃക്കടവ് അൽ റീം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ

ഇന്ന് ലോക പാമ്പ് ദിനം! ഭയമല്ല, ബഹുമാനമാണ് വേണ്ടത്; പ്രകൃതിയുടെ കാവൽക്കാരെ അറിയാം!

World Snake Day Kerala snake conservation ലോക പാമ്പ് ദിനം ചിത്രം

ഇന്ന് ജൂലൈ 16, ലോക പാമ്പ് ദിനം. ഭയത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും നിഴലിൽ എന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവിവർഗത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. പ്രകൃതിയുടെ സന്തുലനത്തിൽ പാമ്പുകളുടെ പങ്ക് എലി, തവള തുടങ്ങിയ കീടങ്ങളുടെയും ചെറുജീവികളുടെയും എണ്ണം നിയന്ത്രിക്കുന്നതിൽ പാമ്പുകൾക്ക് നിർണായക പങ്കുണ്ട്. കാർഷിക മേഖലയിൽ എലിശല്യം തടയുന്നതിലൂടെ പാമ്പുകൾ കർഷകർക്ക് വലിയ സഹായമാണ് ചെയ്യുന്നത്. ആവാസവ്യവസ്ഥയുടെ ഭക്ഷ്യശൃംഖലയിൽ ഇരയും വേട്ടക്കാരനുമായി പാമ്പുകൾ വഹിക്കുന്ന പങ്ക് പരിസ്ഥിതി സന്തുലനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ സാഹചര്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിൽ. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ

വീണ്ടും വെട്ടിപ്പിന്റെ നിഴലിൽ പിഎസ്‌സി! വിവരാവകാശ കമ്മീഷനെയും തള്ളി; ഉദ്യോഗാർഥികളോട് “രേഖ തരില്ല” എന്ന് നിലപാട്!

PSC recruitment scam crime branch investigation Kerala പിഎസ്‌സി നിയമനത്തട്ടിപ്പ് ചിത്രം

തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക്