ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്.
കുറിഞ്ഞിപ്പൂക്കൾ വിരിയുന്ന പ്രധാന കേന്ദ്രങ്ങൾ
ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള സ്വാഭാവിക പുൽമേടുകളിലാണ് കുറിഞ്ഞി വസന്തം പ്രധാനമായും ദൃശ്യമാകുക.
മണലാരണ്യത്തിൽ നിന്ന് ദാരുണാന്ത്യത്തിലേയ്ക്ക്.. കുന്നംകുളത്തെ ആ കുടുംബത്തെ തകർത്തത് എന്ത്?
- ചൊക്രമുടി: സർക്കാർ കൈയേറ്റമൊഴിപ്പിച്ചെടുത്ത ഈ പ്രദേശം ഇത്തവണത്തെ പ്രധാന ആകർഷണമായിരിക്കും. ഇവിടെ ഇതിനകം തന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി.
- മീശപ്പുലിമല: ഹിമാലയത്തിന് തെക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഇക്കോ ട്രെക്കിങ് കേന്ദ്രം.
- എടലിമേട്: മാട്ടുപ്പെട്ടിക്ക് സമീപമുള്ള മനോഹരമായ പുൽമേട്.
- സെവൻമല
- ഗുണ്ടമല
എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.
സഞ്ചാരികളെ വരവേൽക്കാൻ ഓൺലൈൻ ബുക്കിങ്;
കെഎസ്ആർടിസി പ്രത്യേക സർവീസുകൾ.കുറിഞ്ഞി സീസൺ പ്രമാണിച്ച് വൻതോതിൽ എത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിൽ വനംവകുപ്പ്, കെ.എഫ്.ഡി.സി , ഡി.ടി.പി.സി, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നു.
സന്ദർശകരുടെ കടുത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് പ്രധാന യോഗത്തിൽ തീരുമാനമായത്. കൂടാതെ, മേഖലയിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.


വർക്കലയിൽ നവവധു ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്







