കഴിഞ്ഞ രണ്ട് ദിവസമായി എഐ ക്യാമറകൾ പണിമുടക്കി, ഇനി ഫൈൻ വരില്ല എന്ന് വിചാരിച്ച് റോഡിലൂടെ വണ്ടി പറപ്പിച്ചവർക്ക് എട്ടിന്റെ പണി വരാൻ സാധ്യതയുണ്ട്. എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എഐ ക്യാമറകളുടെ കണ്ണുകൾ ഇപ്പോഴും തുറന്നുതന്നെ ഇരിപ്പുണ്ട്. റോഡിലെ നിയമലംഘനങ്ങളെല്ലാം അതിൽ കൃത്യമായി പതിയുന്നുമുണ്ട്.
ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് വാഹന ഉടമകൾക്ക് ഇപ്പോൾ പിഴ നോട്ടിസ് ( ചെല്ലാൻ )അയക്കാൻ കഴിയുന്നില്ല എന്ന് മാത്രം. എന്നാൽ എഐ ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ ഇപ്പോഴും സെർവറിൽ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കുന്ന അന്ന് ഈ ചിത്രങ്ങളെല്ലാം മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് എത്തും. അതോടെ നിയമലംഘനങ്ങൾക്ക് കൂട്ടത്തോടെ ചെല്ലാൻ നിങ്ങളുടെ ഫോണിലേക്കും വരും.
മൂന്ന് മാസം കൂടുമ്പോൾ 12 കോടിയോളം രൂപ മോട്ടോർ വാഹനവകുപ്പ് കെൽട്രോണിന് നൽകണമെന്നാണ് കരാർ. എന്നാൽ ഒന്നേകാൽ വർഷമായി പണം നൽകാത്തതുകൊണ്ട് ഇന്റർനെറ്റ് കമ്പനി കണക്ഷൻ കട്ട് ചെയ്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. അതുകൊണ്ട് ക്യാമറ വർക്കിങ് അല്ലെന്ന് കരുതി ആരും ഹീറോ ആകാൻ നിൽക്കണ്ട. പിഴ വരാൻ കുറച്ച് വൈകുമെന്നേയുള്ളൂ.
45-ാം വയസിൽ മാതൃത്വത്തിന്റെ മധുരം; കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് പത്മപ്രിയ


പ്രേമനും ജി ആര് അജിതും നേതൃത്വത്തിലേക്ക്; പോലീസില്‍ വമ്പന്‍ സംഘടനാ അഴിച്ചുപണി: കെ.പി.ഒ.എ. ചരിത്രമായി; പുതിയ അഡ്ഹോക്ക് കമ്മിറ്റികള്‍ നിലവില്‍ വന്നു; ഇനി പോലീസിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും







