ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ച ആരംഭിച്ചെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഹാജരായിരുന്നില്ല. പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള പുതിയ നിയമഭേദഗതിയിന്മേൽ ലോക്സഭയിൽ പത്ത് മണിക്കൂർ നീളുന്ന മാരത്തൺ ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധങ്ങൾക്കും ചർച്ചാ സമയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ചർച്ച സമയം ഉയർത്തിയത്. ആദ്യം നിശ്ചയിച്ചിരുന്ന ആറ് മണിക്കൂർ സമയം എട്ട് മണിക്കൂറായും, പിന്നീട് പത്ത് മണിക്കൂറായും വർദ്ധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ
കോഴിക്കോട്: വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്‌റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്‌ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി
സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി പേളി മാണി. സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ ആണ് പേളി സിബിയെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചതായി ആരോപിച്ചത്. എന്നാല്‍ താന്‍ സിബി മലയിലിനെ അപമാനിച്ചിട്ടില്ലെന്നും മറുപടി നല്‍കിയത് അദ്ദേഹത്തിന്റെ മകനാണെന്നുമാണ് പേളി പറയുന്നത്. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കകളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. ഗൂഗിള്‍ ഫോം വഴിയുള്ള സര്‍വേ, മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്ന വാഹന മോഡിഫിക്കേഷനുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാം. വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങള്‍, എന്‍ജിന്‍ മോഡിഫിക്കേഷന്‍, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങള്‍, അധിക ലൈറ്റുകള്‍, ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായാണ്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മുന്‍ അംഗം എ. അജികുമാര്‍ എന്നിവരെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ വാറന്‍ഡ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍
കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20 പാർട്ടിയിലേക്ക് എത്തിച്ചതെന്നും, എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബിന്റെ സ്വന്തം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു. ആര്‍ക്കും പരുക്കുകള്‍ ഇല്ല. ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലും ലോറിയിലും ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.
കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിന്റെ മരണത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ് . മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ്










