തിരുവനന്തപുരം: വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയാണ് ഇന്ന് പ്രധാന ചർച്ചാവിഷയം. ഈ നടപടി തീർത്തും അസാധാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സതീശന്‍ ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ വാര്‍ത്ത സമ്മേളനം. തെളിവുണ്ടായിട്ടും കേസ് അവസാനിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍
സുരക്ഷാ സേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജന്തർ മന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ “സൻസദ് ചലോ” മാർച്ചിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF) നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ദില്ലി സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറും മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറുമായ
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് വ്യാഴാഴ്ച രഹാനെ വിരമിക്കൽ പ്രഖ്യാപിച്ചത്. “Cap 278 Signing Off. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്നും കടപ്പെട്ടിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് അദ്ദേഹം തിരശ്ശീലയിട്ടത്. 2011 മുതൽ 2023 വരെ നീണ്ട 12 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും
ജന്ദർ മന്ദിറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേരും പൊതുജനങ്ങളും പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാൽ പേളി മാണിയെ പോലെയുള്ള ചില ഇൻഫ്ലൂവൻസേഴ്സും സെലിബ്രിറ്റികളും വിഷയത്തിൽ ന്യൂട്രലായ നിലപാടാണ് സ്വീകരിച്ചത്. ഇത് മനസിലാക്കിയ ജനങ്ങൾ അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത്തരം ചോദ്യം ചെയ്യലിൽ പ്രകോപിതയായ പേളി മാണി പിന്നീട് പങ്കുവെച്ച പോസ്റ്റുകളും വാക്കുകളും വൈറലായി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പേളി മടിച്ചതിനാൽ വലിയ രീതിയിലുള്ള
ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരുടെ ആകെ സമ്പത്ത് എത്രയാണെന്നറിയാമോ? ഞെട്ടരുത്, 3,660 കോടി രൂപ! അതായത് ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 118 കോടി വരും. തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ADR പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ് രാജ്യത്തെ 4 മുഖ്യമന്ത്രിമാർ 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവരാണ്. ഒന്നാം സ്ഥാനത്ത് 1,413 കോടി ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. 931 കോടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രണ്ടാമതും, തമിഴ്നാട് മുഖ്യമന്ത്രിയായ സി.
മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടിയും അമ്മ അംഗവുമായ ജോളി ഈശോ. കരിയറിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ ജോളി, തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വെളിപ്പെടുത്തി.ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളിയുടെ വെളിപ്പെടുത്തൽ. സൂപ്പർ താരങ്ങളുടെ കൂടെ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ചില അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം കമന്റ് പറയുന്ന ആളാണെന്നും ജോളി
ന്യൂഡൽഹി : എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ദില്ലി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അഞ്ച് വർഷം മുൻപുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഐഷി നൽകിയ അപേക്ഷയിലായിരുന്നു ആ നടപടി. ഇതിന് പിന്നാലെയാണ് ഇന്ന് വാറണ്ട് പൂർണമായി റദ്ദാക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്. നേരത്തേ അയച്ച സമൻസിൽ ഹാജരാകാത്തതിന് പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2021ൽ ന്യൂഡൽഹിയിലെ ബംഗ്ല ഭവനുമുന്നിൽ നടന്ന ഒരു
തിരുവനന്തപുരം : വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ വിവാദമായ പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. 2018ൽ നിയമസഭയിൽ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച ആരോപണത്തിലാണ് പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് തുടക്കമായത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വിജിലൻസ് കണ്ടെത്തിയത് എന്തൊക്കെ? വിദേശത്തുനിന്ന് സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടനയായ
ഞങ്ങള്‍ നടപ്പാക്കുമ്പോള്‍ ആഹാ… നിങ്ങള്‍ക്ക് നടപ്പാക്കുമ്പോള്‍ ഓഹോ… പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന്കാട്ടി ഗഡ്ഗരി കളത്തിലിറങ്ങിയിരിക്കുകയാണ്. കരിമ്പ് കര്‍ഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായി ലാലു പ്രസാദ് യാദവ് എഥനോള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് കിടിലം കേട്ടോ. ഗഡ്ഗരി തുടങ്ങിയാലോ എന്തോ ഒരു വശപിശകെന്ന്. ഈ ഇരട്ടത്താപ്പ് ചര്‍ച്ചയാക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. കാരണം പ്രധാന്‍ ഗയാ നെക്‌സ്റ്റ് ഗഡ്കരി എന്നതാണ് രാജ്യത്തെ സോഷല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന ഒന്ന്. മഹാരാഷ്ട്ര ഭരണകൂടങ്ങളും കരിമ്പ് കൃഷിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നത് ചരിത്രവും സത്യവും.
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്‌സി) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര ക്രമക്കേട് വീണ്ടും കത്തുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) എന്ന ഉന്നത തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി നടന്നതെന്ന ഗുരുതര ആരോപണം ഉയരുന്നത്. അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമായ ഈ തസ്തികയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമാണ് ലഭിക്കുന്നത്. പരീക്ഷയെഴുതിയ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചപ്പോൾ, 100 മാർക്കിൽ 58 മാർക്കിന്റെ










