“എനിക്ക് മലയാളം ശരിയായി അറിയില്ല, ശരീരവും പേടിയായിരുന്നു”; അച്ഛൻ തന്ന ഉപദേശം ഇങ്ങനെ…..; ആദ്യ അഭിമുഖത്തിൽ മനസ്സ് തുറന്ന് വിസ്മയ മോഹൻലാൽ!

Vismaya Mohanlal first interview Thudakkam debut fear Malayalam വിസ്മയ മോഹൻലാൽ അഭിമുഖം ചിത്രം

സിനിമ റിലീസാകും മുൻപേ ഒരു അഭിമുഖവുമായി എത്തുമെന്ന് വിസ്മയ മോഹൻലാലിൽ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ലളിതമാണ്, ആറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ക്യാമറയ്ക്ക് മുന്നിൽ അധികം സംസാരിക്കാത്ത ശീലക്കാരനാണ് സഹോദരൻ പ്രണവ്. അതേ പാത പിന്തുടരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ജൂഡ് ആന്റണി ജോസഫിന്റെ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അരങ്ങേറുന്ന വിസ്മയ, ഭരത്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്. “സ്റ്റേജിലാണ് ഞാൻ ജീവിച്ചിരിക്കുന്നത് പോലെ തോന്നിയത്” 35 വയസ്സുള്ള വിസ്മയ, സിനിമയിലേക്ക് വൈകിയെത്താനുള്ള കാരണങ്ങൾ വിശദമായി

“ഗോമൂത്ര വിദഗ്ധൻ” പ്രയോഗം ; പ്രിയങ്ക ഗാന്ധിയ്ക്ക് എതിരെ ആളിക്കത്തി രാജീവ് ചന്ദ്രശേഖറും; ഐഐടി മദ്രാസ് ഡയറക്ടർ കാമകോട്ടിക്കെതിരായ പരാമർശത്തിൽ 215 അക്കാദമിക് വിദഗ്ധരും രംഗത്ത്!

Rajeev Chandrasekhar Priyanka Gandhi Kamakoti gaumutra remark controversy രാജീവ് ചന്ദ്രശേഖർ കാമകോട്ടി വിവാദം ചിത്രം

ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും രാജ്യത്തെ ശാസ്ത്ര – അക്കാദമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ലോക്സഭാ ചർച്ചയ്ക്കിടെ, പരീക്ഷാ പരിഷ്കരണത്തിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സിനെ പരാമർശിക്കവേ പ്രൊഫ. കാമകോട്ടിയെ “ഗോമൂത്ര വിദഗ്ധൻ” എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചതെന്നാണ്

ജയിലിൽ കിടന്ന് സത്യപ്രതിജ്ഞ, ഇപ്പോൾ 6 മാസം അവധിയും; ഇത് സുഗതനെ രക്ഷിക്കാനുള്ള ബിജെപി കുതന്ത്രമോ? ; മേയർ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിപിഎം കോടതിയിൽ!

Thiruvananthapuram Corporation Sugathan leave mayor election CPM petition തിരുവനന്തപുരം കോർപ്പറേഷൻ ചിത്രം

തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. വിഷയത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനും 20 ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു; മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ദൈവനാമത്തിൽ വീണ്ടും

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ വൻ ട്വിസ്റ്റ്; കാണാതായ യുവാവിനെ കഷ്ടപ്പെട്ട് കണ്ടത്തി, ഒപ്പം എംഡിഎംഎയും!

കൊച്ചിയിൽ എംഡിഎംഎ കേസിൽ പൊലീസ് പിടികൂടിയ പ്രതികൾ

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ

ഇനി ഈ “തീപരീക്ഷണം” കടന്നാലേ ബിഗ് ബോസ് ഹൗസിൽ കയറാൻ പറ്റൂ! സീസൺ 8-ന് മുന്നോടിയായി ‘അഗ്നിപരീക്ഷ’; സാധാരക്കാർ പെട്ടതുതന്നെ; വിധികർത്താക്കളായി രഞ്ജിനിയും റിയാസും അഖിലും!

Bigg Boss Malayalam Season 8 Agnipariksha judges ബിഗ് ബോസ് അഗ്നിപരീക്ഷ ചിത്രം

ആരാധകരെ ആവേശത്തിലാക്കി ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസൺ എട്ട് എത്തുന്നു. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ ‘അഗ്നിപരീക്ഷ’ എന്ന പേരിൽ ഒരു പ്രീ-ഷോ കൂടി അവതരിപ്പിക്കുകയാണ് സംഘാടകർ. ബിഗ് ബോസ് തെലുങ്ക് സീസൺ 9-ന് മുന്നോടിയായി അവതരിപ്പിച്ച സമാന ഫോർമാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ സെഗ്മെന്റ്. മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച അഗ്നിപരീക്ഷ എന്തെന്ന് നോക്കാം. ഒരു കൂട്ടം സാധാരണക്കാരിൽ നിന്ന് ടാസ്‌കുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമേഴ്‌സിനെ

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 22 പേർ കുറ്റക്കാർ, 35 പേരെ വെറുതെവിട്ടു ; 23 വർഷത്തിന് ശേഷമുള്ള വിധി!

മുത്തങ്ങ സമരം കേസ് വിധി - വയനാട് സെഷൻസ് കോടതി"

സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 57 പ്രതികളിൽ 35 പേരെ കോടതി വിട്ടയച്ചു; 22 പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. 2003 ഫെബ്രുവരി 19നായിരുന്നു സംഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. ആദിവാസി ഗോത്ര

കോടിയേരിയുടെ കോടികള്‍ എവിടെ?; കണ്ണൂര്‍ സിപിഎമ്മിന് കനത്ത അടി; സഖാവും അളിയനും സഹോദരിയും കൂടി ചെയ്തത്, കമ്മികള്‍ കൂട്ടത്തോടെ ഇറങ്ങി!

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിര ഫണ്ട് തട്ടിപ്പ് - കണ്ണൂര്‍ സിപിഎം വാര്‍ത്ത

തല്ലരുത് അമ്മാവാ നന്നാവില്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്ത സിപിഎമ്മിന് ഇത് അടുത്ത കുരുക്ക്. പയ്യന്നൂരിനും തളിപ്പറമ്പിനും പിന്നാലെ തലശ്ശേരിയിലേക്കും പടര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ സി.പി.എമ്മിലെ ഫണ്ട് തട്ടിപ്പ്. കുറ്റസമ്മതത്തിനൊക്കെ ഒരു കണക്കില്ലേ സിപിഎമ്മേ.  വീഴ്ചകളെണ്ണിയെണ്ണി പറയുന്ന സിപിഎം രേഖ സഖാക്കളെ പോലും നാണിപ്പിച്ചിട്ടും വീണ്ടും തട്ടിപ്പ്. സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത്. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്.  പാര്‍ട്ടി വെബ്‌സൈറ്റിലും ലഭ്യമാണ്. എടുത്ത് ഒന്ന് മനസിരുത്തി

“നീ മോദിയുടെ രാജി ആവശ്യപ്പെടുമോ?”; മരത്തടികൾ കൊണ്ടുള്ള ക്രൂര മർദ്ദനം; ഫ്രീഡം പാർക്ക് നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ അനുഭവിക്കേണ്ടി വന്നത്!

Bengaluru NEET protest student assaulted Freedom Park Jalahalli police ബെംഗളൂരു നീറ്റ് വിദ്യാർത്ഥി മർദ്ദനം ചിത്രം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19 വയസുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ അക്രമികൾ, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി

മോദിയെ അപഹസിക്കുന്ന AI വീഡിയോകൾ; കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ ; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ രണ്ട് കേസുകൾ!

Meta India head Arun Srinivas FIR AI Modi morphed videos Hyderabad മെറ്റ ഇന്ത്യ മേധാവി കേസ് ചിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത AI വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതിന്റെ പേരിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ട് പരാതികൾ, രണ്ട് കേസുകൾ 29 വയസുള്ള

കോടിയേരിയുടെ പേരിൽ പിരിച്ചത് ലക്ഷങ്ങൾ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സ്ഥാനനഷ്ടം ; കൈയിട്ട് വാരൽ സ്വന്തം പാർട്ടിയ്ക്കുള്ളിൽ തന്നെ?

Kodiyeri Balakrishnan memorial fund irregularity CPM Kannur കോടിയേരി സ്മാരക ഫണ്ട് ചിത്രം

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതി 2 വർഷമായി പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. ആരോപണങ്ങൾ എന്തെല്ലാം സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം ഇങ്ങനെ, ലോക്കൽ കമ്മിറ്റി