വയനാട് : കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ് തികയുന്നു. 2024 ജൂലൈ 30ന് പുലർച്ചെ രണ്ട് മണിയോടെ വെള്ളരിമലയുടെ ഒരു ഭാഗം ഉരുളിന്റെ രൂപത്തിൽ താഴേക്ക് ഒലിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും ജീവനുമാണ്. ജൂലൈ 29ന് രാത്രി 11.45ഓടെ പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായി. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി, മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിൽ എത്തി. ഔദ്യോഗിക
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി വിട്ട് സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് ദിപ്കെയുടെ വിമർശനം. ജന്തർ മന്തറിൽ 36 ദിവസം നീണ്ട പ്രതിഷേധത്തിനുശേഷം സ്വദേശമായ ഛത്രപതി സംഭാജിനഗറിലേക്ക് മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “36 ദിവസത്തെ ജന്തർ മന്തർ പ്രതിഷേധത്തിനുശേഷം ഒടുവിൽ വീട്ടിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും നീണ്ട സമരത്തിനുശേഷം സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനും അമ്മ പാകം ചെയ്യുന്ന
ന്യൂഡൽഹി : രാജ്യത്താകെ വ്യാപക ചർച്ചയായ ഇ20 പെട്രോൾ വിവാദത്തിൽ ഒടുവിൽ നിർണായക സമ്മതവുമായി കേന്ദ്ര സർക്കാർ. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എന്നാൽ പതിവ് സർവീസിങ്ങിനിടെ
ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ
തിരുവനന്തപുരം : 2026-27 വർഷത്തിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് 13ന് പരീക്ഷ ആരംഭിക്കുക. ഹയർസെക്കന്ററി വിഭാഗത്തിന് 14ന് ആണ് ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷ ഓഗസ്റ്റ് 20ന് അവസാനിക്കും. 21 മുതൽ സ്‌കൂളുകൾ ഓണാവധിക്കായി അടയ്ക്കും. അന്ന് പ്രവൃത്തി ദിനമായിരിക്കും. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21ന് നടക്കും. ഓഗസ്റ്റ് 31ന് ആണ് അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുക.
ന്യൂഡൽഹി: വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1263 വെബ്‌സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പതിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി വിവരങ്ങൾ വിശദീകരിച്ചത്.
തിരുവനന്തപുരം: അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വിജിലൻസ് വകുപ്പ് ആരംഭിച്ച പ്രൊജക്ട് സീറോ ഉദ്ഘാടന പരിപാടിക്കിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴ. നടൻ നിവിൻ പോളിയുടെ പേര് പറയുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. നിവിൻ പോളിയെ നവീൻ പോളി എന്നായിരുന്നു മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെ തെറ്റ് സ്വയം തിരിച്ചറിഞ്ഞ മന്ത്രി, സദസ്സിനോട് തന്നെ തിരുത്താൻ ആവശ്യപ്പെട്ടു.. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കും എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.’ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാർത്ഥികളെ വെടിവെക്കാൻ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാർത്ഥികളുടെ ദേഹത്ത് പെല്ലറ്റുകൾ നിറച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികളെ വെടിവെക്കാൻ അദ്ദേഹം ഉത്തരവിട്ടു.’ ബുധനാഴ്ച ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.വിദ്യാർത്ഥികൾക്കെതിരെ
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കനത്തമഴയെത്തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജ്യോതി നടന്നുപോയ വഴിയിലും സമാനമായിരുന്നു സ്ഥിതി. ഇതിന്റെ സമീപത്തായി ഒരു ഇലക്ട്രിക് ജംഗ്ഷൻ ബോക്സും ഉണ്ടായിരുന്നു. ഇതിൽനിന്ന് വെള്ളത്തിലൂടെ
തിരുവനന്തപുരം: ഖജനാവിലെ നഷ്ടം നികത്താനും പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങളുമായി സംസ്ഥാന സർക്കാർ. 1. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ട്, പാലങ്ങൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ അസറ്റുകളുടെയും വിവരം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. 2. പ്ലാൻ സ്‌പേസ് 2.0 ഇതൊരു പ്രോജക്‌ട് രജിസ്റ്ററാണ്. എല്ലാ വകുപ്പുകളും അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള പ്ലാൻ സ്‌പേസ്










