ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാര സമരമാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു. ഗുരുഗ്രാം മെദാന്ത ആശുപത്രിയില്‍ ജിതേന്ദ്ര സിങ്
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വരച്ച വരയില്‍ നിര്‍ത്തി ‘സൂപ്പര്‍ ഡിജിപി’യായി വാണ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒടുവില്‍ സര്‍ക്കാരിന്റെ കടുത്ത സസ്പെന്‍ഷന്‍ പ്രഹരം എത്തുമ്പോള്‍ എസ് ശ്രീജിത്തിന് ഡിജിപി പദം കിട്ടും. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിപ്പോര്‍ട്ട് തിരിമറി നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഈ
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. സംസ്ഥാന പോലീസ് മേധാവിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ഉയർന്നതല കൂടിയാലോചനകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിന് അനുമതി നൽകിയത്. കേസ് അന്വേഷണത്തിൽ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഇടപെടലുകളും ഉണ്ടായതായി പ്രത്യേക അന്വേഷണ
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പോലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും
Exclusive, Exclusive HD, Kerala, Kerala HD, Latest News, Latest News HD, National, national news, Top News, Top News HD, Uncategorized
EXCLUSIVE ബിസ്‌ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രാജ് മോഹന്‍ പിള്ള
ന്യൂഡൽഹി/തിരുവനന്തപുരം: ‘ബിസ്‌കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായിയും ബ്രിട്ടാനിയ ചെയർമാനുമായിരുന്ന രാജൻ പിള്ളയുടെ തീഹാർ ജയിലിലെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാനൊരുങ്ങുന്നു. രാജൻ പിള്ളയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിന് പിന്നിൽ മുഹമ്മദലി ജിന്നയുടെ ചെറുമകനും ബോംബെ ഡയിംഗ് ഉടമയുമായ നസ്ലി വാഡിയയാണെന്ന് തങ്ങൾക്ക് ശക്തമായ സംശയമുണ്ടെന്ന് രാജൻ പിള്ളയുടെ സഹോദരനും പ്രമുഖ കയറ്റുമതി വ്യവസായിയുമായ രാജ് മോഹൻ പിള്ള വെളിപ്പെടുത്തി. മംഗളം ടി.വിക്ക്
മുംബൈ: പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്. “നിങ്ങളെ ഇനി ഇവിടെ കണ്ടാൽ നിങ്ങളുടെ ജീവിതം ഞാൻ തകർക്കും. നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും”, പോലീസുകാരൻ വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പോലീസുകാരൻ പറയുന്നുണ്ട്. വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ
ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ഡല്‍ഹിയിലെ നീറ്റ് പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. സമരം ഡല്‍ഹിയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ശക്തി പ്രാപിക്കുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമ്പോള്‍ ബിജെപി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയിരുന്നു . പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മേജർ രവി രംഗത്തെത്തിയിരിക്കുകയാണ് . വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് മേജർ രവി പറയുന്നു . പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജർ രവി പറഞ്ഞു. ‘നിങ്ങളുടെ ഫ്രണ്ടിന്റെ
പാലക്കാട്/കാസർകോട്: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലും സമരപരമ്പര ശക്തമാകുന്നു. പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.
Latest News, Latest News HD, National, national news, Special Story, Top News, Top News HD, Uncategorized
‘ത്രീ ഇഡിയറ്റ്‌സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്‌ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവിത കഥ
എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന










