‘തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ മാനനഷ്ടക്കേസ്; മാപ്പില്ലെന്ന് പി.കെ. ശ്രീമതി”

കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം. വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. കോൺ​ഗ്രസ് നേതാവ് പിടി തോമസ്

സി.ആർ. ബിജു നേതൃത്വം നൽകുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇനി ഇല്ലാതാകുമോ? രണ്ട് സംഘടന മതിയെന്ന് ആവശ്യം , മൂന്നും വേണമെന്ന് ഡി.ജി.പി; ആര് ജയിക്കും, നിര്‍ണ്ണായകം ആഭ്യന്തരമന്ത്രിയുടെ നിലപാട്

എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ അംഗത്വ ഘടന പുന:പരിശോധന നിർണായക ഘട്ടത്തിലേക്ക്. കേരളാ പോലീസ് അസോസിയേഷൻ ഭരണ വിഭാഗം നേതാവ് ജി.ആർ. അജിത്, പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ചൂണ്ടിക്കാട്ടി കെ.പി.ഒ. എയുടെ ആവശ്യം ഇല്ലെന്ന് സമർത്ഥിക്കുന്നു. എന്നാൽ, ഡി.ജി.പി: രവഡാ ചന്ദ്രശേഖർ ഈ വിഷയത്തിൽ നേർക്കു നേർ നിൽക്കുകയാണ്. പുനഃപരിശോധനയെച്ചൊല്ലി പോലീസ് മേധാവിയും യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ നേതൃത്വവും തമ്മില്‍ അത്ര രസത്തിലല്ല . നിലവിലെ മൂന്ന് അസോസിയേഷനുകളുടെ ഘടന ഉടനടി പരിഷ്കരിച്ച്

സൗജന്യ പദ്ധതിയുടെ പേരിൽ വെട്ടിപ്പ് ആരോപണം, പുരുഷനെ സ്ത്രീയാക്കുമെന്ന വാഗ്ദാനവുമായി തട്ടിപ്പ്? പ്രിയദർശിനി ബസുകളിലും ക്രമക്കേട്;

കൊച്ചി : പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സീറോ ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. പുരുഷൻമാരിൽനിന്ന് ഇടാക്കുന്ന പണം ജീവനക്കാർ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വനിതാ യാത്രക്കാർക്ക് ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (പിഎഫ്ടി) എന്ന ഓപ്ഷനിലൂടെയും പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്ന ഓപ്ഷനിലൂടെയുമാണ് ടിക്കറ്റ് നൽകുന്നത്. സീറോ വാല്യു ടിക്കറ്റിന്റെ നിരക്ക് മെഷീനിൽ രേഖപ്പെടുത്തും. ഇത് സർക്കാരിൽനിന്നു കെഎസ്ആർടിസിക്ക് നൽകാനുള്ള പണമായി വകയിരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം

തന്ത്രിപദവിക്ക് ബ്രഹ്മദത്തൻ യോഗ്യൻ; കണ്ഠരര് രാജീവരർക്ക് പകരം ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും; വിദഗ്ധ സമിതി അംഗീകാരം ദേവസ്വം ബോർഡിന്

പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം വരെ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ടേൺ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സഞ്ജീവ് മുഖിയയ്‌ക്കെതിരായ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് സിബിഐ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോ‌ർച്ചയുമായി ബന്ധപ്പെട്ട കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന സഞ്ജീവ് മുഖിയയ്ക്ക് ബിബിഐയുടെ ക്ലീൻ ചീറ്റ്. തുടക്കത്തിൽ ബീഹാർ പൊലീസ് എഫ്ഐആറിൽ പ്രതി ചേർത്തിരുന്നെങ്കിലും സമഗ്രമായ അന്വേഷണത്തിൽ സഞ്ജീവ് മുഖിയക്കെതിരെയുള്ള കുറ്റാരോപണം സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കി. എന്നാൽ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.2024-ൽ ബീഹാർ പൊലീസാണ് ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പിന്നീട് ഈ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

പാർലമെന്റിൽ നേരിട്ട് സംസാരിക്കൂ, വീഡിയോയിലൂടെ അല്ല: മോദിക്കെതിരെ ഖാർഗെ

ന്യൂഡൽഹി: പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാത്രി വന്ന് സംസാരിക്കുന്നതിന് പകരം പകൽ പാർലമെന്റിൽ സംസാരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി പ്രധാനമന്ത്രി അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ഈ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് പ്രസ്താവന നടത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചർച്ച നടത്താതെ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ

EXCLUSIVE എം.ആര്‍.അജിത് കുമാറിന് വന്‍ തിരിച്ചടി; പോലീസ് മേധാവി ഉറച്ച നിലപാടില്‍ സര്‍ക്കാരിന്റെ ‘പച്ചക്കൊടി’ ലഭിച്ചാല്‍ കേസെടുക്കും; എഡിജിപിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത് കേസെടുക്കാനുള്ള സാധ്യതകള്‍; പിണറായിയു ടെ വിശ്വസ്തന്‍ എംആര്‍ ഊരാക്കുടുക്കിലോ?

തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്തെന്ന വിവിരങ്ങള്‍ പുറത്തുവന്നതോടെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എം.ആര്‍. അജിത് കുമാറിനെതിരെ കേവലം അച്ചടക്ക നടപടി മാത്രമല്ല, ക്രിമിനല്‍ കേസ് കൂടി വരാനുള്ള സാധ്യത തെളിയുന്നു. സസ്പെന്‍ഷന്‍ ഉത്തരവിലെ വിശദീകരണങ്ങള്‍ തന്നെ ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കേവലം ഒരു ഉദ്യോഗസ്ഥന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലല്ല എസ്.ഐ.ടി തങ്ങളുടെ നിഗമനത്തിലെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.പി. ടോംസണ്‍, ഡിവൈ.എസ്.പിമാരായ അരുണ്‍ കെ.എസ്, സുനില്‍രാജ് എന്നിവര്‍ നല്‍കിയ മൊഴികളിലെ സമാനതകള്‍

EXCLUSIVE ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ… വയസാകുന്നു പൊന്നേ തമ്പുരാനേ.. കരുണാമയനേ ഓര്‍ഡര്‍ തരണേ… ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ… ഓര്‍ഡര്‍ തരണേ.. വയസാകുന്നു പൊന്നേ തമ്പുരാനേ!’; പ്രഖ്യാപനം വന്ന് നാളുകളേറെയായിട്ടും ഡി വൈ എസ് പി-സി ഐ തല അഴിച്ചുപണി ഉത്തരവിറങ്ങിയില്ല; സങ്കടപ്പാട്ടുമായി പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ

നീരജ ജെ. തമ്പുരാട്ടി തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡി.വൈ.എസ്.പി, സി.ഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കുകയും രണ്ട് ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങുമെന്ന് പോലീസ് ആസ്ഥാനം അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് മാത്രം പുറത്തുവന്നില്ല. ഇതോടെ വലിയ പ്രതീക്ഷയിലായിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധവും നിരാശയും പുകയുകയാണ്. നടപടികള്‍ വൈകുന്നതിലെ സങ്കടവും പരിഹാസവും പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാട്ടുകളായി തരംഗമാവുകയാണ് ഇപ്പോള്‍. പ്രചരിക്കുന്ന പാട്ടിന്റെ വരികള്‍ പൂര്‍ണ്ണമായി താഴെ നല്‍കുന്നു:   കരുണാമയനേ ഓര്‍ഡര്‍

നിർബന്ധിത തൊഴിലും താരിഫും: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം, ആഗോള വ്യാപാരത്തിൽ പുതിയ ചർച്ചകൾ

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. 10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്. ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്. ഈ വർഷം ആദ്യം യുഎസ് സുപ്രീം

ഒറ്റയ്ക്ക് പോലീസ് വാനിന് മുന്നിൽ നിന്ന റിയ അഹിർ. വിദ്യാർഥി പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ യുവതി ആരാണ്?

Indian students protest in the capital

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുകയാണ്. സമരം ദിവസങ്ങളും ആഴ്ചകളും നീളുമ്പോൾ പ്രതിഷേധങ്ങൾ രാജ്യത്തെ ഓരോ നഗരത്തിലേക്കും വ്യാപിക്കുന്നു. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. ഇതിനിടെ മുംബൈയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തെ നേരിടാനെത്തിയ പോലീസ് വാൻ ഒറ്റയ്ക്ക് തടയുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ മുഖമായി