കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണായക മുന്നറിയിപ്പ്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് കോടതി ഉത്തരവിട്ടു. എന്നാൽ, ഇത് കേസ് അന്വേഷണത്തിന് നൽകുന്ന അവസാനത്തെ അവസരമായിരിക്കുമെന്നും കോടതി പ്രോസിക്യൂഷന് കർശന മുന്നറിയിപ്പ് നൽകി. കേസ് അന്വേഷിക്കുന്ന നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയും, അടുത്ത ഒരു മാസത്തിനകം
പാലക്കാട്: ജില്ലയിൽ കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പോലീസ് പിടിയിൽ. പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 146 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായത്. പാലക്കാട് കുന്നത്തൂർമേട് സ്വദേശി ആകാശ്, കല്ലേപ്പുള്ളി സ്വദേശി വിഷ്ണുലാൽ എന്നിവരാണ് അറസ്റ്റിലായതെന്ന് കസബ പോലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പോലീസ് കണ്ടെടുത്തത്. പരിശോധനയ്ക്കിടെ പ്രതികൾ വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ സാഹസികമായി
രാമനാട്ടുകര: കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി, കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. പരപ്പനങ്ങാടി, തിരൂർ, തലശ്ശേരി, ഫറോക്ക്, നിലമ്പൂർ റോഡ് എന്നീ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളാണ് അത്യാധുനിക സൗകര്യങ്ങളോടെ തുറക്കാൻ പോകുന്നത്. റെയിൽവേ മന്ത്രാലയം അനുവദിച്ച 435 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിയിലാണ് ഈ സ്റ്റേഷനുകൾ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഫറോക്ക് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ 95 ശതമാനം നിർമ്മാണ
മൂന്നാർ: പഴയ മൂന്നാറിലെ മലഞ്ചെരുവിൽ വൻ വിള്ളൽ രൂപപ്പെട്ടത് പ്രദേശവാസികളെ വൻ ആശങ്കയിലാക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ സി.എസ്.ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവിലാണ് ഈ അപകടകരമായ വിള്ളൽ ദൃശ്യമായിരിക്കുന്നത്. കാലവർഷം കനക്കുകയും വിള്ളലിലൂടെയുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ മലയൊന്നാകെ താഴേക്ക് പതിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം വൈദികൻ താമസിക്കുന്ന വീടിനോട് ചേർന്ന് ആദ്യമായി വിള്ളൽ കണ്ടെത്തുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലായിരുന്ന വിള്ളൽ, ദിവസങ്ങൾ കഴിഞ്ഞതോടെ ആഴം വർധിച്ച് വലിയ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പൊലീസ്. ‘KL05BB 5596 ‘ എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോകുന്നത്. ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിഷ്ണു മരണപ്പെട്ടത് . ജൂലായ് ആറിന് തലവേദനയെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിൽ
തിരുവനന്തപുരം: സിപിഎം പ്രവർത്തകർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണ്. ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും മേയർ പറയുന്നു . ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീർ. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ സിപിഎം ദ്രോഹിക്കരുത്. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതി പര്യാപ്‌തമല്ല. മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണ്.
അരൂർ: ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് പുകക്കുഴൽ വീണത് . ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വിവാദ ഓഹരി ഇടപാടിനെ അനുകൂലിച്ച് സിപിഎം മുഖപത്രത്തിൽ വാർത്ത. അദാനി-എംഎസ്‌സി ഓഹരി ഇടപാടിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കെ ജൂൺ അഞ്ചിന് പാർട്ടി പത്രം ഇതിനെ അനുകൂലിച്ച് റിപ്പോർട്ട് ചെയിട്ടുണ്ടെന്നാണ് ശ്രദ്ധേയം. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ജൂൺ 30നാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. എന്നാൽ ജൂൺ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ 49 ശതമാനം വരെ ഓഹരി എംഎസ്സി ലക്ഷ്യമിടുന്ന കാര്യമടക്കം പറയുന്നു
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറുപേരെ കാണാതായതായാണ് വിവരം. കനത്ത മഴയെത്തുടർന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ
തിരുവനന്തപുരം: വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം ലഭിക്കുന്നതായി സൂചനകൾ . കേസന്വേഷണത്തിൽ എ.ഡി.ജി.പിയുടെ നിർദേശാനുസരണം വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. എസ്.ഐ.ടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവന്ന് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഡിജിപി നടപടി സ്വീകരിച്ചിട്ടില്ല. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നതുവരെ റിപ്പോർട്ട് പൂഴ്‌ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അന്തിമ










