ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യം: മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു

പെരുമ്പിലാവ്: മക്കൾക്ക് വിഷം നൽകിയശേഷം വിഷം കഴിച്ച പിതാവ് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശി പെരുമ്പിലാവ് ആനക്കല്ല് സ്കൂൾമേട് വീട്ടിൽ മുത്തു (29) വാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് കടന്നത്. കുഞ്ഞുങ്ങൾ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയതിലുള്ള വിരോധത്തിൽ മുത്തു മക്കളായ റിത്വിക(7), റിത്വിൻ (6) എന്നിവർക്ക് പഴച്ചാറിൽ എലിവിഷം ചേർത്തു കൊടുക്കുകയായിരുന്നു . തുടർന്ന് മുത്തുവും കഴിച്ചു. അവശരായ മൂന്നുപേരേയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ

‘അമ്മ’യില്‍ പോര് ശക്തം; വിട്ടുകൊടുക്കാതെ ശ്വേത; മമ്മൂട്ടിക്കും മോഹന്‍ലാലിനും അമര്‍ഷം; ഫോണ്‍ വിളിക്കാന്‍ പോലും ഭയന്ന് മോളിവുഡ്

തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്‍. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ്

ഡീസലടിക്കാനുള്ള പണം പോലുമില്ല”; സംസ്ഥാനതല ബസ് പണിമുടക്കിലേക്ക് ഉടമകൾ; കാസർകോട് ജില്ലയിൽ സൂചനാ സമരം പൂർണ്ണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുണ്ടായ വരുമാന നഷ്ടത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഡീസലിനുള്ള പണം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പരാതി. ബസ് മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ പ്രധാന ആവശ്യം. സംസ്ഥാനതല പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ

പിണറായി ഇപ്പോഴും പവർഫുൾ, യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദൻ; പാർട്ടി സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിൽ ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന മുൻ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്ന തന്നെ വർഗ്ഗവഞ്ചകനെന്ന് വിളിച്ച ഗോവിന്ദൻ തന്നെയാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും, നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദ്യം ചെയ്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദൻ പാർട്ടിയെ നയിക്കാൻ യോഗ്യനല്ലെന്നും

അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്; സമരം അവസാനിപ്പിച്ചു, ജൂബിലി മിഷനിൽ സമരം തുടരും

തൃശ്ശൂർ: തൃശ്ശൂർ അമല ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു . 4,000 രൂപ മുതൽ 6,000 രൂപ വരെ ശമ്പള വർധനവ് നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് യു.എൻ.എ (UNA) സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത് . ​മാനേജ്മെന്റുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചതെന്നും നാളെ മുതൽ ഇവർ ജോലിയിൽ പ്രവേശിക്കുമെന്നും യു.എൻ.എ പ്രതിനിധികൾ വ്യക്തമാക്കി . എന്നാൽ, ഇവർ സമരം പേടിച്ചല്ല ശമ്പളം വർദ്ധിപ്പിച്ചതെന്നും, മറിച്ച് ഏപ്രിൽ ഒന്നിന് എടുത്ത തീരുമാനം യു.എൻ.എ

തൃശൂരിൽ ദാരുണ അപകടം:

തൃശൂർ: വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് വീണ യുവതിക്ക് പിന്നാലെ വന്ന ആംബുലൻസ് കയറി ദാരുണാന്ത്യം. തൃശൂർ പൂങ്കുന്നം ജങ്ഷനിലാണ് മനസ്സിനെ നടുക്കുന്ന ഈ അപകടം ഉണ്ടായത്. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയായിരുന്നു അപകടം. ജനീറ്റയും അമ്മ പ്രിയയും വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂങ്കുന്നം

അവർ വർഗ്ഗവഞ്ചകർ’; ജയരാജന്റെ മൃദുസമീപനത്തിന് ഗോവിന്ദന്റെ പരസ്യ ശാസന

കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക്

കണ്ണീരിലും വലിയൊരു നന്മയായി ഏഴുവയസ്സുകാരൻ യാഷ് വാൻ

തിരുവനന്തപുരം: അഞ്ചുപേർക്ക് പുതുജീവൻ പകർന്നുനൽകി ഏഴുവയസ്സുകാരൻ യാഷ് വാൻ വിടപറഞ്ഞു. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന് ബന്ധുക്കൾ സനദ്ധത പ്രകടിപ്പിച്ചതോടെയാണ് അഞ്ച് പേർക്ക് ഇത് വഴി പുതിയ ജീവിതം ലഭിക്കുന്നത്. തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ സൈക്കിളോടിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ

ചുമതല ജീവനക്കാരുടെ തലയിൽ; അടിസ്ഥാന സൗകര്യങ്ങളുമില്ല; കെ.എസ്.ആർ.ടി.സിയുടെ ‘കെ.എൽ-15’ കുപ്പിവെള്ള വിതരണം അവതാളത്തിൽ

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട ‘കെ.എൽ-15’ പദ്ധതി തുടക്കത്തിലേ പ്രതിസന്ധിയിൽ. വിപണിയിലെ മറ്റ് ബ്രാൻഡുകളേക്കാൾ വില കുറച്ച്, ഒരു ലിറ്റർ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിലവിൽ ഒട്ടുമിക്ക ദീർഘദൂര സർവീസുകളിലും കുപ്പിവെള്ള വിതരണം നിലച്ച മട്ടാണ്. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KIIDC) ‘ഹില്ലി അക്വ’യുമായി സഹകരിച്ചാണ്

651 കോടി കുടിശിക; കാരുണ്യ പദ്ധതി വഴി ചികിത്സ നൽകാനാകാതെ സർക്കാർ ആശുപത്രികൾ

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരം പാവപ്പെട്ട രോഗികളെ ചികിത്സിച്ചതിന് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ‌ർക്കാർ ആശുപത്രികൾക്ക് മാത്രം നൽകാനുള്ള കുടിശിക 651 കോടി രൂപയിലേറെ. 2026 മേയ് 31 വരെയുള്ള കണക്കു മാത്രമാണിത് . 2019 ഏപ്രിൽ ഒന്നിന് പദ്ധതി നിലവിൽ വന്ന് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ കുടിശിക വരുത്തിതുടങ്ങിയിരുന്നു. ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് പണം നൽകാമെന്ന ഉറപ്പിൽ വിതരണക്കാർ മരുന്നും ഉപകരണങ്ങളും എത്തിച്ചിരുന്നെങ്കിലും, കുടിശിക ഉയർന്നതോടെ വിതരണം വെട്ടിക്കുറച്ചു. പാവപ്പെട്ട രോഗികളെ മറ്റ്