തിരുവനന്തപുരം: അഞ്ചുപേർക്ക് പുതുജീവൻ പകർന്നുനൽകി ഏഴുവയസ്സുകാരൻ യാഷ് വാൻ വിടപറഞ്ഞു. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന് ബന്ധുക്കൾ സനദ്ധത പ്രകടിപ്പിച്ചതോടെയാണ് അഞ്ച് പേർക്ക് ഇത് വഴി പുതിയ ജീവിതം ലഭിക്കുന്നത്.
തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ സൈക്കിളോടിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
രണ്ട് കിഡ്നികൾ, കരൾ, ഹൃദയവാൽവ്, കോർണിയ എന്നിവയാണ് കുട്ടിയിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. അവയവങ്ങൾ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനായി പോലീസ് ഗ്രീൻ കോറിഡോർ സജ്ജമാക്കിയിട്ടുണ്ട്.
വി.ഡി സതീശനും കോടീശ്വരൻ; 3,660 കോടി! രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കണക്ക് പുറത്ത്; ഒന്നാമത് ആരെന്നറിയാമോ?


വെമ്പായം സംഘർഷം: അനീഷ് പ്രതി, വധശ്രമത്തിന് കേസ്







