പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഫാമിലെത്തിച്ചു , പൂജയുടെ പേരിൽ മുറിയിലെത്തിച്ച് പീഡനം; പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പാലക്കാട്: പൂജയുടെ പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി അതിക്രമം കാട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു

കൗണ്ടറിൽ നിന്ന് കവർന്നത് ₹62 ലക്ഷം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ മുൻ ജീവനക്കാർ കുടുങ്ങി

കൊച്ചി: തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്നും പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഇവിടത്തെ മുൻജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിൽ ബില്ലിങ്ങിൽ ജോലി ചെയ്തു വന്നിരുന്ന സന തുടർച്ചയായി കൗണ്ടറിൽ നിന്ന് തുക മോഷ്ടിച്ച്

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാർ ബൈക്കിലിടിച്ചു; കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കാറും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയിൽ യുവാവിന് ദാരുണാന്ത്യം.അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന ധീരജിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ധീരജിനെ ചേരാനല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായി ശ്മശാനത്തിൽ നടക്കും. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്‍റെയും പ്രീതിയുടെയും മകനാണ് ധീരജ്. സഹോദരൻ:

കയ്യിൽ പെട്രോൾ കന്നാസ്, ലക്ഷ്യം ബാർ; വെമ്പായം ആക്രമണത്തിന് മുൻപുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തം

Bar clash captured

തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിൽ നടന്ന അക്രമസംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് . സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിസിടിവിയിലൂടെ . പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ്

വഖഫ് :  സർക്കാർ നിലപാട് കൊടുംവഞ്ചന

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്‌ ​സംഘപരിവാർ അജണ്ടകൾക്ക് നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണ്. സർക്കാരിന്റെ ഈ കീഴടങ്ങൽ ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനം, സർവ്വകലാശാലകളിലെ സംഘപരിവാർ വൽക്കരണം എന്നിവയിൽ തുടങ്ങിയ വിധേയത്വം മുനമ്പം, പി.എം ശ്രീ, ലൈഫ്

ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ ഇനി വൻ പിഴ ഉറപ്പ്; കൊല്ലത്ത് 7000 രൂപ ശിക്ഷ, പുകവലിക്കും ലേഡീസ് കോച്ചിനും കനത്ത പിഴ ; ജൻ വിശ്വാസ് നിയമം കർശനം!

Indian Railways ticket checking RPF fine ട്രെയിൻ ടിക്കറ്റ് പരിശോധന ചിത്രം

തിരുവനന്തപുരം : ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത തിരിച്ചടി. ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ ടിക്കറ്റില്ലാ യാത്രയ്ക്കെതിരെ കർശന നിയമനടപടികളാണ് റെയിൽവേ സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, കൊല്ലത്ത് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയ വ്യക്തി, ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള 600 രൂപ പിഴ അടയ്ക്കാൻ വിസമ്മതിച്ചു. ഇതോടെ

ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി ചികിത്സക്കായി ആശുപത്രിയിൽ ; ഒടുവിൽ ശസ്ത്രക്രിയയ്ക്കിടെ ദാരുണാന്ത്യം; 9 വയസ്സുകാരന്റെ ജീവനെടുത്തത് ആരുടെ കൈകൾ ?

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടം കുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കായി ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരുടെ വിശ്വാസത്തെ ചോദ്യം

കുഞ്ഞുങ്ങളുടെ പാത്രത്തിൽ നിന്നോ മോഷണം ? സ്കൂളിലെ പാചകപ്പുര കുത്തി തുറന്ന് കള്ളൻ കട്ടത് ഇത്രയേറെ സാധനങ്ങൾ

Kodungallur School Theft:

തൃശൂർ : കൊടുങ്ങല്ലൂരിൽ കോതപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത് . സ്കൂളിനോട് ചേർന്നുള്ള പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചോരയൊലിക്കുന്ന ശരീരം, കസ്റ്റഡിയിലായ ആൺസുഹൃത്ത് , പ്രണയച്ചതിയോ അതോ ക്രൂരവിധിയോ? വീടിനുള്ളിൽ ആൺസുഹൃത്തിനൊപ്പം കഴിഞ്ഞ യുവതിക്ക് ഒടുവിൽ സംഭവിച്ചത് ?

അടൂർ: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം.

കൊല്ലത്തെ കല്യാണം ഐസ്ക്രീമിൽ ‘കുളമായി’; വധു കുഴഞ്ഞുവീഴാൻ മാത്രം അവിടെയുണ്ടായത് ഇത്

കൊല്ലം :  മധുരം പങ്കുവെക്കേണ്ട വിവാഹവേദി ഒടുവിൽ ഐസ്ക്രീമിന്റെ പേരിൽ ‘തല്ലുമേടായി’ മാറി. കൊല്ലം പള്ളിമുക്കിൽ കല്യാണസൽക്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ വധു കുഴഞ്ഞുവീഴുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒ‍ാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം. സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും