കുന്നംകുളം: പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ഒരു പുതിയ തുടക്കത്തിനാണെന്ന് കരുതിയ നാടിനെ നടുക്കിക്കൊണ്ടാണ് തൃശ്ശൂർ കുന്നംകുളത്ത് നിന്ന് ആ ദാരുണ വാർത്തയെത്തിയത്.പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക
പാലക്കാട്: വാണിയംകുളത്ത് നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ജൂലൈ 19 ഞായറാഴ്ച മുതല്‍ 24 വെള്ളിയാഴ്ച വരെ (1201 കര്‍ക്കിടകം 3 മുതല്‍ 8 വരെ) നടക്കും. ക്ഷേത്രതന്ത്ര പ്രാമുഖ്യത്തോടെ ക്ഷേത്രതന്ത്ര അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള ബ്രഹ്‌മശ്രീ നാരായണരു രാമരുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജാചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 24 വെള്ളിയാഴ്ച തുലാം രാശിയില്‍ ഉച്ചയ്ക്ക് 12.30 നും 12.52 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ചാര്‍ത്തല്‍ ചടങ്ങ് നടക്കും.
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കേണ്ട ലോകത്തിലെ ആദ്യത്തെ ഇൻസുലിൻ ഇന്ത്യൻ വിപണിയിലെത്തി. ഡാനിഷ് മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘അവിക്ലി’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇൻസുലിൻ ഐകോഡെക് ഇന്ത്യയിൽ ലഭ്യമാക്കിയത്. സാധാരണയായി പ്രമേഹ രോഗികൾ വർഷത്തിൽ 365 ദിവസവും ദിവസേന ഇൻസുലിൻ കുത്തിവെപ്പ് എടുക്കേണ്ട സ്ഥാനത്ത്, പുതിയ മരുന്ന് എത്തുന്നതോടെ വർഷത്തിൽ വെറും 52 തവണ മാത്രം ഇൻസുലിൻ എടുത്താൽ മതിയാകും. ദിവസേനയുള്ള
അച്ഛന് പിന്നാലെ മകൾ… അച്ഛന്റെ സിനിമകളിൽ ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ കുഞ്ഞുതാരം… ‘എമ്പുരാൻ’ ശേഷം വീണ്ടും മൈക്കിന് മുന്നിലെത്തി പൃഥ്വിരാജിന്റെ മകൾ അലംകൃത. അഭിനയത്തിന് പിന്നാലെ സംഗീതത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് ഈ താരകുടുംബം. ഇത്തവണ ഔദ്യോഗികമായി പിന്നണി ഗായികയായാണ് അല്ലിയുടെ പുതിയ ചുവടുവെപ്പ്.”സിനിമാ കുടുംബത്തിൽ സംഗീതപാരമ്പര്യം പുതിയതല്ല. പൃഥ്വിരാജിന്റെ സഹോദരപുത്രിയായ പ്രാർത്ഥന ഇന്ദ്രജിത്ത് ഇതിനകം ശ്രദ്ധേയയായ പിന്നണി ഗായികയാണ്. ഇപ്പോൾ അലംകൃതയും ആ വഴിയിലേക്കുള്ള ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ
മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെസംഭവിച്ച ചികിത്സാപിഴവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ചികിത്സിച്ച ഡോക്ടറും ചേർന്നാണ് ഈ തുക കുഞ്ഞിന്റെ കുടുംബത്തിന് നൽകേണ്ടത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ചേലാകർമ്മത്തിന് ശേഷം കുഞ്ഞിന് കടുത്ത അണുബാധ ഉണ്ടാവുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അമല ആശുപത്രിയിലും, പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ച് തീവ്രപരിചരണവും
പത്തനംതിട്ട: ഉപേക്ഷിക്കപ്പെട്ടു എന്ന് കരുതിയ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ നടത്തി. വിമാനത്താവളത്തിനായി ആയിരം ഏക്കർ കണ്ടെത്താനാണ് സർവേ നടത്തിയതെന്ന് പദ്ധതി മുന്നോട്ടുവെച്ച മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ വ്യക്തമാക്കി. ഡൽഹിയിൽ നിന്നുള്ള കമ്പനിയാണ് സർവേ പൂർത്തിയാക്കിയത്. പുതിയ സർക്കാർ വന്നതിന് പിന്നാലെ ഒരാഴ്ച മുൻപായിരുന്നു ഈ സർവേ നടപടികൾ. ആറന്മുള ക്ഷേത്രത്തെയോ കൊടിമരത്തെയോ പദ്ധതി ബാധിക്കില്ലെന്നും, പ്രദേശവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്ന വാദം തെറ്റാണെന്ന് തെളിയിക്കാനുമാണ് സർവേ നടത്തിയതെന്നും
തിരുവനന്തപുരം: പി.എസ്.സി.ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷകളും അന്വേഷണ പരിധിയിലേക്ക്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കെ.എ.എസ് എഴുത്തുപരീക്ഷയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവരെ കെ.എ.എസിലേക്ക് രണ്ട് ബാച്ചുകളിലായാണ് നിയമനം നടന്നിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുന്‍ ഭരണമുന്നണിയായ എല്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പ്രധാന ആരോപണം. ഇതിനായി പി.എസ്.സിയില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നതായും
ഷൊർണൂർ: 22 വയസുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൈഞരന്പ് മുറിച്ച് ചോരയൊലിപ്പിച്ചുനിന്ന യുവാവിനെയാണ് പോലീസ് ആശുപത്രിയിലാക്കിയത്. 19 വയസ്സുള്ള യുവതിയാും യുവാവിനൊപ്പമുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് യുവതിയും യുവാവും സുഹൃത്തുക്കളും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ യുവതിയും യുവാവും തമ്മിൽ തർക്കമാവുകയും യുവാവ് കൈയിലെ ഞരമ്പ് മുറിക്കുകയും കൈയിലാകെ മുറിവുണ്ടാക്കുകയും ചെയ്തതിനെതുടർന്ന് മറ്റ് യാത്രക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് എസ്.ഐ. അനിൽമാത്യുവും സംഘവും ചേർന്ന് ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ്
ന്യൂയോർക്ക് :എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ലൈംഗിക പരാതിയിൽ നഷ്ടപരിഹാരത്തിന് ഇത്തരവിട്ട് കോടതി. പത്രപ്രവർത്തക ഇ.ജീൻ കരോളിന് നഷ്ടപരിഹാരത്തുക കൈമാറണമെന്നാണ് കോടതി ഉത്തരവ്. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) ഉടൻ നൽകാനാണ് ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ ഉത്തരവിട്ടത്. 30 വർഷം മുന്പ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽവച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് സ്ത്രീ വ്യക്തമാക്കിയത്. ഇത് 2019 ൽ










