ന്യൂയോർക്ക് :എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ലൈംഗിക പരാതിയിൽ നഷ്ടപരിഹാരത്തിന് ഇത്തരവിട്ട് കോടതി. പത്രപ്രവർത്തക ഇ.ജീൻ കരോളിന് നഷ്ടപരിഹാരത്തുക കൈമാറണമെന്നാണ് കോടതി ഉത്തരവ്. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) ഉടൻ നൽകാനാണ് ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ ഉത്തരവിട്ടത്.
30 വർഷം മുന്പ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽവച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് സ്ത്രീ വ്യക്തമാക്കിയത്. ഇത് 2019 ൽ പ്രസിദ്ധീകരിച്ച അവരുടെ ഓർമക്കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കൈമാറാൻ കോടതി നിർദേശിച്ചത്. എന്നാൽ, തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീൽ സമീപിച്ചെങ്കിലും ആ ഹർജിയും തള്ളുകയായിരുന്നു കോടതി.
ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എം ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണമോ?


പിഞ്ചുകുഞ്ഞിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്







