പത്താമുട്ടം :മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52)നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം നാലിന് പാത്താമുട്ടം മാർ സ്ലീബ പളളി സെമിത്തേരിയിൽ മകൻ:ഇഷാൻ ജോർജ് (ബിടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം ) മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം. മൃതദേഹം രാവിലെ 9
പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങി ഇന്ത്യ. പ്രതിരോധരംഗത്ത് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങളാണ് ഭാരതം സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം സ്ട്രാറ്റോസ്ഫെറിക് നിരീക്ഷണ സാങ്കേതികവിദ്യയിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി എയർഷിപ്പ് വികസിപ്പിക്കാനുള്ള നീക്കം തുടങ്ങി. എയർഷിപ്പ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (AS-HAPS) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് (റിമോട്ട്) ആണ് പദ്ധതിക്ക്
പെരുന്ന : മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനല്ല, മുഖ്യമന്ത്രി പദവിയിലുള്ള ആളെ കാണാനാണ് സമയം ചോദിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വോട്ടറും ഒരു സംഘടനയുടെ നേതാവുമാണെന്ന പരിഗണന മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ കാര്യത്തിനല്ല, എൻഎസ്എസുമായി ബന്ധപ്പെട്ട ഒരു ഫയൽ സംബന്ധിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതെന്നും, ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ എറണാകുളത്ത് വന്ന് കാണാമെന്ന മറുപടിയാണ് ലഭിച്ചതെന്നും, എന്നാൽ സെക്രട്ടേറിയറ്റിൽ വച്ച്
ഇന്റർവ്യൂ താരം എന്ന് മലയാളികൾ വാഴ്ത്തിയ ധ്യാൻ ശ്രീനിവാസൻ നടൻ ദിലീപിനെ ആരോപിച്ചു പറഞ്ഞ ഒരു തമാശ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റേതായ തനത് ശൈലിയിൽ എല്ലായിപ്പോഴും തമാശകളും കൗണ്ടറുകളും കൊണ്ട് സിനിമാ വേദികളെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ വീണ്ടുമൊരു സിനിമാ ലോഞ്ച് വേദി ചിരിയുടെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് സിനിമാ ലോകത്തെ അമ്പരപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ തന്റെ തനത് ശൈലിയിൽ പ്രസംഗം
കോഴിക്കോട് : മൂന്നു കോടി രൂപ കൈമാറിയാൽ വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ് കോൾ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഈ മാസം ആറിനാണ് കോൾ എത്തിയത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്ന് എംഎൽഎ വ്യക്തമാക്കി. സമാനമായ തട്ടിപ്പുകൾ സമൂഹത്തിൽ പലയിടത്തും നടക്കുന്നുണ്ടെന്നും, ഇരയാകുന്നവരെ സംരക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനു
ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കും. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള താത്‌പര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ‘ജില്ല’ എന്ന തമിഴ്
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ സെക്രട്ടേറിയറ്റിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന മൃദുഹിന്ദുത്വ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടതെന്നും, നിവേദനം നൽകാനാണ് അവർ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു പോലെ രഹസ്യമായല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും, മറ്റൊരു കാറിൽ
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറയുകയുണ്ടായി . തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ്
തമിഴ്‌നാട്ടിലെ സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക സർക്കാർ പരിപാടികളിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പഴയ ക്ലോക്ക് ടവർ തകർന്നു വീണാണ് അപകടമുണ്ടായത്. ആളപായമോ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വലിയ ആശ്വാസമായി.ഇന്ന് രാവിലെയാണ് റെയിൽവേ സ്റ്റേഷനെ നടുക്കിയ സംഭവം ഉണ്ടായത്. വലിയ ഉയരമുള്ള ക്ലോക്ക് ടവർ നെടുങ്കനെ പിളർന്ന്, അതിന്റെ പകുതിയോളം ഭാഗം രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള മൂന്നാമത്തെ ട്രാക്കിലേക്ക് കുത്തനെ ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഒരു










