കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം

P Krishnapillai Memorial

തിരുവനന്തപുരം: ആലപ്പുഴ നൂറനാട് സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സഖാവ് പി. കൃഷ്ണപിള്ള സ്മാരകത്തിനായുള്ള ഭൂമി അനുവദിച്ച് നൽകിയ ഉത്തരവ് യുഡിഎഫ് സർക്കാർ റദ്ദാക്കിയതിനെതിരെ വിമർശനവുമായി മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. സർക്കാരിന്റെ ഈ നീക്കം കേരളത്തിന്റെ സാമൂഹിക ചരിത്രത്തോടുള്ള കടുത്ത ആദരവില്ലായ്മയും വൃദ്ധരായ കലാകാരന്മാരോടുള്ള ക്രൂരമായ അവഗണനയുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി. കഴിഞ്ഞ ബുധനാഴ്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയിലുള്ള 1.73

കിരീടം ഉയർത്തുന്നവർക്ക് ഫിഫ നൽകും അപ്രതീക്ഷിത സമ്മാനം; ലോകകപ്പ് ആവേശം ഇരട്ടിയാകും

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ വിജയികൾക്ക് ട്രോഫിക്കും സ്വർണ മെഡലിനും പുറമെ ഇത്തവണ ഒരു സർപ്രൈസ് സമ്മാനവും നൽകും . ഫൈനൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചിരിക്കുകയാണ്. ട്രോഫിക്കും സ്വർണ മെഡലുകൾക്കും പുറമെയാണ് ഈ പുതിയ ബഹുമതി വിജയികൾക്ക് ലഭിക്കുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഈ പ്രത്യേക മോതിരങ്ങൾ ഫൈനലിൽ വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ

‘ഇല്ലാത്ത പ്രശ്‌നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ

Pinarayi Vijayan speaking on opposition deputy leader issue

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ്

അടിച്ചു ഇടിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു: ക്ലാസ് ലീഡറായ പെൺകുട്ടിയിൽ നിന്ന് അഞ്ചുവയസുകാരന് ക്രൂരമർദനം

"Lucknow school assault CCTV footage"

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിനുള്ളിൽ അഞ്ച് വയസുകാരന് നേരെ സഹപാഠിയുടെ മർദനം .ക്ലാസ് ലീഡറായ പെൺകുട്ടിയാണ് ക്രൂരമായി മ‌ർദിച്ചത്. പന്ത്രണ്ട് മിനിറ്റിലധികം തുടർച്ചയായുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.വൃന്ദാവൻ യോജനയിലെ എഎൽഎസ് അക്കാദമിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കടുത്ത വേദനയും പേടിയും കാരണം അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച്

ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗം വെറും “സ്വാഭാവിക പ്രക്രിയ മാത്രം” എന്ന് അധ്യക്ഷൻ; കൂട്ട പലായനത്തിനിടെ എൽവിഎം-3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫും പടിയിറങ്ങി

ISRO Chairman V Narayanan response resignations ഐഎസ്ആർഒ അധ്യക്ഷൻ നാരായണൻ ചിത്രം

ബെംഗളൂരു : ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗത്തെ കുറിച്ച് വിശദീകരണവുമായി ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. ഗഗൻയാൻ ഉൾപ്പെടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനം വിട്ടു. ഇതിനു പിന്നാലെ ബഹിരാകാശ വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതൊരു സ്ഥാപനത്തിലും ഇത് സംഭവിക്കുമെന്ന് അദ്ദേഹം  പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു. നിർണായക ദൗത്യങ്ങൾ മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചുമതലകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.

വയോജന പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തം; 80 കഴിഞ്ഞവർക്ക് കേന്ദ്ര നിരക്കിന് തുല്യമായ ആനുകൂല്യം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

88-year-old MJ Antony demands additional pension for senior citizens

തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

+1 result today 3 pm

തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി

പവാർ കുടുംബത്തിൽ വീണ്ടും വിള്ളൽ? അമ്മയും മകനും ഒരു വശത്ത്, പട്ടേലും തത്കരെയും മറുവശത്ത്; ഫഡ്‌നാവിസിനെ കാണാൻ മത്സരയോട്ടം!

NCP Sunetra Pawar Devendra Fadnavis Maharashtra politics എൻസിപി ഫഡ്‌നാവിസ് ചിത്രം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ

‘പങ്കാളിയെ ഉറപ്പായി കണ്ടെത്താം’ എന്ന വാഗ്ദാനം വെറുതെയായി; ഒൻപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിവാഹബ്യൂറോയ്ക്ക് ഉപഭോക്തൃഫോറത്തിന്റെ പിഴ

Consumer Forum Action

കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം.2016-ല്‍ നാല്‍പ്പതുവയസ്സുകാരന്‍ ഒന്നു വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്യുന്നു. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല. തുടർന്ന്, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ

ടാറ്റ കപ്പൽ നിർമാണ പദ്ധതിയിൽ ട്വിസ്റ്റ്? മുഖ്യമന്ത്രി പറഞ്ഞ പ്രഖ്യാപനത്തിന് എതിരെ ടാറ്റയുടെ വിശദീകരണം; കേരളത്തിലല്ല, ഒരിടത്തും കപ്പൽ കമ്പനി നിർമിക്കില്ലെന്ന് തുറന്നടിച്ച് ടാറ്റ!

Tata Group shipbuilding Kerala Satheesan clarification ടാറ്റ കപ്പൽ നിർമാണം ചിത്രം

തിരുവനന്തപുരം :  കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂലൈ 15ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “ടാറ്റ കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ സന്നദ്ധമാണ്, ഭൂമി ഞങ്ങൾ നൽകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഒരു മാസത്തിനകം സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി ടാറ്റ ഗ്രൂപ്പിൽനിന്ന് വിശദീകരണം എത്തിയതായി സൂചന. “കേരളത്തിൽ