പിഎസ്‍സി ക്രമക്കേട്: തിടുക്കത്തിൽ കേസെടുക്കില്ലെന്ന് ക്രൈംബ്രാഞ്ച്; തെളിവുകൾക്കായി കത്തയക്കും.

തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് അയക്കും . പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം

പൂമല ഡാമിന്റെ ജലനിരപ്പ് ഉയർന്നു; ഷട്ടറുകൾ തുറക്കാൻ കളക്ടറുടെ ഉത്തരവ്

​തൃശൂർ: ജില്ലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പൂമല ഡാമിന്റെ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് നിർദ്ദേശം നൽകി. ​ഇന്ന് രാവിലെ 10:30-ഓടെ ഡാമിന്റെ ജലനിരപ്പ് 27.6 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 28 അടി കടക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയത്ത് ഷട്ടറുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ​തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം ഡാമിൽ നിന്ന്

​”വിഴിഞ്ഞം ഓഹരി വിൽപന: വാർത്ത ആദ്യം പുറത്തുവന്നത് സിപിഎം മുഖപത്രത്തിൽ; നിലപാട് വ്യക്തമാക്കി സർക്കാർ”

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ സിപിഎം മുഖപത്രത്തിന് മുൻ സർക്കാർ ചോർത്തിക്കൊടുത്തുവെന്ന് മുഖ്യമന്ത്രി വി ‌ഡി സതീശൻ. പുതിയ എംഡി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പാണ് ഈ വാർത്ത വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ. വയനാട്ടിൽ ഇന്നലെയുണ്ടായ ദുരന്തത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി . ‘അപകടമുണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തിന് സമീപം ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

പി എസ് സിയെ മൊത്തത്തില്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചന; കടുത്ത നടപടികളിലേക്ക്; പ്രത്യേക നിയമനിര്‍മ്മാണവും പരിഗണനയില്‍; അട്ടിമറി തെളിഞ്ഞാല്‍ പി എസ് സി ഉന്നതരെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പിഎസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട പിഎസ്സി ഭരണസമിതിയെ മൊത്തത്തില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇതിനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി നിയമോപദേശം തേടും. ആവശ്യമെങ്കില്‍ പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും നീക്കമുണ്ട്. പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പിഎസ്സിയിലെ ഉന്നതരെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും

‘അമ്മ’യില്‍ പോര് ശക്തം; വിട്ടുകൊടുക്കാതെ ശ്വേത; മമ്മൂട്ടിക്കും മോഹന്‍ലാലിനും അമര്‍ഷം; ഫോണ്‍ വിളിക്കാന്‍ പോലും ഭയന്ന് മോളിവുഡ്

തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്‍. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ നാലാമത്തെ കേസിൽ ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .ഏഴ് വർഷം അനുഭവിച്ചാൽ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും യുഡിഎഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ; ബിന്ദുകൃഷ്ണയ്ക്കും ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിമാരായില്ല.

തിരുവനന്തപുരം:  യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമന പട്ടിക പുറത്ത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടെ വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയാണ് ഇത്തവണ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഭരണത്തിലേറി ഒരു മാസം പിന്നിട്ടിട്ടും ചില മന്ത്രിമാരുടെ പ്രധാന തസ്തികകളിലെ നിയമനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. മന്ത്രിമാരായ ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർക്ക് ഇനിയും പ്രൈവറ്റ് സെക്രട്ടറിമാരെ (PS) കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രധാന നിയമനങ്ങൾ : ആരോഗ്യ വകുപ്പ്: മന്ത്രി

അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന ‘കളി’ ; പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം താമസിച്ചത് പോലീസ് ഓഫീസറുടെ എതിര്‍ ഫ്‌ളാറ്റില്‍ ; യതീഷ് ചന്ദ്രയും സുദര്‍ശനനും ഹാര്‍ദിക് മീണയും ഒത്തു ചേര്‍ന്നപ്പോള്‍ ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു; ഹൈബ്രിഡ് കഞ്ചാവ് ദമ്പതികളായ ആയുഷിനെയും അനഘയെയും അകത്താക്കിയത് ത്രിമൂര്‍ത്തി ഓപ്പറേഷന്‍ ! ഡാന്‍സാഫ് സംഘത്തിന് കയ്യടി ! വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടിവിക്ക് !

കൊച്ചി: അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന കള്ളനും പോലീസും കളി പെരുമ്പാവൂരില്‍ നേരിട്ട് കണ്ടു! പോലീസിനെ കബളിപ്പിക്കാന്‍ ആയുഷും അനഘയും എന്ന ദമ്പതികള്‍ കണ്ടെത്തിയ മാര്‍ഗ്ഗം കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും. പോലീസ് ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ തൊട്ടുമുന്നിലെ ഫ്ളാറ്റ് തന്നെ ഇവര്‍ വാടകയ്ക്ക് എടുത്തത് തങ്ങളെ ഒരിക്കലും തിരിച്ചറിയില്ലെന്നും പിടിയിലാകില്ലെന്നുമുളള അമിത ആത്മവിശ്വാസത്തിലായിരുന്നു. പോലീസിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ദമ്പതികള്‍ ഡാന്‍സാഫ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ദമ്പതികള്‍ ഒളിപ്പിച്ച കള്ളം ഉദ്യോഗസ്ഥന്റെ

അനില്‍ ആന്റണിയും സദാനന്ദന്‍ മാസ്റ്ററും കെ സുരേന്ദ്രനും പ്രതീക്ഷയില്‍; കേന്ദ്രമന്ത്രിസഭയില്‍ വമ്പന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു; ഉറ്റുനോക്കി കേരളം; സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി ലഭിക്കുമോ?

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ വരാനിരിക്കുന്ന നിര്‍ണായക അഴിച്ചുപണിയുടെ അലയൊലികള്‍ ദേശീയ തലത്തിലും കേരള രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്ച വരാനിരിക്കുന്ന മാറ്റങ്ങളുടെ വ്യക്തമായ സൂചനയാണ്. അടുത്തിടെ കേന്ദ്ര സഹമന്ത്രിയായിരുന്ന ജോര്‍ജ് കുര്യന്‍ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് രാജിവെച്ചതോടെ, കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം എങ്ങനെ പുനഃക്രമീകരിക്കും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി (പെട്രോളിയം, പ്രകൃതിവാതകം,

മദ്യനികുതി വിവാദം: ബകാർഡി കമ്പനിയുടെ നീക്കങ്ങളെ ചെറുത്തത് ഋഷിരാജ് സിംഗ്; എക്സൈസ് കമ്മീഷണറുടെ നിർണ്ണായക കത്ത് പുറത്ത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർണ്ണായക നിലപാടുകൾ പുറത്ത്. 2017-ൽ പ്രമുഖ മദ്യക്കമ്പനിയായ ബകാർഡി ആരംഭിച്ച നീക്കങ്ങൾക്ക് തടസ്സമിട്ടത് ഋഷിരാജ് സിംഗിന്റെ ഇടപെടലുകളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നത് സമൂഹത്തിൽ വലിയ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു. 2018 ആഗസ്റ്റ് 13-ന് അന്നത്തെ നികുതി സെക്രട്ടറി ആശാ തോമസിന് എക്സൈസ് കമ്മീഷണർ അയച്ച കത്തിലാണ്