തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമന പട്ടിക പുറത്ത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടെ വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയാണ് ഇത്തവണ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഭരണത്തിലേറി ഒരു മാസം പിന്നിട്ടിട്ടും ചില മന്ത്രിമാരുടെ പ്രധാന തസ്തികകളിലെ നിയമനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. മന്ത്രിമാരായ ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർക്ക് ഇനിയും പ്രൈവറ്റ് സെക്രട്ടറിമാരെ (PS) കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
പ്രധാന നിയമനങ്ങൾ :
-
ആരോഗ്യ വകുപ്പ്: മന്ത്രി കെ. മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിക്കൽ ന്യൂറോളജി പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ. ഡി. സുനിലിനെ നിയമിച്ചു.
-
റവന്യൂ വകുപ്പ്: മന്ത്രി എ.പി. അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ ഡോ. പി.കെ. ജയശ്രീ ചുമതലയേൽക്കും. കോട്ടയം കളക്ടറായും തദ്ദേശ വകുപ്പ് ഡയറക്ടറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
-
കൃഷി വകുപ്പ്: വയനാട് മുൻ കളക്ടറും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എ.ആർ. അജയകുമാറാണ് മന്ത്രി ടി. സിദ്ദിഖിന്റെ പ്രൈവറ്റ് സെക്രട്ടറി.
-
ഭവനനിർമ്മാണ-സഹകരണ വകുപ്പ്: കെപിസിസി ജനറൽ സെക്രട്ടറിയും മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ചന്ദ്രൻ തില്ലങ്കേരിയാണ് മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി.
-
മറ്റ് നിയമനങ്ങൾ: സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ രഞ്ചൻരാജ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയായും, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത മന്ത്രി ഒ.ജെ. ജനീഷിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിതരായി.
നിയമന പരിധി 25 ആക്കാൻ ധാരണ: ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമപരമായി 30 പേരെ വരെ നിയമിക്കാമെങ്കിലും, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്താനാണ് യുഡിഎഫ് മുന്നണിയിലെ ധാരണ. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ബാക്കി മന്ത്രിമാരുടെ സ്റ്റാഫ് ഘടനയും വരും ദിവസങ്ങളിൽ തന്നെ അന്തിമമാകുമെന്നാണ് റിപ്പോർട്ടുകൾ.


ഡോ.റാമിനെ സഹായിച്ച പോലീസ് ഉന്നതന് ആര് ? പണത്തിന് മീതെ പരുന്തും പറക്കില്ല ; പ്രത്യേക അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ഹൈക്കോടതി, ആഭ്യന്തര വകുപ്പിന് നാണക്കേട്
വി.ഡി സതീശനും കോടീശ്വരൻ; 3,660 കോടി! രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കണക്ക് പുറത്ത്; ഒന്നാമത് ആരെന്നറിയാമോ?







