ഡോ.റാമിനെ സഹായിച്ച പോലീസ് ഉന്നതന്‍ ആര് ? പണത്തിന് മീതെ പരുന്തും പറക്കില്ല ; പ്രത്യേക അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ഹൈക്കോടതി, ആഭ്യന്തര വകുപ്പിന് നാണക്കേട്

കൊച്ചി : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഡോ റാമിന്റെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഡോ.റാമിനെ രക്ഷിക്കാന്‍ പോലീസ് അണിയറയില്‍ നീക്കം നടത്തിയതായി സംശയം. പോലീസ് ഉന്നതരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളുമായി ഹൈക്കോടതി എത്തിയതോടെ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലായി. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ഹൈക്കോടതി നിരീക്ഷണം പോലീസ് സംവിധാനങ്ങളെ വന്‍ നാണക്കേടിലാക്കി. ഗൂഡാലോചനയാണ് ഹൈക്കോടതി സംശയിക്കുന്നത്.

കേസിലെ മുഖ്യപ്രതി ഡോ. റാം മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് പൊലീസ് കസ്റ്റഡിയിലായത്. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരില്‍ നിന്നുള്ള പ്രത്യേകാന്വേഷണ സംഘം റാമിന് വേണ്ടി കര്‍ണാടകയിലും ഇയാളുടെ ജന്മനാടായ ആന്ധ്രപ്രദേശിലും വിശദമായ തെരച്ചില്‍ നടത്തിവരികയായിരുന്നു.മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി സെഷന്‍സ് കോടതിയേയും, ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ പിടികൂടാത്തതില്‍ അന്വേഷണ സംഘത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റാമിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയത്.

ടെലിഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. പ്രതിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.

കണ്ണൂര്‍ ചക്കരക്കല്ല് പോലീസ് സ്‌റ്റേഷനിലാണ് റാമിനെതിരേയുള്ള എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിതിന്‍രാജിനെ മാനസികമായി പീഡിപ്പിക്കുകയും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജാതീയമായി അധിക്ഷേപിച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.