ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിനുള്ളിൽ അഞ്ച് വയസുകാരന് നേരെ സഹപാഠിയുടെ മർദനം .ക്ലാസ് ലീഡറായ പെൺകുട്ടിയാണ് ക്രൂരമായി മർദിച്ചത്. പന്ത്രണ്ട് മിനിറ്റിലധികം തുടർച്ചയായുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.വൃന്ദാവൻ യോജനയിലെ എഎൽഎസ് അക്കാദമിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കടുത്ത വേദനയും പേടിയും കാരണം അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളിൽ ക്ലാസ് ലീഡറായ പെൺകുട്ടി അഞ്ച് വയസുകാരനെ തുടർച്ചയായി അടിക്കുകയും ഇടിക്കുകയും മുടിക്ക് കുത്തിപിടിച്ച് വലിച്ചിഴക്കുന്നതും കാണാം. അദ്ധ്യാപിക ക്ലാസിൽ ഇല്ലാതിരുന്ന സമയത്താണ് അച്ചടക്കത്തിന്റെ പേരുംപറഞ്ഞ് ഈ ക്രൂരത അരങ്ങേറിയത്. സ്കൂൾ അധികൃതരോ മറ്റ് ജീവനക്കാരോ ഇത് തടയാൻ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്ലാസിലെ മറ്റ് രണ്ട് കുട്ടികളെയും ഈ പെൺകുട്ടി മാറിമാറി മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മർദിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൾ അറിയിച്ചു.അതേസമയം, കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ക്ലാസ് മുറിയിൽ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നതിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി .
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കെ.ഇ.എ.എം (KEAM) 2026 പരീക്ഷാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം


മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?







