ഗ്ലാസ്‌ഗോ: പരിക്ക് പോലും തളർത്താനാകാത്ത മനക്കരുത്തിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ത്യൻ താരം തേജസ്വിൻ ശങ്കർ. 2026 കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ഡെക്കാത്ത്ലണിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ കായികചരിത്രത്തിൽ പുതിയ അധ്യായമാണ് 27-കാരൻ എഴുതിച്ചേർത്തത്. ഡെക്കാത്ത്ലൺ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ തേജസ്വിന്റെ പേരിലായി. തേജസ്വിന്റെ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്. 2022-ൽ ബർമിങ്ങാമിൽ നടന്ന ഗെയിംസിൽ ഹൈജമ്പിൽ വെങ്കലം നേടിയിരുന്ന താരം, 2023 ഏഷ്യൻ ഗെയിംസിൽ ഡെക്കാത്ത്ലണിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും എന്താണ് ചെയ്യുക എന്നത് ഇന്ന് വലിയ വാർത്തയാണ്. ഇപ്പോഴിതാ, ഇറാന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായിട്ടുള്ള വാർത്തയാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ആക്രമണങ്ങൾ ഒരു ദിവസം മാത്രമല്ല, ദിവസങ്ങൾ നീണ്ടുനിന്നേക്കും എന്നാണ് സൂചന. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന
കൽപ്പറ്റ: വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശവുമായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ അനാവശ്യ പാർക്കിങ്ങുകൾ ഡ്രൈവർമാർ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും അഭ്യർഥിച്ചു. കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയും മരണത്തിന് കീഴടങ്ങി. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചത്തീസ്ഗഡ് സ്വദേശിയായ ഭൂപേന്ദ്ര (28) ആണ് ഞായറാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകനായ ദീപക് റാത്തോഡ് (24) സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി 8:15 ഓടെ കുല്‍ഗാമിലെ കേലാം മേഖലയിലുള്ള ഇഷ്ടികച്ചൂളയിലാണ് സംഭവം നടന്നത്. ഇവിടെ എത്തിയ രണ്ട് ഭീകരര്‍ തൊഴിലാളികളുടെ പേരുകള്‍
തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പല ജില്ലകളിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുകയാണ്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത്. രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നത്. കോഴിക്കോട് ജില്ലാ കളക്‌ടർ ഏഴ് മണിക്ക് ശേഷമാണ് അറിയിപ്പ്
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പെൺകുട്ടി മാപ്പ് അറിയിച്ചെത്തി .സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചെന്ന് കരുതുന്ന കൗമാരക്കാരിയാണ് വീഡിയോസന്ദേശത്തിലൂടെ ക്ഷമാപണം നടത്തിയത്. കൈകൂപ്പി പെൺകുട്ടി ക്ഷമാപണം നടത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. കൊണാട്ട് പ്ലേസ് സന്ദർശിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് ജന്തർമന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് പോയത്. അവിടെ ചുറ്റുമുണ്ടായിരുന്നവർ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ എന്‍.ഡി.ആര്‍.എഫ്, പൊലീസ് തുടങ്ങിയ സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ജില്ലാ
നേതാക്കന്മാർക്ക് വാക്കും പഴം ചാക്കും ഒരുപോലെയാണ്. പക്ഷെ നമ്മുടെ പുതിയ മുഖ്യൻ, ഒരുപാട് വായനയും അറിവുമുള്ള വി ഡി സതീശൻ എപ്പോഴും പറയാറുണ്ട്. വാക്കാണ് വലുത്, പാലിക്കുക തന്നെ ചെയ്യും! എന്നാൽ, പി എം ശ്രീയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ? പ്രതിപക്ഷത്തിരുന്ന് എതിർത്തു. അധികാരത്തിൽ വന്നപ്പോൾ അതേ പദ്ധതി അംഗീകരിച്ചു. വി.ഡി. സതീശൻ സർക്കാരിനെതിരെ “യൂ-ടേൺ സർക്കാർ” എന്നാണ് ജോൺ ബ്രിട്ടാസ് ഇപ്പോൾ വിളിക്കുന്നത്. എന്താണ് സംഭവിച്ചത്? എന്താണ് പിഎം ശ്രീ? എന്തുകൊണ്ടാണ് ഈ യൂ-ടേൺ?
പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി ഉടലെടുത്തത്. റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വീടിന്റെ മുകൾ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ അവസ്ഥയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. ടൗണിലെ കടകളിലെല്ലാം വെള്ളം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു 2 മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളം മറിഞ്ഞത് ശക്തമായ കാറ്റ് പ്രദേശത്തു അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളെയാണ് കാണാതായത്. കടലിൽ ശക്തമായ കടലാക്രമണം തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാത്രിയോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴവരെ ലഭിക്കാനും മണിക്കൂറിൽ










