തിരുവനന്തപുരം: അതിശക്ത മഴയെ തുടർന്ന് തിരുവനന്തപുരം പൊൻമുടിയിൽ മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ്
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് അടിപൊളി ലുക്കില്‍.ജീന്‍സും ടോപ്പുമണിഞ്ഞ് മാറാട് പ്രത്യേക കോടതിയില്‍ എത്തിയ ജോളിയെ കാണാന്‍ ആളുകള്‍ കൂടുകയും ചെയ്തു. കോടതിവരാന്തയിലെ ബെഞ്ചിന് പുറത്തിരുന്ന് തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായാണ് ജോളിയെ കണ്ടത്. മുൻഭർത്താവ് റോയ്‌തോമസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിനെ വിസ്തരിക്കുമ്പോൾ വലിയ ഭാവമാറ്റങ്ങളൊന്നുമില്ലാതെ കോടതിമുറിയിൽ ഓരോപോയിന്റും ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ടായിരുന്നു. കോടതിനടപടികൾ അവസാനിച്ച് ഉച്ചയ്ക്ക് മൂന്നുമണിയോടെ കോഴിക്കോട് ജില്ലാജയിലിലേക്ക് കൊണ്ടുപോവുമ്പോൾ
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മരണം മൂന്ന് ആയി. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ജൂലൈ 31) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി
യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി കഠിനാധ്വാനം മാത്രം പോരാ, ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടി കണ്ടെത്തേണ്ടി വന്നേക്കും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താൻ ആലോചിക്കുന്ന ഫീസാണിത്. വിദേശ വിദ്യാർത്ഥികൾക്കായുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക് പെർമിറ്റ് പ്രോഗ്രാമിന് ഈ ഫീസ് ഏർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ്
തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ബെംഗളൂരുവിൽ ഇന്ന് (ജൂലൈ 31) വിളിച്ചുചേർത്ത യോഗത്തിലാണ് കന്നഡ സംഘടനകൾ ഈ തീരുമാനം പ്രഖ്യാപിച്ചത്. 1,600ലധികം സംഘടനകളുടെ പിന്തുണ മുൻ എംഎൽഎയും കന്നഡ ചളുവളി പക്ഷ (Chaluvali Vatal) പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ ബന്ദ്
സിനിമ റിലീസാകും മുൻപേ ഒരു അഭിമുഖവുമായി എത്തുമെന്ന് വിസ്മയ മോഹൻലാലിൽ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ലളിതമാണ്, ആറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ക്യാമറയ്ക്ക് മുന്നിൽ അധികം സംസാരിക്കാത്ത ശീലക്കാരനാണ് സഹോദരൻ പ്രണവ്. അതേ പാത പിന്തുടരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ജൂഡ് ആന്റണി ജോസഫിന്റെ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അരങ്ങേറുന്ന വിസ്മയ, ഭരത്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്. “സ്റ്റേജിലാണ് ഞാൻ ജീവിച്ചിരിക്കുന്നത് പോലെ തോന്നിയത്” 35 വയസ്സുള്ള വിസ്മയ, സിനിമയിലേക്ക് വൈകിയെത്താനുള്ള കാരണങ്ങൾ വിശദമായി
ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും രാജ്യത്തെ ശാസ്ത്ര – അക്കാദമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ലോക്സഭാ ചർച്ചയ്ക്കിടെ, പരീക്ഷാ പരിഷ്കരണത്തിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സിനെ പരാമർശിക്കവേ പ്രൊഫ. കാമകോട്ടിയെ “ഗോമൂത്ര വിദഗ്ധൻ” എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചതെന്നാണ്
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. വിഷയത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനും 20 ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു; മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ദൈവനാമത്തിൽ വീണ്ടും
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ
ആരാധകരെ ആവേശത്തിലാക്കി ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസൺ എട്ട് എത്തുന്നു. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ ‘അഗ്നിപരീക്ഷ’ എന്ന പേരിൽ ഒരു പ്രീ-ഷോ കൂടി അവതരിപ്പിക്കുകയാണ് സംഘാടകർ. ബിഗ് ബോസ് തെലുങ്ക് സീസൺ 9-ന് മുന്നോടിയായി അവതരിപ്പിച്ച സമാന ഫോർമാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ സെഗ്മെന്റ്. മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച അഗ്നിപരീക്ഷ എന്തെന്ന് നോക്കാം. ഒരു കൂട്ടം സാധാരണക്കാരിൽ നിന്ന് ടാസ്‌കുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമേഴ്‌സിനെ










