ദോഹ: ഫുട്ബോൾ ലോകത്തെ രണ്ട് വൻശക്തികൾ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. യൂറോപ്യൻ ഫുട്ബോളിലെ ചിരവൈരികളായ ഫ്രാൻസും സ്പെയിനും കളത്തിലിറങ്ങുമ്പോൾ, ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത് കിലിയൻ എംബാപ്പെയും ലെമീൻ യമാലും തമ്മിലുള്ള ആവേശകരമായ നേർക്കുനേർ പോരാട്ടത്തിലേക്കാണ്. ഫ്രഞ്ച് നായകൻ എംബാപ്പെയെ സംബന്ധിച്ച് ഇത് കേവലമൊരു സെമി ഫൈനൽ മാത്രമല്ല, മറിച്ച് തനിക്കുണ്ടായ മുൻകാല തോൽവികൾക്ക് മറുപടി നൽകാനുള്ള സുവർണ്ണാവസരം കൂടിയാണ്. രാജ്യാന്തര വേദിയിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള പോരാട്ടം ഇപ്പോൾ മറ്റൊരു ‘എൽ ക്ലാസിക്കോ’
ചൈന : ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന ചൊല്ല് പോലെയായി ചൈനയിലെ ഗ്വാങ്സിയിലെ ജനജീവിതം. ഒരു ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ട് വരുമ്പോള്‍ മറ്റൊരു ആശങ്ക കണ്‍മുന്നില്‍. വീടുകളെല്ലാം മുങ്ങി. റോഡുകള്‍ തോടുകളായി. ജീവനും കൊണ്ടോടുകയാണ് ജനം. രക്ഷപ്പെടാന്‍ അരക്കെട്ടോളം വെള്ളത്തിലൂടെ ഓടുന്ന കാഴ്ച. എന്നാല്‍ ഓടിയവരുടെ കാലുകള്‍ക്കിടയിലൂടെ അതിവേഗം നീന്തിയെത്തിയത് വിഷപ്പാമ്പുകള്‍. വെള്ളപ്പൊക്കം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളിലൊന്നിലെ നിരവധി പാമ്പ് ഫാമുകള്‍ വെള്ളത്തിനടിയിലായി. കൂടുകളും മതിലുകളും തകര്‍ന്നതോടെ നൂറുകണക്കിന് വിഷപ്പാമ്പുകള്‍ പുറത്തേക്ക്
തമിഴ്‌നാട്ടിലെ സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക സർക്കാർ പരിപാടികളിൽ
തൃശ്ശൂർ: ആന്‍ മരിയ കലിപ്പിലാണ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാളക്കരയെ മൊത്തം കീഴടക്കിയ ആ കുട്ടിത്താരത്തെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? സണ്ണിവെയിനുമായി ചേര്‍ന്ന് വെള്ളിത്തിരയില്‍ നിറഞ്ഞാടിയ അവളുടെ പേര് സാറ ആര്‍ജുന്‍ എന്നാണ്. പ്രണയത്തിനും രാജ്യാതിർത്തികൾക്കുള്ളിലെ സംഘർഷത്തിനുമിടയിൽപ്പെട്ട പെൺകുട്ടിയും അമ്മയുമായി വേഷപ്പകർച്ച നടത്തി വിസ്മയിപ്പിച്ച ‘ധുരന്ധർ’ സിനിമയിലെ നായിക സാറാ അർജുൻ. കണ്ണുകളുടെ മാന്ത്രികതയിലൂടെ വൈകാരികനിമിഷങ്ങളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നതാണ് സാറാ അർജുൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും. കൂടിയാട്ടം ആചാര്യൻ വേണുജിയുടെ പരിശീലനക്കളരിയായ ഇരിങ്ങാലക്കുടയിലെ ‘നവരസ സാധന’യിൽ എത്തിയിരിക്കുകയാണ്
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) പ്രദർശനാനുമതി നേടി. നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായതോടെ ചിത്രം വരാനിരിക്കുന്ന ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമാണ് സിനിമയുടെ ദൈർക്യം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികളാണ് നിർമാതാക്കൾക്ക് നേരിടേണ്ടി വന്നത്. 2025 ഡിസംബറിൽ സെൻസറിങ്ങിനായി
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ‘തളിരോമലേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗം പ്രേക്ഷകർക്കായി പങ്കുവെച്ചത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയാണ്. ഗാനത്തിന്റെ പൂർണ്ണരൂപം നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജൂഡ് ആന്റണി
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ വ്യാഴാഴ്ച നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. കളങ്കാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്.
മധ്യപ്രദേശ് : ചൂടുസമൂസയോടുള്ള പ്രിയം കാരണം ഒരു ട്രെയിൻ തന്നെ വഴിയിൽ നിർത്തിയിട്ടാലോ? കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും മധ്യപ്രദേശിൽ നിന്നുള്ള ഈ ‘സമൂസ പ്രേമം’ ഇപ്പോൾ റെയിൽവേ അധികൃതരെ അല്പം ചൊടിപ്പിച്ചിരിക്കുകയാണ്. റെയിൽവേ ട്രാക്കിനരികിലെ കടയിൽ നിന്നും സമോസ വാങ്ങാനായി ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കൈയിൽ ഒരു കവർ സമൂസയുമായി ഒരാൾ ട്രാക്കിലൂടെ നടന്ന് റെയിൽവേ എഞ്ചിനിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായത്.










