തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഒരു പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,440 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയാണ് നിലവിൽ വില വരുന്നത്. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച്
കൊല്‍ക്കത്ത: സൗത്ത് 24 പര്‍ഗനാസിലെ ബാരുയ്പുരില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ കുടുംബത്തെ കാണാന്‍ പോകുന്നതില്‍നിന്നു തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്ത്. തന്നെ വീട്ടുതടങ്കലിലാക്കിയെന്നാണ് മമതയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആരോപണം. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മമതയുടെ ആരോപണം. ബാരുയ്പുരിലേക്ക് മമത എത്തുന്നുവെന്നറിഞ്ഞ ബിജെപി നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ ഭരണകൂടം അവരുടെ വസതിക്കു പുറത്ത് വന്‍ പോലീസ് സേനയേയും ബാരിക്കേഡുകളും സ്ഥാപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇരയുടെ
കൊച്ചി: അമേരിക്കൻ ആസ്ഥാനമായുള്ള കോറോ ഹെൽത്ത് കമ്പനി നടത്തിയ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ലേബർ സെക്രട്ടറി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്, കൊച്ചി, കോഴിക്കോട് ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചത്. ഇതോടെ എ.ഐ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരം നേരത്തെ നടത്തിയ ചർച്ചകളിൽ, പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പരസ്യമായി ലംഘിച്ചുകൊണ്ടാണ് ജീവനക്കാരെ
ന്യൂഡൽഹി: പെട്രോൾ വാഹന ഉടമകൾക്കിടയിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് സർവേയിൽ കണ്ടെത്തി. പഴയ വാഹനങ്ങൾ ഓടിക്കുന്നവർക്കിടയിലാണ് അസംതൃപ്തി കൂടുതൽ പ്രകടമാവുന്നത്. രാജ്യത്തെ 316 ജില്ലകളിലെ 22,567 പെട്രോൾ വാഹന ഉടമകൾക്കിടയിലാണ് ലോക്കൽ സർക്കിൾസ് സർവേ നടത്തിയത്. പ്രതികരിച്ചവരിൽ 53 ശതമാനം പേർ E20 പെട്രോൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ റോഡ് ട്രാൻസ്‌പോർട്ട്,പെട്രോളിയം മന്ത്രാലയങ്ങളുടെ പ്രവർത്തനം ‘ദുരന്തപൂർണമോ’ ‘അപര്യാപ്തമോ’ ആണെന്ന് വിലയിരുത്തി. 2023-ന് മുമ്പ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ ഉടമകളിൽ
തായ്‌പേയ്: തായ്‌വാന് നേരെ ചൈനയിൽ നിന്നുള്ള നാവിക-വ്യോമ അധിനിവേശ ഭീഷണികൾ കൂടുന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ സൈന്യത്തെ സജ്ജമാക്കാൻ ഒരുങ്ങി തായ്‌വാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ മിലിട്ടറി അക്കാദമി വിദ്യാർത്ഥികൾക്കായി പഴയ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യസ്നേഹ വിദ്യാഭ്യാസം’ കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും നിർബന്ധിത പാഠ്യവിഷയമാക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. 2002-ൽ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ഈ വിഷയം തിരിച്ചുകൊണ്ടുവരുന്നതിലൂടെ, വരുംതലമുറയിലെ സൈനിക ഉദ്യോഗസ്ഥർക്ക് തങ്ങൾ നേരിടുന്ന ശത്രുവിനെക്കുറിച്ചും ആശയപരമായ വെല്ലുവിളികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുകയാണ് ലക്ഷ്യം. “നാം ആർക്കുവേണ്ടി,
ന്യൂഡൽഹി: ചോദ്യച്ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോഴും കേന്ദ്രത്തിന് കുലുക്കമില്ല. ജന്തർമന്തറിലെ സി.ജെ.പി.യുടെ സമരവേദിയിൽ എട്ടുദിവസമായി നിരാഹാരസത്യാഗ്രഹം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോഗ്രാം കുറഞ്ഞു. നീറ്റ് ചോദ്യച്ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്ത ഉത്തരാഖണ്ഡിലെ റിയാ കുമാരിയുടെ പിതാവും കാർഗിൽ യുദ്ധ പോരാളിയുമായ മുൻസൈനികൻ രാജേഷ് ഥാപ്പയും ഞായറാഴ്ച സമരത്തിന് പിന്തുണയുമായെത്തി. സമരക്കാരുടെ ശബ്ദത്തെ എത്രനാൾ അവഗണിക്കാനാകുമെന്ന് ദീപ്‌കെ
ചെന്നൈ: സൂര്യ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഓഗസ്റ്റ് 14ന് പ്രദര്‍ശനത്തിനെത്തും. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സൂര്യയും മമിതയും ചേര്‍ന്നുള്ള ‘പട്ടാംപൂച്ചി’ എന്ന പ്രൊമോ സോങ് ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ പ്രണയ ഗാനമായാണ് ‘പട്ടാംപൂച്ചി’
ന്യൂഡൽഹി : ആപ്പിളിന്റെ പുറത്തിറക്കിയിട്ടില്ലാത്ത ഐഫോൺ 18 പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ടാറ്റ ഇലക്ട്രോണിക്സിൽനിന്ന് ചോർന്ന സംഭവത്തിൽ ആപ്പിൾ ആശങ്കയിൽ. ഇത് കേന്ദ്രം അന്വേഷിക്കുമെന്നും അറിയിച്ചിട്ടിട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്ര ഐടി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഐഫോൺ 18 പ്രോ മോഡലുകളുടെ ചിത്രങ്ങളും ഘടകങ്ങളുടെ വിവരങ്ങളും ഉൾപ്പെടെയാണ് ഒരു റാൻസംവെയർ ഗ്രൂപ്പ് ചോർത്തി ഡാർക്ക് വെബ്ബിൽ പങ്കുവെച്ചത്. ആപ്പിൾ തങ്ങളുടെ വിതരണക്കാരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ, ഈ വിവരങ്ങൾ പുറത്തുപോകുന്നത് എതിരാളികൾക്കും വ്യാജ ഉപകരണ നിർമാതാക്കൾക്കും
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , എയർടെൽ,വോഡഫോൺ ഐഡിയ എന്നിവർ മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ‘നൊമൂറ റിസർച്ചിന്റെ’ പഠന റിപ്പോർട്ടിലാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന ഈ വിവരമുള്ളത്. 15 ശതമാനം വരെയുള്ള നിരക്ക് വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ വർഷം ഒക്ടോബർ – ഡിസംബർ മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. ഇന്ധനവിലയും പാചകവാതക നിരക്കുകളും സാധാരണക്കാരന്റെ കുടുംബ
അബുദാബി: ഗൾഫ് മലയാളികൾക്ക് അഭിമാനമായി യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ മലയാളി പാസഞ്ചർ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ്. തങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് പ്രവാസ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി മാറുകയാണ് ഇരുപത്തൊമ്പതുകാരനായ ഈ യുവാവിന്റെ വിജയഗാഥ. യുഎഇയുടെ ചരിത്രപരമായ ഗതാഗത പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ മലയാളി എന്ന അപൂർവ്വ നേട്ടമാണ് നിഷാദ് സ്വന്തമാക്കിയത്. മറ്റേതൊരു സാധാരണ പ്രവാസി യുവാവിനെയും പോലെ ഒരുപിടി സ്വപ്നങ്ങളുമായി 2014 ലാണ്







