കഴിഞ്ഞ രണ്ട് ദിവസമായി എഐ ക്യാമറകൾ പണിമുടക്കി, ഇനി ഫൈൻ വരില്ല എന്ന് വിചാരിച്ച് റോഡിലൂടെ വണ്ടി പറപ്പിച്ചവർക്ക് എട്ടിന്റെ പണി വരാൻ സാധ്യതയുണ്ട്. എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എഐ ക്യാമറകളുടെ കണ്ണുകൾ ഇപ്പോഴും തുറന്നുതന്നെ ഇരിപ്പുണ്ട്. റോഡിലെ നിയമലംഘനങ്ങളെല്ലാം അതിൽ കൃത്യമായി പതിയുന്നുമുണ്ട്. ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് വാഹന ഉടമകൾക്ക് ഇപ്പോൾ പിഴ നോട്ടിസ് ( ചെല്ലാൻ )അയക്കാൻ കഴിയുന്നില്ല എന്ന് മാത്രം. എന്നാൽ എഐ ക്യാമറയിൽ
അബുദാബി: യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിമുതൽ ഉയർന്ന ഫീസ് നൽകേണ്ടിവരും. ജൂലായ് ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിരക്കുകൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് യുഎഇയിൽ നടപ്പിലാക്കുന്നത്. പുതിയ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ട് പുതുക്കൽ, നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് മാറ്റൽ, പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നീ സേവനങ്ങൾക്കെല്ലാം പുതുക്കിയ നിരക്കുകൾ ബാധകമാണ്. നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് ഇനി മാറ്റണമെങ്കിൽ 1,080 ദിർഹം
തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷൻ തൂഫാന് കൂടുതൽ കരുത്തേകിക്കൊണ്ട് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രതിജ്ഞയെടുക്കുന്നു. ജൂലായ് 2ന് രാവിലെ 10ന് ചിത്രാഞ്ജലിയിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരുമാണ് തൂഫാൻ വാറിയർമാരായി ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. സൈജു കുറുപ്പിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക്, തിരക്കഥാകൃത്ത്
ചെന്നൈ: തമിഴ്‌നാടിന് പുതിയ തുടക്കത്തിന്റെ നിമിഷം എന്നാണ് രണ്ട് വർഷം മുൻപ് സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിക്കുമ്പോൾ വിജയ് പറഞ്ഞിരുന്നത് . പക്ഷെ, ഭരണത്തിലോ രാഷ്ട്രീയത്തിലോ യാതൊരു പരിചയവുമില്ലാത്ത, ‘നടൻ’ മാത്രമായ വിജയിയേക്കൊണ്ട് ഒന്നും സാധിക്കില്ലെന്ന് അന്ന് എതിരാളികൾ തിരിച്ചടിച്ചു. എന്നാൽ, ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് പറഞ്ഞതും പറയാത്തത്തുമായ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായി ദ്രാവിഡ പാർട്ടികളെ പുറത്തുനിർത്തിക്കൊണ്ട് വിജയ് അധികാരത്തിലേറിയിട്ട് രണ്ട് മാസം പൂർത്തിയാവുന്നതേയുള്ളൂ.
ബോസ്റ്റൺ: ആരാധകരും ഫുട്‌ബോൾ പ്രേമികളെയും അമ്പരപ്പിച്ച തോൽവിയായിരുന്നു ഇത്തവണ ജർമനിയുടേത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായത്. 2014-ൽ കിരീടമുയർത്തിയ ശേഷം ജർമൻ ടീം ഇതുവരെ പ്രീക്വാർട്ടർ കളിച്ചിട്ടില്ല. ഇപ്പോഴിതാ പരാജയത്തിനു പിന്നാലെ പെനാൽറ്റി എടുക്കാനുള്ള ടീമിന്റെ ആത്മവിശ്വാസമില്ലായ്മയും പുറത്തുവരികയാണ്. ഷൂട്ടൗട്ടിൽ 3-2 ന് ആയിരുന്നു ജർമനിയുടെ തോൽവി. ഷൂട്ടൗട്ടിലെ അഞ്ച് പെനാൽറ്റികൾക്കു ശേഷം സ്‌കോർ 3-3 എന്ന നിലയിലായപ്പോൾ നിർണായകമായ ആറാം പെനാൽറ്റി എടുക്കാൻ ജർമനിയുടെ
സിനിമാ- നാടക സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുൽക്കർ, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകൾക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായൻ’ എന്ന നാടകസംഘം സ്ഥാപിച്ചതിൽ പ്രധാനിയാണ്. മറാഠിയിൽ ഒട്ടേറെ നാടകങ്ങൾ സംവിധാനംചെയ്ത അവർ, ടെലിവിഷൻ പരമ്പരകളും ഫീച്ചർ ഫിലിമുകളും ഒരുക്കി. 1984-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാർട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന
പഴയന്നൂർ (തൃശ്ശൂർ): വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവില്വാമല-തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്ക് പരിക്കേറ്റു. ജോലിയ്ക്ക് പോകാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ
ചങ്ങനാശ്ശേരി: വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ഒൻപത് ലക്ഷം രൂപ മുടക്കി ഉടമ. ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരാണ് ഒൻപത് ലക്ഷം രൂപയ്ക്ക് പിടിച്ചത്. ചങ്ങനാശ്ശേരി വെട്ടുകുഴിയിൽ മനു മാത്യുവാണ് ഉടമ. ഇദ്ദേഹം വിദേശത്ത് ജോലിചെയ്യുകയാണ്. ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിൽ തിങ്കളാഴ്ചയായിരുന്നു ലേലം. പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബരവാഹനത്തിനാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ചർച്ചയിൽ ആക്ഷേപമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി . മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ്
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ









