ചങ്ങനാശ്ശേരി: വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ഒൻപത് ലക്ഷം രൂപ മുടക്കി ഉടമ. ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരാണ് ഒൻപത് ലക്ഷം രൂപയ്ക്ക് പിടിച്ചത്.
കളിക്കാൻ പോകുന്നതിനിടെ തീവണ്ടി തട്ടി അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ മരിച്ചു
ചങ്ങനാശ്ശേരി വെട്ടുകുഴിയിൽ മനു മാത്യുവാണ് ഉടമ. ഇദ്ദേഹം വിദേശത്ത് ജോലിചെയ്യുകയാണ്.
ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിൽ തിങ്കളാഴ്ചയായിരുന്നു ലേലം. പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബരവാഹനത്തിനാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്നാണിത്.
ടൊയോട്ട ഫോർച്ച്യൂണർ ലെജൻഡർ
‘തൂക്കിലേറ്റും വരെ സമാധാനം കിട്ടില്ല’; ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ സുധാകരന്റെ പെൺമക്കളുടെ വാക്കുകൾ ; കണ്ണീർ തോരാത്ത, ട്രോമ നിറഞ്ഞ വക്കുകൾ!
ടൊയോട്ട ഫോർച്യൂണറിന്റെ ഉയർന്ന വേരിയന്റായാണ് ‘ലെജൻഡർ’ വിപണിയിലെത്തിയത്. 2021-ലാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത്. പിന്നീട്, പുതിയ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് 2025 മാർച്ചിലും, കൂടുതൽ ഇന്ധനക്ഷമത നൽകുന്ന 48V സ്മാർട്ട് മൈൽഡ്-ഹൈബ്രിഡ് പതിപ്പ് (നിയോ ഡ്രൈവ്) 2025 ജൂണിലും കമ്പനി പുറത്തിറക്കി.
204 PS (201 bhp) പവറും മികച്ച ടോർക്കും (ഓട്ടോമാറ്റിക്കിൽ 500 Nm, മാനുവലിൽ 420 Nm) നൽകുന്ന 2.8 ലിറ്റർ (2755 cc) 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഇതിലുള്ളത്.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ലഭ്യമാണ്. കൂടാതെ 2 വീൽ ഡ്രൈവ് , 4 വീൽ ഡ്രൈവ് സംവിധാനങ്ങളിലും വാഹനം ലഭ്യമാണ്. പുതിയ നിയോ ഡ്രൈവ് സിസ്റ്റത്തിൽ (48V മൈൽഡ്-ഹൈബ്രിഡ്) സ്റ്റാർട്ടർ-ജനറേറ്ററും ലിഥിയം-അയൺ ബാറ്ററിയും ഉപയോഗിച്ചിട്ടുള്ളതിനാൽ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ എഞ്ചിൻ ശബ്ദവും ലഭിക്കുന്നു.
ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ഇതിന് ലഭിച്ചിട്ടുണ്ട്. 7 എയർബാഗുകൾ, എബിഎസ് (ABS), ഇബിഡി (EBD), ബ്രേക്ക് അസിസ്റ്റുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ അസിസ്റ്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഇതിലുണ്ട്.









