ചെറുപ്പത്തിൽ ഞങ്ങൾ എപ്പോഴും വഴക്കായിരുന്നു, എന്നാൽ ഇന്നങ്ങനെ അല്ല; ‌അപ്പയുടെ മുഖ്യമന്ത്രി പദം എനിക്കും സഹോദരിക്കും ഉത്തരവാദിത്തം കൂട്ടിയെന്നും ജേസൺ സഞ്ജയ്!

അഭിമുഖത്തിൽ സംസാരിക്കുന്ന വിജയിയുടെ മകൻ ജേസൺ സഞ്ജയ്

തമിഴകത്തിന്റെ ദളപതിയും മുഖ്യമന്ത്രിയുമായ വിജയിയുടെ മകൻ ഒരു അഭിമുഖത്തിന് നൽകിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുഖ്യമന്ത്രി പദം അച്ഛന് ലഭിച്ചത് തനിക്കും സഹോദരിക്കും കുടുംബത്തിനുമൊന്നടങ്കം വലിയ ഉത്തരവാദിത്തമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം ചരിത്രപരമായ വിപ്ലവമാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയതെന്നും ഒരു യൂട്യൂബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ  സഞ്ജയ് പറയുന്നു. ‘‘കുട്ടിക്കാലത്ത് നിരധി സിനിമാ സെറ്റുകളിൽ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ ഒരു നോർമൽ ആയി കാണാൻ ചെറുപ്പത്തിലേ സാധിച്ചു. പക്ഷേ പൈലറ്റ് ആകണമെന്നായിരുന്നു ആദ്യ ആഗ്രഹം,

ഗഡ്കരിയിൽ നിന്ന് അണ്ണാ ഹസാരെയിലേക്കും, ഇന്ന് അഭിജീത് ദീപ്കെയിലേക്കും: ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയരുന്ന പുതിയ ശബ്ദം: ആപ്പ് പോലെ സിജെപിയും ഇജെപിയും, ഈ കണക്കിലുണ്ട് ആ കാര്യങ്ങള്‍

ഇവിടുത്തെ കാൽക്കാശിന്റെ കക്ഷിരാഷ്ട്രീയമല്ല ഇത്. ഹൈടെക്കിലൂടെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന, കോടികൾ കൊണ്ട് കളിക്കുന്ന സമ്പന്നമായ ഡൽഹി. കമ്മീഷണർ സിനിമയിൽ മോഹൻ തോമസ് എന്ന വില്ലൻ പറഞ്ഞ ഒരു ഡയലോഗിന് നായകനോളം തന്നെ കയ്യടി കിട്ടിയത് മലയാള സിനിമ പ്രേക്ഷകർ മറന്നിട്ടില്ല. ഇന്ന് രാജ്യത്തെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ യുവാക്കളുടെ പാറ്റകളുടെ സമരത്തിന് ഒരു വശത്ത് വലിയ കയ്യടിയും മറുവശത്ത് വിമര്‍ശനവും ലഭിക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് ഭരണസിരാകേന്ദ്രത്തിലേയ്ക്ക് തന്നെയാണ്. ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സമരമാണ് കഴിഞ്ഞ

ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Police arresting migrant worker accused in Udumbanchola deaf and mute girl assault case

ഇടുക്കി: ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പെൺകുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് അടുത്തുള്ള ഏലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വൈകീട്ട് ഏഴരയോടെ

പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തി; പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്

തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്. കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി പറഞ്ഞു.  

EXCLUSIVE ബിസ്‌ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രാജ് മോഹന്‍ പിള്ള

ന്യൂഡൽഹി/തിരുവനന്തപുരം: ‘ബിസ്‌കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായിയും ബ്രിട്ടാനിയ ചെയർമാനുമായിരുന്ന രാജൻ പിള്ളയുടെ തീഹാർ ജയിലിലെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാനൊരുങ്ങുന്നു. രാജൻ പിള്ളയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിന് പിന്നിൽ മുഹമ്മദലി ജിന്നയുടെ ചെറുമകനും ബോംബെ ഡയിംഗ് ഉടമയുമായ നസ്ലി വാഡിയയാണെന്ന് തങ്ങൾക്ക് ശക്തമായ സംശയമുണ്ടെന്ന് രാജൻ പിള്ളയുടെ സഹോദരനും പ്രമുഖ കയറ്റുമതി വ്യവസായിയുമായ രാജ് മോഹൻ പിള്ള വെളിപ്പെടുത്തി. മംഗളം ടി.വിക്ക്

‘ത്രീ ഇഡിയറ്റ്‌സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്‌ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവിത കഥ

“Sonam Wangchuk, Ladakh’s innovator and eco-friendly inventor.”

എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന

​10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച! 7.5 കോടി വിദ്യാർഥികളെ ബാധിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷ

ഭാവി തലമുറയുടെ സുരക്ഷയ്ക്ക് ശബ്ദമുയർത്തി താരനിര. ഇന്ദ്രജിത്തും ചാക്കോച്ചനും നിഖിലയും ഹാഷിറും നസ്‌ലിനും പിന്തുണയുമായി മുന്നോട്ട്.

Student protest at Jantar Mantar

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് വ്യാപക പിന്തുണ . വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും കൂടുതൽ സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 56 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Infant Choking Incident

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.

എൽനിനോയുടെ ചൂടും മഴക്കുറവും; ഇന്നും കേരളം ഇരുട്ടിൽ തന്നെ, വൈദ്യുതി നിയന്ത്രണം തുടരുന്നു

Power Cut Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ആശങ്ക മാറുന്നില്ല . പ്രതിഷേധങ്ങൾക്കിടയിലും വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതിനാൽ ഇന്നും നിയന്ത്രണ നടപടികൾ വേണ്ടിവന്നേക്കും. വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കൂടാ‌മെന്നും വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപഭോഗം വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ