സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ, നോബഡി’യുടെ പുതിയ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒൻപതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയും സാങ്കേതികപ്രവർത്തകരുടെ നിരയും തന്നെയാണ് ഹൈപ്പിനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ ചിത്രത്തിന്റെ പ്രൊമോകൾക്കും ഗാനങ്ങൾക്കും മികച്ച വരവേൽപ്പാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്. U/A സെൻസർ സർട്ടിഫിക്കറ്റ് ആണ് ‘ഐ, നോബഡി’യ്ക്ക് ലഭിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് ‘ഐ, നോബഡി’ നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ, നോബഡി’ എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ‘;ഐ, നോബഡി’യുടെയും രചന നിർവഹിക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ഐ, നോബഡി’ക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
ആഡംബരക്കാറിന് ഫാൻസി നമ്പർ; ലേലത്തിൽ വാരിയെറിഞ്ഞത് ഒൻപതുലക്ഷം രൂപ!


900-ലേറെ വിഷപ്പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി വെള്ളപ്പൊക്കത്തില്‍ പെട്ട് ജനം







