തിരുവനന്തപുരം :ആഗോള ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി കേരള സർക്കാർ. സിനിമാ രംഗത്തും രാഷ്ട്രീയ മേഖലകളിലും ഉൾപ്പെടെ സ്വാധീനമുള്ള പ്രമുഖ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ വിപുലമായ പരിശോധനകൾ നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
ലഹരി വസ്തുക്കളുടെ വിതരണ ശൃംഖല പൂർണ്ണമായും തകർക്കുകയാണ് ഈ സുപ്രധാന നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.യുവതലമുറയെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പോലീസ് സ്വീകരിക്കുക. ഇതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക ഇന്റലിജൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സിനിമാ ലൊക്കേഷനുകൾ, രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട സംശയസ്പദമായ ഇടങ്ങൾ എന്നിവയെല്ലാം കർശനമായ നിരീക്ഷണ വലയത്തിലാക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായത്.ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരുടെ നിലവിലെ പ്രവർത്തനങ്ങൾ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
“പൊലീസും ഫോറസ്റ്റും ഞങ്ങൾക്ക് പുല്ലാ; ആരെങ്കിലും അനാവശ്യമായി അടിച്ചാൽ തിരിച്ചടിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ” — എം.എം. മണി
അന്തർസംസ്ഥാന ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്താൻ അയൽ സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകൾ സംഘടിപ്പിക്കും. നിയമലംഘകർ എത്ര ഉന്നതരായാലും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഈ ആന്റി-ഡ്രഗ് ഡ്രൈവിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷിതമായി കൈമാറാൻ വിപുലമായ ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
രഹസ്യ വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, നാടിനെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ പോരാട്ടത്തിൽ പൊതുസമൂഹത്തിന്റെ ആത്മാർത്ഥമായ പിന്തുണ ആവശ്യമാണെന്നും സർക്കാർ അറിയിച്ചു.thi

സുഗതനെതിരേ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ല- വി.വി.രാജേഷ്







