ചാരക്കണ്ണുകൾ ഇനി ഉദയസൂര്യന്റെ നാട്ടിൽ! ചരിത്രം തിരുത്തിക്കുറിക്കാൻ ജപ്പാൻ; സിഐഎ മോഡലിൽ ഒരുങ്ങുന്ന ആ രഹസ്യ നീക്കം… ജപ്പാനെ കാത്തിരിക്കുന്ന ആ വലിയ വിപത്ത് ?

ടോക്കിയോ : രണ്ടാം ലോകമഹായുദ്ധത്തിന്റെ പുകപടലങ്ങൾക്കിടയിൽ തകർന്നടിഞ്ഞതിന് ശേഷം, സൈനിക-സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തിയ ജപ്പാൻ ദശാബ്ദങ്ങൾ നീണ്ട ആ നിശബ്ദത അവസാനിപ്പിക്കാൻ ഒരുങ്ങുന്നു . ലോകത്തെ വൻശക്തികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, തങ്ങൾക്കും ഇനി സ്വന്തമായി ഒരു ഏകീകൃത രഹസ്യാന്വേഷണ ഏജൻസി (Unified Intelligence Agency) വേണമെന്ന ഉറച്ച തീരുമാനത്തിലാണ് ടോക്കിയോ .ഇതുസംബന്ധിച്ച് യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ സഖ്യരാജ്യങ്ങളുമായി ജപ്പാൻ ആശയവിനിമയം നടത്തിയതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്കു ശേഷം ജപ്പാന് രഹസ്യാന്വേഷണ ഏജൻസി ഉണ്ടായിരുന്നില്ല. പകരം ആവശ്യമുള്ള ഘട്ടങ്ങളിൽ അമേരിക്ക അടക്കമുള്ള സഖ്യരാജ്യങ്ങളാണ് വിവരങ്ങൾ നൽകി സഹായിച്ചിരുന്നത്. രാജ്യത്തിനു പുറത്തുള്ള വിവരങ്ങളാണ് അമേരിക്ക അടക്കം കൈമാറിയിരുന്നത്. അതേസമയം രാജ്യത്തെ പൊലീസ്, പ്രതിരോധ വിഭാഗങ്ങൾ എന്നിവയ്ക്ക് അവരുടേതായ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇവർ സ്വന്തമായി വിവരങ്ങൾ ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്തിരുന്നു. ഇതിൽ പലപ്പോഴും ഏകോപനക്കുറവ് സംഭവിച്ചിരുന്നതും പുതിയ മാറ്റത്തെ കുറിച്ച് ചിന്തിക്കാൻ ജപ്പാനെ പ്രേരിപ്പിച്ചു. സ്വന്തമായി രഹസ്യാന്വേഷണ ഏജൻസി ഇല്ലാത്തത് ശത്രുരാജ്യങ്ങൾ പ്രയോജനപ്പെടുത്തുന്നതായും ജപ്പാൻ വിലയിരുത്തുന്നുണ്ട്. റഷ്യ ജപ്പാനെ കേന്ദ്രീകരിച്ച് ചാരന്മാരെ നിയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സിഐഎയുടെ മാതൃകയിൽ രഹസ്യാന്വേഷണ ഏജൻസി സ്ഥാപിക്കാനാണ് ജപ്പാന്റെ ശ്രമം. ഇതിനു ജപ്പാൻ സർക്കാർ പച്ചക്കൊടി കാട്ടിയെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.