കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പതിനൊന്നുപേർക്ക് പരിക്ക്. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം.
തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയിരുന്നു. ഇതറിഞ്ഞ ജയിൽ ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇതോടെ തടവുകാരെല്ലാം ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു.സംഘർഷത്തിൽ പ്രിസൺ ഓഫീസറടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കുമാണ് പരിക്കേറ്റത്. കാപ്പ തടവുകാരുൾപ്പെടെ പലപ്പോഴും ജയിലിൽ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്ന് ജയിൽ അധികൃതർ പറയുകയുണ്ടായി .


ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
“പകലും രാത്രിയും കറണ്ട് കട്ട്, ഇനി എത്ര നാൾ സഹിക്കണം?”; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം സോളാറും ബാറ്ററി സ്റ്റോറേജും, അതിരപ്പിള്ളിയെ കുറിച്ചും പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്







