₹1000 കോടിയുടെ അന്തർസംസ്ഥാന ലഹരി റാക്കറ്റ് പൊളിഞ്ഞു; 12 കോടി മയക്കുമരുന്ന് ഗുളികകൾ പിടിയിൽ, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ

Narcotics seizure evidence

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ​ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ

പോലീസ് അടിച്ചമർത്തലിലും പിന്മാറാതെ പാറ്റകൾ; ഇന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് CJP

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പാർലമെന്റ് മാർച്ച് ചൊവ്വാഴ്ചയും തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. തിങ്കളാഴ്ച നടന്ന ആദ്യദിന മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാനുള്ള തീരുമാനം. ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രം വിട്ടുപോകില്ലെന്നും മന്ത്രി രാജി വെക്കുന്നതുവരെ സമരം തുടരുമെന്നും ദിപ്‌കെയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കനത്ത

കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ; റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ധനകാര്യവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. ഉത്പാദന ചെലവ് കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാദക സംഘങ്ങളും ജനപ്രതിനിധികളും സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ്

യമാലിന്റെ ഗോൾ ആഘോഷം കവർന്ന് അനിയൻ; സ്‌ക്രീനിൽ ചേട്ടനെ കണ്ടപ്പോൾ ആർത്തുവിളിച്ച് ഓടിയെത്തി

‘ഇത് കെയ്നിന്റെ ലോകമാണ്. നമ്മളെല്ലാം ഇവിടെ ജീവിക്കുന്നുവെന്നേയുള്ളൂ.’ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിന്റെ സഹോദരൻ കെയ്ൻ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റാണിത്. ഈ ലോകകപ്പിൽ മൈതാനത്തിനകത്ത് ഒരുപാട് താരങ്ങളുടെ ഉദയം നമ്മൾ കണ്ടു. എന്നാൽ, ഗാലറിയിലെ ആഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ മൂന്നു വയസുകാരനാണ് ലമിൻ യമാലിന്റെ അർദ്ധസഹോദരൻ കെയ്ൻ. പത്തൊമ്പതുകാരനായ ലമിൻ യമാൽ തന്റെ ആദ്യ ലോകകപ്പിൽ തന്നെ അദ്ഭുതങ്ങൾ തീർക്കുന്നതിന് ലോകം സാക്ഷിയായി. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ

സിജെപി സമരപ്പന്തൽ പോലീസ് പൊളിച്ചു; നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി നേതാക്കൾ, മുന്നോട്ട് വെച്ചത് 3 ആവശ്യങ്ങൾ

CJP Protest Leaders

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ

രാഹുൽ ഈശ്വർ മുതൽ പ്രിയങ്കയും നാഗദേവിയും വരെ; ഒളിവിൽ പോയ തൊപ്പിയും ബിഗ് ബോസ് സീസൺ 8-ലേക്കോ? എത്തുന്നത് വമ്പൻ താരനിരയോ?

bigg boss season8 prediction list

ബിഗ് ബോസ് മലയാളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ്. ലോകപ്രശസ്തമായ ബി​ഗ് ബ്രദർ എന്ന ഷോയുടെ മലയാളം പതിപ്പാണിത്. ഷോയുടെ അവതാരകൻ നടൻ മോഹൻലാലാണ്. ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പ്രെഡിക്ഷൻ ലിസ്റ്റുകൾ വൈറലായി തുടങ്ങി. ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും പ്രിയങ്കയും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 56 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Infant Choking Incident

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.

ഇന്റലിജൻസ് മുന്നറിയിപ്പ് തുണച്ചു; വിജിലൻസ് കേസ് പ്രതിയുടെ ചടങ്ങിൽ നിന്നും ആഭ്യന്തരമന്ത്രി അവസാന നിമിഷം പിന്മാറി

കൊല്ലം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വലിയ രാഷ്ട്രീയ നാണക്കേടിൽ നിന്നും വിവാദങ്ങളിൽ നിന്നും കരകയറ്റി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. വിജിലൻസ് കേസിൽ കോടതി ശിക്ഷിച്ച പ്രതി മുഖ്യ സംഘാടകനായ ചടങ്ങിൽ നിന്നും അവസാന നിമിഷമാണ് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് മന്ത്രി പിന്മാറിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വേങ്ങറയിൽ ഇന്നലെ വൈകിട്ടായിരുന്നു വിവാദത്തിന് കാരണമാകുമായിരുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കരുനാഗപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും കൾച്ചറൽ ആൻഡ് മെഡിക്കൽ എയ്ഡ്

സംസ്ഥാനത്ത് പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22 (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനം നിർവ്വഹിക്കുന്നത്. വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ‘തൂഫാൻ വാരിയേഴ്സ്’, ‘പോൽ-ബ്ലഡ് അംബാസഡേഴ്സ്’, ‘സൈബർ വാരിയേഴ്സ്’ എന്നീ പദവികളിലേക്ക് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കും. ലഹരിക്കെതിരെ ‘ഐ ക്യാൻ’

കോറോഹെൽത്ത് പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി

KoroHealth layoffs employee relief

തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും