ഡോ.റാമിനെ സഹായിച്ച പോലീസ് ഉന്നതന്‍ ആര് ? പണത്തിന് മീതെ പരുന്തും പറക്കില്ല ; പ്രത്യേക അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ഹൈക്കോടതി, ആഭ്യന്തര വകുപ്പിന് നാണക്കേട്

കൊച്ചി : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഡോ റാമിന്റെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഡോ.റാമിനെ രക്ഷിക്കാന്‍ പോലീസ് അണിയറയില്‍ നീക്കം നടത്തിയതായി സംശയം. പോലീസ് ഉന്നതരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളുമായി ഹൈക്കോടതി എത്തിയതോടെ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലായി. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ഹൈക്കോടതി നിരീക്ഷണം പോലീസ് സംവിധാനങ്ങളെ വന്‍ നാണക്കേടിലാക്കി. ഗൂഡാലോചനയാണ് ഹൈക്കോടതി സംശയിക്കുന്നത്. കേസിലെ മുഖ്യപ്രതി ഡോ. റാം മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് പൊലീസ് കസ്റ്റഡിയിലായത്.

പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം

joju-george-serious-allegation-against-malayalam-actor-and-wife

സിനിമാ മേഖലയിലെ പ്രമുഖ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് .മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി.

എഡിറ്റർക്കെതിരെ നടപടി എടുത്താൽ എന്താണ് പ്രശ്നം? ദേശാഭിമാനി വാരാന്തപതിപ്പ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി എം. സ്വരാജ്; നടപടി എടുത്തിട്ടില്ലെന്നും പ്രതികരണം

തിരുവനന്തപുരം: വാരാന്തപ്പതിപ്പ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം. സ്വരാജ്. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ വന്നിട്ടില്ലെന്ന് സ്വരാജ് ആവർത്തിച്ചു. ലേഖനവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. സാങ്കേതിക കാരണങ്ങളാണെന്നാണ് ഞങ്ങൾ അറിയിപ്പ് നൽകിയത്. ആ കാരണം എന്താണെന്ന് ഇതിനകം തന്നെ വിശദീകരിച്ചുകഴിഞ്ഞു. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ അങ്ങനെയൊരു ലേഖനം ദേശാഭിമാനിയിലേക്ക് വന്നിരുന്നോവെന്ന് ചോദിച്ചാൽ അതിന് വിശദീകരണം നൽകേണ്ട ആവശ്യമില്ല. പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് ലേഖനം ദേശാഭിമാനിയിലേക്ക് വരും. അത് ഏതാണ്

കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ‘വന്‍ സപ്രൈസ് ! ടേം വ്യവസ്ഥ വരുമോ ? മന്ത്രിസ്ഥാനം ഒഴിയാന്‍ സണ്ണി ജോസഫ്; കെപിസിസിയില്‍ തുടരാന്‍ വൈദ്യുതി മന്ത്രിക്ക് മോഹം; എം.എം. ഹസനും ജോസഫ് വാഴക്കനും ബെന്നി ബെഹനാനും ആന്‍ോ ആന്റണിയും മാത്യു കുഴല്‍നാടനും കൊടിക്കുന്നിലും ഷാഫിയും ജംബോ പട്ടികയില്‍, നറുക്ക് ആര്‍ക്ക് ? നാളെ അറിയാം

വിനോദ് ജോസഫ് ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്താനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അപ്രതീക്ഷിത പേരുകളും പുതിയ രാഷ്ട്രീയ നീക്കങ്ങളും സജീവമാകുന്നു. മന്ത്രിയായി തുടരുന്നതിനേക്കാള്‍ കെ.പി.സി.സി. പ്രസിഡന്റായി പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്പര്യമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചത്. ആവശ്യമായി വന്നാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന നിലപാടിലാണ് അദ്ദേഹം. ഇതോടെ കെ.പി.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വന്‍ സര്‍െ്രെപസുകള്‍ക്ക് സാധ്യതയേറി. സണ്ണി ജോസഫിന്റെ നീക്കത്തിന് പുറമെ മുതിര്‍ന്ന നേതാവ് എം.എം. ഹസന്റെ

കൗണ്ടറിൽ നിന്ന് കവർന്നത് ₹62 ലക്ഷം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ മുൻ ജീവനക്കാർ കുടുങ്ങി

കൊച്ചി: തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്നും പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഇവിടത്തെ മുൻജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിൽ ബില്ലിങ്ങിൽ ജോലി ചെയ്തു വന്നിരുന്ന സന തുടർച്ചയായി കൗണ്ടറിൽ നിന്ന് തുക മോഷ്ടിച്ച്

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഏഴ് പ്രതികൾക്ക് വീണ്ടും ജാമ്യമില്ല 57 ദിവസമായി ജയിലിൽ; അന്വേഷണം ചൂണ്ടിക്കാട്ടി കോടതി

ED attack accused

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യഹർജി വീണ്ടും കോടതി തള്ളി. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം അവിടെത്തന്നെ തുടരാം. അതിനുശേഷമേ സ്വാഭാവികജാമ്യം ലഭിക്കുകയുള്ളൂ. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഏഴ് പ്രതികളുടെ ജാമ്യഹർജി തള്ളിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ സഹകരിക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാകാൻ കാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കുറ്റമറ്റതും വിശദവുമായ അന്വേഷണം നടക്കുന്നതിനാൽ

രേണു സുധിയെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍ ; അപകീര്‍ത്തികരമായ വീഡിയോ ചെയ്യുന്ന മറ്റ് യൂട്യൂബര്‍മാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബറെ കേരള പോലീസ് അറസ്റ്റ് ചെയ്തു. രേണു സുധി തന്റെ വ്‌ലോഗിലൂടെ പങ്കുവെച്ച ക്യാന്‍സര്‍ ചികിത്സയുടെ മെഡിക്കല്‍ ബില്ലുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ചില യൂട്യൂബര്‍മാര്‍ രംഗത്തെത്തുകയും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. യൂട്യൂബറെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ രേണു സുധി തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, ഇ മെയിലുമില്ല; സോഷ്യല്‍ മീഡിയയോടും വിമുഖത; 7ാം വയസില്‍ സിനിമ; ബാക്ക്‌ഹോളിന്റെ കൃത്യമായ ഇമേജ് ഉണ്ടാക്കി; ഗ്രാഫിക്‌സില്ലാതെ അണുവിസ്‌ഫോടനം; സിനിമ കമ്പ്യൂട്ടറിന്റെതല്ല, സംവിധായകന്റേതാണെന്ന് ഉറച്ച പ്രഖ്യാപനം; നോള ചരിതം, ഒരു വല്ലാത്ത കഥ!

എം റിജു ക്രിസ്റ്റര്‍ഫര്‍ നോളന്‍! ആ രണ്ട് വാക്ക് മാത്രം മതി, ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാന്‍. തീര്‍ത്തും അസാധാരണമായ സിനിമാ അനുഭവങ്ങളാണ് നോളന്‍ ചിത്രങ്ങള്‍. സമയ കാലങ്ങള്‍ കൊണ്ടുള്ള കുഴമറിച്ചിലും, നോണ്‍ ലീനിയര്‍ ആഖ്യാനശൈലിയും, ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും മാറിമാറിവരുന്ന പാറ്റേണും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ ഉപയോഗിക്കാതെ നേരിട്ടുള്ള ചിത്രീകരണവുമൊക്കെയായി, ലോക ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ആയി മാറിയ ഒരു സംവിധായകനാണ് അദ്ദേഹം. ഫ്രെയിമിലും കോമ്പോസിഷനിലുമൊക്കെ ഈ പ്രതിഭയെ അനുകരിക്കുന്നവരില്‍ മലയാളത്തിലെ ന്യൂജന്‍ സംവിധായകര്‍വരെയുണ്ട്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക്ക്,

EXCLUSIVE വിവി രാജേഷിനെ പുറത്താക്കാന്‍ സ്വപ്‌നം കാണുന്നവര്‍ നിരാശരാകും; വാഴോട്ടുകോണം കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ല; സുഗതനെ അയോഗ്യനാക്കാതിരിക്കാന്‍ മേയര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അട്ടിമറി നീക്കങ്ങള്‍ പൊളിയും; സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പൊളിച്ചടുക്കാന്‍ രാജേഷിന് കിട്ടിയത് ‘വജ്രായുധം’

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറെ അയോഗ്യനാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാന്‍ മേയര്‍ വിവി രാജേഷിന് ‘വജ്രായുധം’ കിട്ടി. കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന അതിനിര്‍ണ്ണായക നിയമോപദേശം ബിജെപി നേതൃത്വത്തിനും മേയര്‍ വി.വി. രാജേഷിനും ലഭിച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് നിലവിലെ പ്രത്യേക സാഹചര്യങ്ങളും നിയമവശങ്ങളും സമഗ്രമായി പരിശോധിച്ച ശേഷമുള്ള നിയമോപദേശം കൈമാറിയത്. ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും നിയമോപദേശം ലഭ്യമാക്കിയത്. തുടര്‍ച്ചയായി മൂന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത്

സിജെപി സമരത്തിന് പിന്തുണ: കൈകൾ കോർത്ത് കോൺഗ്രസ് നേതാക്കൾ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും കേരള മുഖ്യമന്ത്രി വി ഡി സതീശനുംസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്ന്