ബക്രീദിന് മുൻപ് ഗോവധ വിലക്ക്: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ; വിജയ് സർക്കാരിന്റെ വിജയം!

ന്യൂഡൽഹി : തമിഴ്നാട്ടിൽ പശുക്കളെയും കിടാങ്ങളെയും കശാപ്പ് ചെയ്യുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. തമിഴ്നാട് സർക്കാർ സമർപ്പിച്ച പ്രത്യേക ഹർജിയിലാണ് ഈ ഇടക്കാല തീരുമാനം. ഇതോടു കൂടി മുഖ്യമന്ത്രി ജോസഫ് വിജയിയോടുള്ള തമിഴ് മക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ബക്രീദിന് തലേന്ന്, അതായത് മേയ് 28ന്, സംസ്ഥാനത്ത് എവിടെയും പശുക്കളെയോ കിടാങ്ങളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശം നൽകിക്കൊണ്ട് മേയ് 27നാണ് ഹൈക്കോടതി

മന്ത്രിയുടേത് വെറും ഉറപ്പോ, അതോ വിദ്യാർത്ഥികളോടുള്ള വെറുപ്പോ? ചാർജ് കൂട്ടിയ ബസുകളെ പൂട്ടാൻ എസ്എഫ്ഐ

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യം (കൺസഷൻ) ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിനു മുന്നിൽ എസ്.എഫ്.ഐയുടെ ശക്തമായ സമരം. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിച്ചേർന്നത് . വിദ്യാർത്ഥികളുടെ

പൊന്മുടി വളവ് കയറാൻ പ്രയാസപ്പെട്ട് കെഎസ്ആർടിസി; സൗജന്യ യാത്ര ബസിൽ സ്ത്രീകളുടെ തിരക്ക് ; ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി രക്ഷപെട്ടത് തലനാരിഴയ്ക്ക്!

തിരുവനന്തപുരം: പൊന്മുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ആറാം വളവിൽ വച്ച് അപകടത്തിൽപ്പെട്ടു. വളവിറങ്ങുന്നതിനിടെ പെട്ടെന്ന് ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.  നിയന്ത്രണം വിട്ട വാഹനം ഡ്രൈവർ അതിസാഹസികമായി റോഡരികിലെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യമാണ് വൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. 35 സീറ്റുകൾ മാത്രമുള്ള ബസിൽ അതിലും ഇരട്ടിയോളം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രദേശവാസികൾ

ചാനൽ തൂക്കി പോലീസ്! തൊപ്പിപ്പടയ്ക്ക് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി? ചതിയുടെ ആ നഗ്നദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിന്റെ (തൊപ്പി) യൂട്യൂബ് ചാനലാണ് പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂട്യൂബ് ഔദ്യോഗികമായി നീക്കം ചെയ്തത് .പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി.അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് നിഹാലിനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്ത ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ലഹരിമരുന്ന്