Exclusive ആഡംബര ജെറ്റില്‍ യാത്ര; മെസിയുടെ കളി കാണാന്‍ ലാലേട്ടന്‍ ഇട്ടത് ലക്ഷങ്ങള്‍ വിലയുള്ള ഷൂസ്: മോഹന്‍ലാലിന്റെ അമേരിക്കന്‍ യാത്രയില്‍ ആ ഷൂവും താരം

എസ്. നിരഞ്ജൻ കൊച്ചി: മലയാള സിനിമയിലെ നടനവൈഭവം മോഹന്‍ലാലിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഫാഷന്‍ ലോകത്തും തരംഗമാകുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം നേരിട്ട് കാണാന്‍ അമേരിക്കയിലെത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, മത്സരത്തിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് മോഹന്‍ലാല്‍ ധരിച്ചിരുന്ന വ്യത്യസ്തവും ആഡംബരപൂര്‍ണ്ണവുമായ ഷൂസാണ്.മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ കാലില്‍ തിളങ്ങുന്നത് പാദസംരക്ഷണ ലോകത്തെയും ഫാഷന്‍ വിപണിയിലെയും സൂപ്പര്‍ സ്റ്റാറായ ‘ബാലെന്‍സിയാഗ’ (Balenciaga) എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ

വൈദ്യുതി ഉപഭോഗം ഉയരുന്നു: ഇന്ന് മുതൽ ജനങ്ങൾ ഇരുട്ടിലാണ്

തിരുവനന്തപുരം : ഇന്ന് രാത്രി 7 മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവിശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ

ആഗ്രഹിച്ചു വാങ്ങിയ വള്ളിക്കെട്ടിൽ കുടുങ്ങി പ്രേമദാസൻ; ‘മോഹനവള്ളി’ ആരംഭിച്ചു!

ഓരോ മനുഷ്യന്റെ ജീവിതത്തിലും അപ്രതീക്ഷിതമായി ചില ‘വള്ളിക്കെട്ടുകൾ’ വന്നെത്താറുണ്ട് . എന്നാൽ, തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് ഏറെ കൊതിച്ചു സ്വന്തമാക്കിയത് അത്ര പെട്ടെന്നൊന്നും അഴിച്ചെടുക്കാൻ പറ്റാത്ത സുന്ദരമായൊരു *’മോഹനവള്ളി’*യെയാണ് . അവിടെയും തീർന്നില്ല , ആ വള്ളിക്കെട്ട് പിന്നീട് കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഏറ്റെടുക്കുന്നതോടെ സംഗതി വലിയൊരു ‘കുരുക്കായി’ മാറുന്നു. ആ കുരുക്കഴിക്കാൻ അവർ നടത്തുന്ന നെട്ടോട്ടങ്ങളും, അതിനിടയിലെ അതീവ രസകരമായ മുഹൂർത്തങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ വന്നെത്തുന്ന ‘മോഹനവള്ളി’ എന്ന ചിത്രം . ഹൊറർ-

കാശ് കൊടുക്കാതെ ക്യാമറ എടുത്തു? തെന്നിന്ത്യൻ താരം ആര്യ ഒടുവിൽ കുടുങ്ങി!

ചെന്നൈ : മുരളി ഗോപിയുടെ രചനയിൽ തിയേറ്ററുകളിലെത്തിയ ‘അനന്തൻകാട്’ എന്ന മലയാള ചിത്രത്തിന് പിന്നാലെ പുതിയ വിവാദം. സിനിമയുടെ ചിത്രീകരണത്തിനായി കോടിക്കണക്കിന് രൂപയുടെ അത്യാധുനിക ക്യാമറ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നടൻ ആര്യ, നിർമാതാവ് എസ്. വിനോദ് കുമാർ എന്നിവർക്കെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025

ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബർ 11-ന്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ്

അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല ; ഡെന്റൽ വിദ്യാർഥിയുടെ ആത്മഹത്യയിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കൊടണ്ഡ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വാക്കെന്നും, വിദ്യാർഥികളോട് ഇയാൾ എങ്ങനെയാണ് പെരുമാറുന്നതെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു. ജൂൺ 19ന്