തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷൻ തൂഫാന് കൂടുതൽ കരുത്തേകിക്കൊണ്ട് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രതിജ്ഞയെടുക്കുന്നു. ജൂലായ് 2ന് രാവിലെ 10ന് ചിത്രാഞ്ജലിയിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരുമാണ് തൂഫാൻ വാറിയർമാരായി ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. സൈജു കുറുപ്പിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക്, തിരക്കഥാകൃത്ത്
തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ലിലെ വിവിധ വകുപ്പുകളിന്മേൽ വോട്ടെടുപ്പ് നടന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ആരും തന്നെ സഭയിൽ ഹാജരായിരുന്നില്ല. ഔദ്യോഗിക ഭേദഗതികൾ ഒന്നൊന്നായി അവതരിപ്പിക്കുകയും അവ ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയുമായിരുന്നു. ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളി. ഈ വിഷയം ഫിനാൻസ് ബില്ലിൽ ഒളിച്ചുകടത്തിയതല്ലെന്നും മറിച്ച് ബജറ്റിൽ തന്നെ അവതരിപ്പിച്ച ടാക്സ് നിർദ്ദേശമാണെന്നും
തിരുവനന്തപുരം: ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കാപ്പ കേസ് പ്രതിയുടെ മൃതദേഹമെന്ന് പൊലീസിന്റെ നിഗമനം . വിവിധ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു . അടുത്തിടെയാണ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാപ്പ കേസ് പ്രതിയായതിനാൽ ഫൈസലിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക്
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയാണ് ഇന്ന് വെെകിട്ട് 5.30വരെ കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സുഗതൻ രണ്ട് പേരെ ആക്രമിച്ചെന്നും കേസിൽ ആയുധങ്ങൾ കണ്ടെത്താനുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു . അതിനിടെ, തിരുവനന്തപുരത്ത് എത്തിയതിനു ശേഷം മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വാഹനത്തിൽവച്ച് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയിൽ അറിയിച്ചു . പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വട്ടിയൂർകാവിൽനിന്നുള്ള പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാൻ ഇടയുള്ളതിനാൽ മുൻകരുതൽ വേണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം അഞ്ചുവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ,
ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതത്തെ തുടർന്ന് മേയിൽ മരിച്ച ഉത്തർപ്രദേശിലെ ദേവരിയ സ്വദേശി രാകേഷ് ചൗഹാന്റെ(33) കുടുംബമാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. നാട്ടിലേയ്ക്ക് അയച്ച രാകേഷിന്റെ ശരീരത്തിൽ തലച്ചോർ, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള ഒരു ആന്തരികാവയവങ്ങളും കാണാനില്ലെന്നും കുടുംബാംഗങ്ങൾ പരാതി നൽകുകയും സംഭവത്തിൽ അന്വേഷണം വേണമെന്നും പറഞ്ഞു . രാകേഷ് ചൗഹാൻ 2025 നവംബറിലാണ് കപ്പൽ ജീവനക്കാരനായി വെനസ്വേലയിലെത്തിയത്. കഴിഞ്ഞ മേയില്‍ കപ്പലിൽ വച്ച് രാകേഷ് മരണപ്പെട്ടതായി
തിരുവനന്തപുരം : മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനം.ഇന്ന് ചേർന്ന കെ .സി. എ യുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. കേരള ക്രിക്കറ്റ് അസോസിയേഷന് അപകീർത്തി വരുത്തുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. കെ സി എ യുടെ ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി
ലക്‌നൗ: സർക്കാർ ആശുപത്രിയിൽ രോഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ റായ്‌ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയെയും ആശുപത്രി സൂപ്രണ്ട് ഏർപ്പെടുത്തി . കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആശുപത്രിയിൽ തറയിലിരിക്കുന്ന രോഗിയായ പുരുഷനെ പിങ്കി ചവിട്ടുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കൻഡിനുള്ളിൽ പത്ത് തവണ ഇവർ രോഗിയെ ചവിട്ടുന്നുണ്ട്. മാനസിക രോഗിക്കാണ് പരിക്കേറ്റതെന്നും വിവരങ്ങളുണ്ട്
ചെന്നൈ: തമിഴ്‌നാടിന് പുതിയ തുടക്കത്തിന്റെ നിമിഷം എന്നാണ് രണ്ട് വർഷം മുൻപ് സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിക്കുമ്പോൾ വിജയ് പറഞ്ഞിരുന്നത് . പക്ഷെ, ഭരണത്തിലോ രാഷ്ട്രീയത്തിലോ യാതൊരു പരിചയവുമില്ലാത്ത, ‘നടൻ’ മാത്രമായ വിജയിയേക്കൊണ്ട് ഒന്നും സാധിക്കില്ലെന്ന് അന്ന് എതിരാളികൾ തിരിച്ചടിച്ചു. എന്നാൽ, ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് പറഞ്ഞതും പറയാത്തത്തുമായ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായി ദ്രാവിഡ പാർട്ടികളെ പുറത്തുനിർത്തിക്കൊണ്ട് വിജയ് അധികാരത്തിലേറിയിട്ട് രണ്ട് മാസം പൂർത്തിയാവുന്നതേയുള്ളൂ.
ബോസ്റ്റൺ: ആരാധകരും ഫുട്‌ബോൾ പ്രേമികളെയും അമ്പരപ്പിച്ച തോൽവിയായിരുന്നു ഇത്തവണ ജർമനിയുടേത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായത്. 2014-ൽ കിരീടമുയർത്തിയ ശേഷം ജർമൻ ടീം ഇതുവരെ പ്രീക്വാർട്ടർ കളിച്ചിട്ടില്ല. ഇപ്പോഴിതാ പരാജയത്തിനു പിന്നാലെ പെനാൽറ്റി എടുക്കാനുള്ള ടീമിന്റെ ആത്മവിശ്വാസമില്ലായ്മയും പുറത്തുവരികയാണ്. ഷൂട്ടൗട്ടിൽ 3-2 ന് ആയിരുന്നു ജർമനിയുടെ തോൽവി. ഷൂട്ടൗട്ടിലെ അഞ്ച് പെനാൽറ്റികൾക്കു ശേഷം സ്‌കോർ 3-3 എന്ന നിലയിലായപ്പോൾ നിർണായകമായ ആറാം പെനാൽറ്റി എടുക്കാൻ ജർമനിയുടെ










