തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി പോർട്ടിൽ എം.എസ്.സി ഗ്രൂപ്പ് 13,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏതാണ്ട് 27,000 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതോടെ തുടക്കംകുറിക്കുക . പുതിയ ധാരണ അനുസരിച്ച് എം.എസ്.സി ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തന-നിക്ഷേപ വിഭാഗമായ TIL, വിഴിഞ്ഞം തുറമുഖത്തിന്റെ കൺസഷനയർ കമ്പനിയായ എവിപിപിഎല്ലിൽ 49% ഓഹരി സ്വന്തമാക്കും. തന്ത്രപ്രധാനമായ ഈ സഹകരണം ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ട്രംപിന് മോദിയോടുള്ള പ്രത്യേക താൽപ്പര്യത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി . ‘ഏപ്രിലിൽ മിയാമിയിൽ നടന്ന ഒരു കായിക പരിപാടിക്കിടെ പ്രസിഡൻ്റ് ട്രംപ് പെട്ടെന്ന് മോദിയെ വിളിക്കാൻ തന്നോട് പറഞ്ഞു. ഇന്ത്യയിൽ അപ്പോൾ പുലർച്ചെ ആറ് മണിയാണെന്ന് അറിയിച്ചപ്പോൾ, ‘അദ്ദേഹം (മോദി) എഴുന്നേറ്റിട്ടുണ്ടാകും,
പഴയന്നൂർ (തൃശ്ശൂർ): വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവില്വാമല-തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്ക് പരിക്കേറ്റു. ജോലിയ്ക്ക് പോകാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഡ്രാമ ചിത്രം ‘സാക്ഷികൾ’ സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്‌ചേഴ്‌സിന്റെ ബാനറിൽ പുനീത് നിർമിക്കുന്ന ചിത്രം 2027- ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർഥ കഥാപാത്രങ്ങളിൽനിന്നും യഥാർഥ സംഭവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘സാക്ഷികൾ’ എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ
തിരുവനന്തപുരം: വൻ സമരങ്ങൾക്കു മുന്നോടിയായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ ഉണ്ടാകാറുള്ളതുപോലത്തെ സുരക്ഷാ വിന്യാസമായിരുന്നു തിങ്കളാഴ്ച കോർപ്പറേഷൻ ആസ്ഥാനത്ത്. കന്റോൺമെന്റ് എ.സി.പി.യുടെയും എസ്.എച്ച്.ഒ.മാരുടെയും നേതൃത്വത്തിൽ പോലീസ് സംഘം കോർപ്പറേഷനിലുണ്ടായിരുന്നു. കൗൺസിൽ ഹാളിനുള്ളിലായിരുന്നു കൂട്ടയടിയെല്ലാം. ഇതോടെ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ടായി. ഭരണസ്തംഭനം ഉന്നയിച്ചും കാപ്പ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലറെ പുറത്താക്കണമെന്നുമാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം എല്ലാ അർഥത്തിലും കൈവിട്ടുപോകുകയായിരുന്നു. യു.ഡി.എഫ്.-ബി.ജെ.പി. കൗൺസിലർമാർ തമ്മിലായിരുന്നു സംഘർഷം. കൗൺസിലർമാരുടെ കൈക്കും കഴുത്തിനും അടിയേറ്റു. വനിതാ കൗൺസിലർമാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ബി.ജെ.പി.
ചങ്ങനാശ്ശേരി: വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ഒൻപത് ലക്ഷം രൂപ മുടക്കി ഉടമ. ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരാണ് ഒൻപത് ലക്ഷം രൂപയ്ക്ക് പിടിച്ചത്. ചങ്ങനാശ്ശേരി വെട്ടുകുഴിയിൽ മനു മാത്യുവാണ് ഉടമ. ഇദ്ദേഹം വിദേശത്ത് ജോലിചെയ്യുകയാണ്. ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിൽ തിങ്കളാഴ്ചയായിരുന്നു ലേലം. പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബരവാഹനത്തിനാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന
കൊല്ലം: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പരവൂർ സ്വദേശി അഭിജിത്ത് (22) ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെയും കൊല്ലം ഗവൺമെന്റ് റെയിൽവേ പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായി. പോലീസിനെ കണ്ടതോടെ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും സാഹസികമായ പിന്തുടരലിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. രാത്രികാലങ്ങളിൽ പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങുന്ന ട്രെയിനുകളിൽ കയറി യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗുകൾ തട്ടിയെടുത്ത് ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതായിരുന്നു ഇയാളുടെ
എസ്.നിരഞ്ജന്‍ തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖും ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസും തമ്മില്‍ ഭിന്നതയിലെന്ന് സൂചന. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഉടന്‍ മാറ്റുമെന്നാണ് വിവരം. പുതിയ യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിയായ ടി. സിദ്ദിഖിന് വിവാദ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ പ്രവര്‍ത്തനശൈലിയോട് താല്പര്യമില്ലെന്നാണ് സൂചനകള്‍. മറുഭാഗത്താകട്ടെ, കൃഷി വകുപ്പില്‍ തുടരാന്‍ ശ്രീറാം വെങ്കിട്ടരാമനും താല്പര്യപ്പെടുന്നില്ല. കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ
തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ നാലാമത്തെ കേസിൽ ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .ഏഴ് വർഷം അനുഭവിച്ചാൽ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി ഹണി റോസ്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവർ. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണെന്നും ഹണി റോസ് പറയുകയുണ്ടായി ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചതായി ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു. ബാക്കി നിയമനടപടികളുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് മാതാപിതാക്കളുമായി ആലോചിച്ച്










