ദളിത് പീഡനം: കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജോലി വാഗ്ദാനംനൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രശോഭ് വത്സനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർജാമ്യം നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പാലക്കാട് എത്തി ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. തുട‍‌ർന്ന് സാധാരണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജോലി വാഗ്ദാനംചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉയർന്ന കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടം

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലി(27)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പതങ്കയം വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെക്ക് ഡാമിലാണ് കണ്ടെത്തിയത്. മുക്കം അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടേയും സന്നദ്ധപ്രവർത്തകരുടേയും സംയുക്ത തിരച്ചിലിലാണ് മണലിൽ മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് . മുക്കം അഗ്നിരക്ഷാ സേനയിലെ സ്കൂബ ഡൈവിങ് സംഘം ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ തിരച്ചിൽ ദുഷ്കരമാക്കി. നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച രാവിലെ ആറോടെ

​ടോൾ വെട്ടിക്കാൻ ശ്രമം; 100 രൂപ ലാഭിക്കാൻ പിഴയായി നൽകേണ്ടത് 1000 രൂപയും ഒപ്പം കേസും

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾപ്ലാസയിൽ വാഹനങ്ങൾ ടോൾവെട്ടിച്ചുപോകുന്നത് കേസായി മാറുന്നു. നൂറിലധികം വാഹനങ്ങളാണ് ഒരുദിവസം ഇങ്ങനെ ടോൾവെട്ടിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ 150 കടക്കും. ഇത്തരത്തിലുള്ള 78 വാഹനങ്ങളുടെ വിവരങ്ങൾ ടോൾപ്‌ളാസ അധികൃതർ ട്രാഫിക് പോലീസിന് കൈമാറുകയുണ്ടായി . ശനിയാഴ്ച രാത്രി ടോൾനൽകാതെ കടക്കാൻ ശ്രമിച്ച കാർ, ജീവനക്കാരനെ ഇടിച്ചത് കേസായിട്ടും ഞായറാഴ്ച 33 വാഹനങ്ങൾ ടോൾവെട്ടിച്ച് കടന്നുപോയെന്ന് ടോൾപ്‌ളാസ മാനേജർ കെ.വി. റാഫി പറഞ്ഞു. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുമാത്രമാണിത്. മുന്നിലുള്ള വാഹനത്തിൽനിന്ന് ഫാസ് ടാഗ് കട്ടായി

കൊലപാതകം ആസൂത്രണം ചെയ്തത് ചേതൻ; സിയ ഒരു കോടി രൂപ കാമുകന് നൽകി; മരണത്തിന് 34 മിനിറ്റ് മുൻപും ഫോൺ വിളി

പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു . സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവരങ്ങൾ അന്വേഷിച്ചുപോയപ്പോഴാണ് പോലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. കേതനുമായുള്ള വിവാഹ നിശ്ചയത്തിന് ആഴ്ചകൾക്ക് മുമ്പാണ് സിയയും ചേതനും ഉദയ്പുരിലേക്ക് ഒന്നിച്ചു യാത്ര ചെയ്തത്. ഒരു യാത്രാ സംഘത്തിനൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. കുറച്ചു ദിവസങ്ങൾ ഇവർ ഇവിടെ ഒന്നിച്ചു കഴിഞ്ഞെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചുരുളഴിക്കാൻ യാത്രയുടെ ഓരോ വിവരങ്ങളും

വിദേശവനിതകളെ ഉപയോഗിച്ച് പെൺവാണിഭം: പിടിയിലായവർക്ക് വിസയോ രേഖകളോ ഇല്ലെന്ന് കണ്ടെത്തൽ

ശ്രീകാര്യം (തിരുവന്തപുരം): വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരാണ് അറസ്റ്റിലായത്. കുളത്തൂർ കട്ടേല ഭാഗത്തുള്ള വാടകക്കെട്ടിടം എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശ വനിതകളെ ഉൾപ്പെടെ എത്തിച്ച് പെൺവാണിഭം നടത്തുന്നതായി

സൂര്യ രാഷ്ട്രീയത്തിലേക്ക് എത്തുമോ? ആരാധക സംഘടനാ നേതാവിന്റെ പ്രസംഗം വലിയ ചർച്ചകൾക്ക് തുടക്കമിടുന്നു

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പുറകെ സൂര്യയും സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വീണ്ടും അഭ്യൂഹം ശക്തമാകുന്നു . സൂര്യയുടെ ആരാധക സംഘടനയുടെ നേതാവിന്റെ പരാമർശത്തിലാണ് ഇപ്പോൾ ചർച്ച. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഒരു നേതാവ് നടത്തിയ പ്രസംഗം തമിഴ്നാട്ടിലെ വാർത്താ ചാനലായ തന്തി ടിവി പുറത്തുവിട്ടിരുന്നു. ഇതാണ് ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകിയത്. കാലവും സമയവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ലെന്നാണ്

വി.ഐ.പി.കള്‍ വലിഞ്ഞുകയറുന്ന കട്ടേലയിലെ സ്പാ കേന്ദ്രത്തില്‍ തുമ്പ പോലീസിന്റെ മിന്നലാക്രമണം; കതക് തുറന്നപ്പോള്‍ ഞെട്ടിത്തറിച്ച് ഖാക്കി; മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകനും കൂട്ടാളിയും പിടിയില്‍; വിസാ കാലാവധി കഴിഞ്ഞ തായ് സുന്ദരിമാരെ വെച്ച് അനാശാസ്യവും മനുഷ്യക്കടത്തും; അണിയറയില്‍ വന്‍ സ്രാവുകള്‍?

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അതിസമ്പന്നരും പ്രമുഖരും ആഡംബര വാഹനങ്ങളില്‍ പാറിപ്പറന്നിറങ്ങുന്ന കട്ടേലയിലെ ആ സ്പാ കേന്ദ്രത്തിലേക്ക് തുമ്പ പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ഇരച്ചുകയറുമ്പോള്‍ അതൊരു സാധാരണ പരിശോധന മാത്രമായിരുന്നില്ല. എന്നാല്‍ അവിടെയുള്ള രഹസ്യമുറികളുടെ വാതില്‍ തുറന്നതോടെ പോലീസിന്റെ കണ്ണ് തള്ളിപ്പോയി. വിദേശ സുന്ദരിമാരെ തടവിലാക്കി, കോടികളുടെ അനാശാസ്യ കച്ചവടവും രാജ്യാന്തര മനുഷ്യക്കടത്തുമാണ് അവിടെ പൊടിപൊടിച്ചിരുന്നത്. അതിലുമേറെ ഞെട്ടിക്കുന്നത് മറ്റൊന്നുമല്ല; ഈ അനാശാസ്യ കേന്ദ്രം നിയന്ത്രിച്ചിരുന്നത് മുസ്ലീം ലീഗിലെ ഒരു മുന്‍ മന്ത്രിയുടെ അതിവിശ്വസ്തനായിരുന്ന മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ

തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവതി പിടിയിൽ; പോലീസിനെ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ശനിയാഴ്ച രാവിലെയാണ് യുവതി പ്രസവിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ

സിബിഎസ്ഇ മാർക്ക് ദാന വിവാദം: വേദാന്തിന്റെ വാദം തള്ളി സിബിഎസ്ഇ; കൂടിയത് 11 മാർക്ക്, രണ്ട് മാർക്കല്ല

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയുടെ പുനർമൂല്യനിർണ്ണയ ഫലവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഫലം വന്നപ്പോൾ തനിക്ക് ആകെ രണ്ട് മാർക്ക് മാത്രമാണ് കൂടിയതെന്ന വിദ്യാർഥിയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയംപറഞ്ഞു . മൂന്ന് വിഷയങ്ങളിലായി ആകെ 11 മാർക്കിന്റെ വർധനവാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് അറിയിച്ചു. തനിക്ക് ഫിസിക്സിന് മാർക്കൊന്നും കൂടിയില്ലെന്നും മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്ക് ഓരോ മാർക്ക് വീതമേ ഉയർന്നിട്ടുള്ളൂവെന്നും കാണിച്ച് വേദാന്ത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു.

​അതിർത്തി കടന്നുള്ള പാക് ആക്രമണം: 29 മരണം; കറാച്ചി സ്ഫോടനത്തിനുള്ള പ്രതികാരമെന്ന് റിപ്പോർട്ട്

ഇസ്‌ലാമാബാദ്: ഒരിടവേളയ്ക്കുശേഷം പാക്കിസ്ഥാന്റെ സൈനിക നടപടി. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഭീകരരുടെ ഒളിയിടങ്ങളിലും സുരക്ഷിത താവളങ്ങളിലും ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത് .പാക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈന്യത്തിന്റെ നീക്കമെന്ന് പാക്ക് മന്ത്രി അത്താവുല്ല തരാർ പറയുന്നു . ഇതേസമയം പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ