അച്ഛന്റെ പോലീസ് യൂണിഫോമിന്റെ ഗാംഭീര്യവും അമ്മയുടെ കാരുണ്യത്തിന്റെ പാരമ്പര്യവും ഒരുപോലെ ഉള്‍ക്കൊണ്ട മകന്‍; പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ സര്‍ക്കാരും അംഗീകരിച്ചു; ഇ.ഡി. ആക്രമണക്കേസില്‍ അട്ടിമറി നീക്കം തകര്‍ത്ത് കമ്മീഷണര്‍; പ്രോസിക്യൂട്ടര്‍ തെറിച്ചു; അരുള്‍ ബി കൃഷ്ണ ഐപിഎസ് ലക്ഷ്യം നേടുമ്പോള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിഭാഗവുമായി ഒത്തുകളിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരിയെ തല്‍സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്വേഷണ റിപ്പോര്‍ട്ടും. പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഗീനാകുമാരിയെ അടിയന്തരമായി നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രമുഖ അഭിഭാഷകനും മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുമായ എ. സന്തോഷ് കുമാറാണ്

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും യുഡിഎഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ; ബിന്ദുകൃഷ്ണയ്ക്കും ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിമാരായില്ല.

തിരുവനന്തപുരം:  യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമന പട്ടിക പുറത്ത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടെ വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയാണ് ഇത്തവണ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഭരണത്തിലേറി ഒരു മാസം പിന്നിട്ടിട്ടും ചില മന്ത്രിമാരുടെ പ്രധാന തസ്തികകളിലെ നിയമനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. മന്ത്രിമാരായ ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർക്ക് ഇനിയും പ്രൈവറ്റ് സെക്രട്ടറിമാരെ (PS) കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രധാന നിയമനങ്ങൾ : ആരോഗ്യ വകുപ്പ്: മന്ത്രി

FIRST ON MANGALAM TV | ഇ.ഡി ആക്രമണക്കേസില്‍ ഗീനാകുമാരി തെറിച്ചു; എ.സന്തോഷ്‌കുമാർ പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റൈഡ് നടത്താന്‍ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എ.സന്തോഷ്‌കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍  നിയമിച്ചു. കഴിഞ്ഞദിവസം വിഷയത്തില്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ഉന്നയിച്ച വാദങ്ങള്‍ രാഷ്ട്രീയ കേരളം വലിയ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തത്. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അതിവേഗനീക്കം. ആഭ്യന്തര മന്ത്രി

ഇന്ത്യയിലെ ചായപ്രേമികളുടെ നഗരമായി ബെംഗളൂരു; വിപണിയിൽ അതിവേഗം കുതിച്ചുയർന്ന് കൊച്ചിയും തിരുവനന്തപുരവും.

ന്യൂഡൽഹി: ഇന്ത്യയിലെ ചായപ്രേമികളുടെ ശീലങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ടിന്റെ ഇന്ത്യയിലെ ചായപ്രേമികളുടെ നഗരമായി ബെംഗളൂരു; വിപണിയിൽ അതിവേഗം കുതിച്ചുയർന്ന് കൊച്ചിയും തിരുവനന്തപുരവും. പുതിയ പഠന റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരമായി സിലിക്കൺ വാലിയായ ബെംഗളൂരു മാറിയപ്പോൾ, ചായ വിപണിയിൽ അതിവേഗ വളർച്ച രേഖപ്പെടുത്തുന്ന നഗരങ്ങളുടെ മുൻനിരയിൽ കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചു. രാജ്യത്തെ 130-ലധികം നഗരങ്ങളിലെ ചായ ഓർഡറുകൾ വിശകലനം ചെയ്താണ് ഈ കണക്കുകൾ

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്: അറസ്റ്റിലായ 8 പ്രതികളുടെയും വീടുകളിൽ ഒരേസമയം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസ് റെയ്ഡ്.

അയോധ്യ: രാമക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളുടെയും വീടുകളിൽ ഒരേസമയം വിപുലമായ പോലീസ് റെയ്ഡ്. മജിസ്‌ട്രേറ്റും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രതികളുടെ ജീവിതനിലവാരത്തിലും ആസ്തിയിലും ഉണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കാലയളവിൽ ഇവർ വാങ്ങിക്കൂട്ടിയ ഭൂമി, സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെ

എറണാകുളത്ത് ‘കത്തി’ കയറി മുഖ്യമന്ത്രി സതീശന്‍; വിശ്വസ്തന്റെ കുപ്പായമിട്ട പ്രമുഖനെ വെട്ടി നിരത്തുന്നു; എറണാകുളത്തെ പ്രധാനിയെ തന്റെ പക്ഷത്ത് നിന്നും നുള്ളി എറിയാന്‍ വിഡിഎസ്

കൊച്ചി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പത്തിന് തിരികൊളുത്തി പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ക്യാമ്പിലെ ഏറ്റവും വിശ്വസ്തനും എറണാകുളത്തെ കോണ്‍ഗ്രസിലെ ഒരു അതിശക്തനായ നേതാവിനെ മുഖ്യമന്ത്രി തന്റെ താവളത്തില്‍ നിന്നും പുകച്ചു പുറത്തുചാടിക്കാന്‍ ഒരുങ്ങുന്നതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. ഈ പ്രമുഖ നേതാവിനെ ഭരണപരമായതും പാര്‍ട്ടിപരവുമായ സകല കാര്യങ്ങളില്‍ നിന്നും ഇനിമുതല്‍ അകറ്റി നിര്‍ത്താനാണ് വി.ഡി. സതീശന്റെ നീക്കം. ഫലത്തില്‍, തന്റെ നിഴലായി നടന്നിരുന്ന ഒരു വന്‍മരത്തെ വെട്ടിമാറ്റി കോണ്‍ഗ്രസ്

ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും പല സങ്കീര്‍ണ്ണമായ കേസുകളുടേയും ചുരുളഴിച്ച ‘പെണ്‍പുലി’; അഴിമതിയുടെ കറ പുരളാത്ത കരിയറും സുതാര്യമായ പ്രവര്‍ത്തനശൈലിയും; കേരളത്തിലെ ഐപിഎസുകാരെ ഇനി ഈ കോയമ്പത്തൂരുകാരി നയിക്കും; ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറിയായി അജിതാ ബീഗം; ഇത് ചരിത്ര നിയോഗം

തിരുവനന്തപുരം: കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ.പി.എസ്. അസോസിയേഷന്റെ അമരത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. പൊലീസ് ആസ്ഥാനത്തെ ക്രൈം ഒബ്‌സര്‍വേഷന്‍ ഐ.ജി ഐജിയായ അജിതാ ബീഗത്തെ അസോസിയേഷന്‍ സെക്രട്ടറിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എഡിജിപി യോഗേഷ് ഗുപ്തയാണ് അസോസിയേഷന്‍ പ്രസിഡന്റ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ട സെക്രട്ടറി പദവിയിലേക്ക് അജിതാ ബീഗം എത്തുന്നതോടെ കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി മാറുകയാണ്. കേരളാ കാഡറിലെ ഏറ്റവും പ്രഗത്ഭരും ജനകീയരുമായ വനിതാ ഓഫീസര്‍മാരില്‍ ഒരാളായ

​‘ഒപ്പ’ത്തിന്റെ ബോളിവുഡ് പതിപ്പ്; ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു, അതിഥി വേഷത്തിൽ മോഹൻലാലും

അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് ചിത്രം പ്രദർശനത്തിനെത്തും. 2016-ൽ മലയാളത്തിൽ പുറത്തിറങ്ങിയ പ്രിയദർശന്റെ മോഹൻലാൽ ചിത്രം ‘ഒപ്പ’ത്തിന്റെ ബോളിവുഡ് റീമേക്കാണ് ‘ഹൈവാൻ’. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ‘ബാലൻ: ദ ബോയ്’ നിർമിച്ചത്

യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൂവാറ്റുപുഴയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയാറിൽ അ‌മ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് സംശയം. പുഴയിൽനിന്ന് ഇവരുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് അടുത്താണ് അ‌മ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അ‌ന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും നാലു വയസ്സുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ബന്ധുക്കളെത്തി മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി

68ന്റെ നിറവിൽ സുരേഷ് ഗോപി; കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് താരം

68-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പം മധുരം പങ്കിട്ട് പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരെയും ചിത്രത്തിൽ കാണാം. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും അദ്ദേഹം പങ്കുവെച്ചു. നാലുതരം കെയ്ക്ക് നിരത്തിവെച്ച മേശപ്പുറത്ത്, അതിലൊന്ന് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലുള്ളത്. മക്കൾ രണ്ടുപേരും പിതാവിന് മധുരം നൽകുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു സുരേഷ് ഗോപിയുടെ