സുഗതനെതിരേ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ല- വി.വി.രാജേഷ്

തിരുവനന്തപുരം: കേസിൽ പ്രതിയായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് ബി.ജെ.പി. നേതാവും  തിരുവനന്തപുരം മേയറുമായ വി.വി. രാജേഷ്. മുൻസിപ്പൽ ആക്ട് പ്രകാരമോ ജനപ്രാതിനിധ്യനിയമം വഴിയോ മാത്രമേ മേയർക്ക് പ്രവർത്തിക്കാൻ കഴിയൂ. തന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഒപ്പിടാനായി നൽകിയ അറ്റൻഡൻസ് രജിസ്റ്റർ ചില കൗൺസിലർമാർ തട്ടിയെടുത്ത് പ്രദർശിപ്പിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇത് പബ്ലിക് ഡോക്യുമെന്റ് ആണെന്നും അതിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും രാജേഷ് പറഞ്ഞു. ബഹളത്തിനിടയിൽ ബുക്കിന് മുകളിലേക്ക്

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസുകളുമാണവ. മൂന്നാമത് ഒരു കേസ് റജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്

നോവായി നവോമി, എങ്കിലും മരണത്തിലും മങ്ങാത്ത നന്മ; ആറുപേരിലൂടെ ഇനി അവൾ ജീവിക്കും!

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. അകാലത്തിലുണ്ടായ വിയോഗത്തിന്റെ വലിയ ദുഃഖത്തിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തോട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം

ആദ്യം ‘RRR’, പിന്നാലെ ഭാര്യയുമായി വന്ന് ‘ഈച്ച’; രാജമൗലിക്ക് സർപ്രൈസ് നൽകി കോസ്റ്റ ഗാവ്‌റിസ്

പാരിസിലെ സിനിമാതെക് ഫ്രാൻസെയ്‌സിൽ (Cinematheque Francaise) സംവിധായകൻ എസ്.എസ്. രാജമൗലിക്ക് ആദരം. ലോകപ്രശസ്തമായ ഈ ചലച്ചിത്ര സ്ഥാപനത്തിൽ രാജമൗലിക്ക് സ്ഥിരമായ സ്ഥാനം നൽകിക്കൊണ്ടാണ് ഈ ബഹുമതി നൽകിയത്. ഹെൻറി ലാംഗ്ലോയിസ് 1936-ൽ സ്ഥാപിച്ച ഈ സ്ഥാപനം ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിന് പേരുകേട്ടതാണ്. ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 93 വയസ്സുകാരനായ ഓസ്കാർ ജേതാവ് കോസ്റ്റ ഗാവ്‌റിസിന്റെ സാന്നിധ്യമായിരുന്നു. രാജമൗലിയുടെ സിനിമകൾ കാണുന്നതിനായി അദ്ദേഹം എട്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ‘Z’, ‘Missing’ തുടങ്ങിയ ക്ലാസിക്

മുഹറം റാലിയിലെ കൂട്ടക്കൊലാ ശ്രമം: വിഷഗുളിക വിതരണം ചെയ്തത് ഭാര്യ വിട്ടുപോയതിന്റെ പ്രതികാരത്തിലെന്ന് പ്രതി

മുംബൈ: ദക്ഷിണ മുംബൈയിൽ ഷിയാ സമൂഹത്തിന്റെ മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ച യുവാവ് കഴിഞ്ഞദിവസം പിടിയിലായിരുന്നു. വേദന സംഹാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുണെ സ്വദേശിയായ ഫയാസ് പ്രേംജി വിഷ ഗുളികകൾ വിതരണം ചെയ്തത്. രണ്ട് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ‘ലോകത്തോട് പ്രതികാരം ചെയ്യാൻ’ ആഗ്രഹിച്ചുവെന്നും ഇതിന്റെ ഭാഗമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് ഒരുങ്ങിയതെന്നും ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു . മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത പലരും ഇയാൾ നൽകിയ ഗുളികകൾ കഴിച്ചതായി പോലീസ് വ്യക്തമാക്കി

ഊരാളുങ്കലിൽ യുഡിഎഫിന് മലക്കംമറച്ചിൽ? അന്ന് സതീശൻ പറഞ്ഞതും ഇന്നത്തെ മന്ത്രിയുടെ മറുപടിയും

തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആഞ്ഞടിച്ച യുഡിഎഫ് നേതാക്കൾ ഭരണത്തിലെത്തിയപ്പോൾ സൊസൈറ്റിക്ക് ‘ക്ലീൻ ചീറ്റ്’ നൽകി മലക്കംമറിയുന്നു. സി.പി.എമ്മിന്റെ അഴിമതിപ്പണം പാർക്ക് ചെയ്യുന്ന ഇടമെന്ന് പ്രതിപക്ഷതായിരുന്നപ്പോൾ വി.ഡി. സതീശൻ വിശേഷിപ്പിച്ച ഊരാളുങ്കലിന്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകി. ഊരാളുങ്കൽ സൊസൈറ്റിയുടേത് ഗുണനിലവാരമുള്ള പ്രവൃത്തികളാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെ അവർക്ക് കരാറുകൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീർ സഭയിൽ പറഞ്ഞു . പിഡബ്ല്യുഡി മാനുവലും എസ്‌ബിഡി നിബന്ധനകളും പാലിച്ചാണ്

ഖമേനിയുടെ സംസ്‌കാര ചടങ്ങ്: കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണറും പങ്കെടുക്കും

ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനൽ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും ജൂലായ് 4 മുതൽ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകൾ. അനുശോചന ചടങ്ങുകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം

സൂര്യ രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഫാൻസ് അസോസിയേഷൻ.

നടൻ സൂര്യ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ ഫാൻസ് അസോസിയേഷൻ. നടന് രാഷ്ട്രീയത്തിലിറങ്ങാൻ യാതൊരു പദ്ധതിയുമില്ലെന്ന് സൂര്യ നൽപണി ഇയക്കം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അഭ്യൂഹങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും കാരണമായ പ്രസംഗം നടത്തിയ ഇ. വീരമണി കഴിഞ്ഞ മൂന്നു വർഷമായി ഭാരവാഹിത്വത്തിൽ ഇല്ലാത്ത വ്യക്തിയാണെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഞായറാഴ്ച നടന്ന സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സംസാരിച്ച വീരമണി, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് പ്രസംഗം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ‘അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായ

ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രം ‘മായൻ’ ഓഗസ്റ്റ് 12-ന് ചിത്രീകരണം ആരംഭിക്കും.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം ‘മായൻ- ചാപ്റ്റർ വണ്ണി’ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 12-ന് ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള

ഇന്ധനക്ഷാമത്തിന് കാരണം യുക്രൈൻ ആക്രമണമെന്ന് പുതിൻ; ഒടുവിൽ സമ്മതിച്ച് റഷ്യ.

മോസ്‌കോ: റഷ്യയുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ പല പ്രദേശങ്ങളിലും ഇന്ധനക്ഷാമത്തിന് കാരണമായതായി തുറന്നു സമ്മതിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഭ്യന്തര വിതരണത്തെ ബാധിച്ചതായി അദ്ദേഹം സമ്മതിച്ചു. അതേസമയം, ഈ പ്രതിസന്ധി ഭരണകൂടത്തിന് നിയന്ത്രിക്കാനാവുമെന്നും യുക്രൈനുനേരെയുള്ള റഷ്യയുടെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഡീസൽ കയറ്റുമതി നിരോധിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ റഷ്യ