കഴിഞ്ഞ രണ്ട് ദിവസമായി എഐ ക്യാമറകൾ പണിമുടക്കി, ഇനി ഫൈൻ വരില്ല എന്ന് വിചാരിച്ച് റോഡിലൂടെ വണ്ടി പറപ്പിച്ചവർക്ക് എട്ടിന്റെ പണി വരാൻ സാധ്യതയുണ്ട്. എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എഐ ക്യാമറകളുടെ കണ്ണുകൾ ഇപ്പോഴും തുറന്നുതന്നെ ഇരിപ്പുണ്ട്. റോഡിലെ നിയമലംഘനങ്ങളെല്ലാം അതിൽ കൃത്യമായി പതിയുന്നുമുണ്ട്. ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് വാഹന ഉടമകൾക്ക് ഇപ്പോൾ പിഴ നോട്ടിസ് ( ചെല്ലാൻ )അയക്കാൻ കഴിയുന്നില്ല എന്ന് മാത്രം. എന്നാൽ എഐ ക്യാമറയിൽ
തിരുവനന്തപുരം: 2036-ൽ നഗരത്തെ ഒളിമ്പിക്സ് വേദിയാക്കുമെന്ന വൻ പ്രഖ്യാപനങ്ങളോടെ അധികാരത്തിലേറിയ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി, ആറുമാസം പിന്നിടുമ്പോൾ കടുത്ത മാലിന്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ പ്രകടനപത്രികയിലെ ‘മാലിന്യവിമുക്ത നഗരം’, ‘ഒളിമ്പിക്സ് നഗരം’ എന്നീ വാഗ്ദാനങ്ങൾ മുൻനിർത്തിയാണ് ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരഭരണം ബിജെപിക്ക് ലഭിച്ചത്. എന്നാൽ, പ്രഖ്യാപനങ്ങൾ ആവേശത്തോടെ സ്വീകരിച്ച ജനങ്ങൾക്ക് മുന്നിൽ ഇപ്പോൾ നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ആറ്റുകാൽ പൊങ്കാല
ചിലര്‍ അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും ആത്മാവുകൊണ്ട് അടയാളപ്പെടുത്തും. ഐ നോബഡി എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് ഒരിക്കല്‍ കൂടി അത് തെളിയിച്ചു.ഇപ്പോഴിതാ സിനിമയ്ക്കപ്പുറം ജീവിതത്തെയും മാതൃത്വത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി. സ്വന്തമായി കുഞ്ഞ് വേണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള മാനസികാവസ്ഥ ഇല്ലെന്ന് തിരിച്ചറിവുണ്ടെന്നും പാര്‍വതി പറയുന്നു. ഒരു അമ്മയാകുക എന്നതിനേക്കാള്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ട തീരുമാനം അമ്മയാകേണ്ട എന്നതാണെന്ന് തോന്നുന്നുവെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍
ഭൂട്ടാന്‍ വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ പ്രമുഖ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ താരം നല്‍കിയ മൊഴികള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. കസ്റ്റംസ് ആസ്ഥാനത്ത് വെച്ച് ഏഴ് മണിക്കൂറോളമാണ് ദുല്‍ഖര്‍ സല്‍മാനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വാഹനങ്ങള്‍ താന്‍ നിയമപരമായാണ് വാങ്ങിയതെന്നും ഇതിന് പിന്നില്‍ കള്ളക്കടത്തോ നികുതി വെട്ടിപ്പോ നടന്നിട്ടുണ്ടെന്ന കാര്യം തനിക്ക്
അബുദാബി: യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിമുതൽ ഉയർന്ന ഫീസ് നൽകേണ്ടിവരും. ജൂലായ് ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിരക്കുകൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് യുഎഇയിൽ നടപ്പിലാക്കുന്നത്. പുതിയ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ട് പുതുക്കൽ, നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് മാറ്റൽ, പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നീ സേവനങ്ങൾക്കെല്ലാം പുതുക്കിയ നിരക്കുകൾ ബാധകമാണ്. നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് ഇനി മാറ്റണമെങ്കിൽ 1,080 ദിർഹം
ആലപ്പുഴ: തങ്ങളുടെ മുന്നറിയിപ്പുകൾ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻഎച്ച്എഐ) അവഗണിച്ചതിനാലാണ് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതെന്ന് ജലഅതോറിറ്റി. നിർമ്മാണം തുടങ്ങുംമുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന് നിർദേശിച്ചിരുന്നു എന്നും ഇക്കാര്യം എൻഎച്ച്എഐ കരാറുകാരൻ ഗൗരവമായി എടുത്തില്ലെന്നുമാണ് ജലഅതോറിറ്റി എൻജിനീയർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഇനിയും അഞ്ചിടങ്ങളിൽ ഇത്തരത്തിൽ വൻ അപകട സാദ്ധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന മുന്നറിയിപ്പ് നൽകി. പദ്മാക്ഷി കവല, വയലാർ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് അപകസാദ്ധ്യത
ദുബായ്: പശ്ചിമേഷ്യായുദ്ധത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരാഴ്ചത്തേക്ക് ഹോർമൂസിൽ സംഘർഷത്തിന് അയവുവരുത്താൻ ഇറാനും യുഎസും തമ്മിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം ആർക്കായിരിക്കണം എന്ന കാര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നും
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി നടക്കുന്ന വൻ അവയവ കച്ചവടത്തെയും വ്യാജരേഖനിർമാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉന്നതതല അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശനായിരിക്കും അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ നടത്തിയ വ്യാപകമായ റെയ്ഡിനെ തുടർന്ന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരൻ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവർ
ചെന്നൈ: വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം. ടിവികെ സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ ഇളയരാജ ചെന്നൈ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തത്. അന്വേഷണത്തിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പതിനൊന്നുപേർക്ക് പരിക്ക്. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയിരുന്നു. ഇതറിഞ്ഞ ജയിൽ ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇതോടെ തടവുകാരെല്ലാം ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു.സംഘർഷത്തിൽ പ്രിസൺ










