തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു.തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തികരയിലെത്തിയത്.എന്നാൽ സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , എയർടെൽ,വോഡഫോൺ ഐഡിയ എന്നിവർ മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ‘നൊമൂറ റിസർച്ചിന്റെ’ പഠന റിപ്പോർട്ടിലാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന ഈ വിവരമുള്ളത്. 15 ശതമാനം വരെയുള്ള നിരക്ക് വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ വർഷം ഒക്ടോബർ – ഡിസംബർ മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. ഇന്ധനവിലയും പാചകവാതക നിരക്കുകളും സാധാരണക്കാരന്റെ കുടുംബ
ലണ്ടൻ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും നിർണ്ണായക സാന്നിധ്യമായ സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് രംഗത്ത്. പ്രമുഖ കായിക മാധ്യമമായ ‘ക്രിക്ബസിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ സഞ്ജു സാംസൺ ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ റൺസ് കണ്ടെത്താനാകാതെ സഞ്ജു ബുദ്ധിമുട്ടിയതോടെ, സോഷ്യൽ മീഡിയയിലടക്കം താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. സഞ്ജുവിനെ മാറ്റി യുവതാരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി ടീമിലെത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ കൂറ്റൻ റാലി സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് നേതൃത്വം നൽകിയത്. ഡിജിപി, ജനപ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിൽ നിന്ന് മുൻപ് വലിയ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികളോടുള്ള ലൈംഗികാതിക്രമ വീഡിയോകളുടെ പണം വാങ്ങിയുള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ . ഇൻസ്റ്റാഗ്രാമിൽ ഇത്തരം പരസ്യങ്ങളിൽ ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കളെ ടെലിഗ്രാം (Telegram) ചാനലുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. അവിടെ ഇത്തരം ദൃശ്യങ്ങൾ വെറും 99 രൂപയ്ക്ക് വിൽക്കുന്നുവെന്നും ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ അറിയിച്ചു. ഉപയോക്താക്കൾ ഇത്തരം കാര്യങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി അന്വേഷണത്തിൽ ബിബിസി കണ്ടെത്തി. ഇന്ത്യയിൽ ഒരു വ്യാജ
ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളുമായി ഇറാൻ ഭരണകൂടം രംഗത്തിറങ്ങി. കഴിഞ്ഞ ഫെബ്രുവരി 28-നായിരുന്നു ഖമനേയി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധസാഹചര്യങ്ങൾ കാരണം മാറ്റിവെച്ച ചടങ്ങുകളാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന് പിന്നാലെ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് പ്രമുഖ നഗരങ്ങളിലായിട്ടാണ് വിലാപയാത്രയും മറ്റ് പ്രധാന ചടങ്ങുകളും ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ടെഹ്റാനിൽ എത്തിച്ചിട്ടുള്ള ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ വിദേശ പ്രതിനിധികൾ ഉൾപ്പെടെ
അബുദാബി: ഗൾഫ് മലയാളികൾക്ക് അഭിമാനമായി യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ മലയാളി പാസഞ്ചർ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ്. തങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് പ്രവാസ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി മാറുകയാണ് ഇരുപത്തൊമ്പതുകാരനായ ഈ യുവാവിന്റെ വിജയഗാഥ. യുഎഇയുടെ ചരിത്രപരമായ ഗതാഗത പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ മലയാളി എന്ന അപൂർവ്വ നേട്ടമാണ് നിഷാദ് സ്വന്തമാക്കിയത്. മറ്റേതൊരു സാധാരണ പ്രവാസി യുവാവിനെയും പോലെ ഒരുപിടി സ്വപ്നങ്ങളുമായി 2014 ലാണ്
ലണ്ടൻ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടുന്ന പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾക്കും ബാറുകൾക്കും പ്രവർത്തന സമയം നീട്ടിനൽകി യു.കെ. സർക്കാർ.ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെ തുറന്നുപ്രവർത്തിക്കാൻ ലൈസൻസിങ് നിയമങ്ങളിൽ താത്കാലിക ഇളവാണ് അനുവദിച്ചിരിക്കുന്നത് . ഇളവ് നിലവിൽ വന്നതോടെ, സാധാരണ സമയ പരിധിക്കപ്പുറം മദ്യം വിളമ്പുന്നതിനായി പബ്ബുകൾക്കും ബാറുകൾക്കും ഇനി പ്രത്യേക അനുമതി തേടി വ്യക്തിഗതമായി അപേക്ഷിക്കേണ്ടതില്ല. മെക്‌സിക്കോ സിറ്റിയിൽ യു.കെ. സമയം പുലർച്ചെ ഒന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം കാണാൻ പബ്ബുകളിലും
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ ‘ആൽഫ’ സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോൾ, തങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ‘ആൽഫ’ ആരാണെന്ന് വെളിപ്പെടുത്തി നടിയും ആലിയയുടെ അമ്മയുമായ സോണി റസ്‌ദാൻ. ഇൻസ്റ്റാഗ്രാമിലൂടെ കുടുംബത്തിലെ നാല് തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ അണിനിരക്കുന്ന മനോഹരമായ ചിത്രം പങ്കുവെച്ചാണ് സോണി റസ്‌ദാൻ ഈ മനോഹരമായ കുറിപ്പ് പങ്കിട്ടത്. തന്റെ അമ്മയും ആലിയയുടെ അമ്മൂമ്മയുമായ ജെർട്രൂഡ് ഹോൾസറാണ് തങ്ങളുടെ കുടുംബത്തിലെ യഥാർത്ഥ ‘ആൽഫ’ എന്നാണ് അവർ വ്യക്തമാക്കുന്നത്. ഹിറ്റ്‌ലറുടെ
ടൊറന്റോ: ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ റൌണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസും നേടിയ ഗോളുകളുടെ കരുത്തിൽ പോർച്ചുഗലിന്റെ ഈ വിജയത്തിളക്കത്തിലും കായികപ്രേമികളുടെ മനസ്സിൽ മുഴുവൻ മുൻ താരം ഡിയോഗോ ജോട്ടയുടെ ഓർമ്മകളായിരുന്നു. കൃത്യം ഒരു വർഷം മുൻപ് 2025 ജൂലൈ 3-നായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്പെയിനിൽ വച്ചുണ്ടായ ആ ദാരുണമായ കാറപകടത്തിലാണ് ജോട്ടയും അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെടുന്നത്. കരിയറിന്റെ ഏറ്റവും മികച്ച










