‘അമ്മ’ മുൻവൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുൾ. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അൻസിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ആരോപിച്ചു. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന് അൻസിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു .
അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ ഹിൽപാലസ് വനിതാ സെല്ലിൽ നൽകിയ പരാതിയുടെ പൂർണ്ണരൂപവും മിഥിലാജ് പുറത്തുവിട്ടു. വിവരാവകാശനിയമപ്രകാരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയ പരാതിയുടെ പകർപ്പാണ് മിഥിലാജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
നേരത്തെ, ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു പരാതി നൽകിയത് . ഈ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ മിഥിലാജിനെക്കുറിച്ചും പറഞ്ഞിരുന്നു .
കലാസ്വാദനത്തിന് പുതിയ ഭാവഭേദങ്ങൾ നൽകി “ധ്വനിക 2K26” നഴ്സിംഗ് കലോത്സവത്തിന് കൊടിയിറങ്ങി; കിംസ് കോളേജിന് ഇരട്ടക്കിരീടം


നിവിൻ പോളി വേദിയിൽ, ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്ന് നാക്കുപിഴച്ച് രമേശ് ചെന്നിത്തല; പിന്നാലെ തന്നെ തിരുത്താൻ സദസ്സിനോട് ആവശ്യപ്പെട്ട് ചെന്നിത്തല







