ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ മെക്സിക്കോയ്ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനു വേണ്ടി ഇംഗ്ലീഷ് താരങ്ങള്‍ക്ക് ‘വയാഗ്ര’ ഉപയോഗിക്കാന്‍ അനുമതി.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 7,350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് – മെക്സിക്കോ മത്സരം നടക്കുക.
ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിലെ ഓക്സിജന്‍ കുറവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ മരുന്ന് ഉയരക്കൂടുതല്‍ മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ടീം മാനേജ്മെന്റ് കരുതുന്നു. വയാഗ്രയിലെ പ്രധാന ഘടകമായ സിഡെനാഫില് രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആള്‍ട്ടിറ്റിയൂഡ് സിക്ക്നസ് തടയാന്‍ സഹായിക്കും.
സമുദ്രനിരപ്പിലോ അതിനടുത്തോ ഉള്ള സ്ഥലങ്ങളില്‍ കായിക പ്രകടനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍, അത്ലറ്റുകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ അനുമതിയുണ്ട്.വയാഗ്ര ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നിരോധിത പട്ടികയിലില്ല. ജൂലൈ ആറ് രാവിലെ 5.30നാണ് മത്സരം.
മറഡോണയുടെ ധിക്കാരം മുതൽ മെസിയുടെ പ്രതാപം വരെ; എന്തുകൊണ്ട് അർജന്റീന ലോകത്തിന്റെ പ്രിയപ്പെട്ട ‘വില്ലൻ’ ടീമായി?


എല്ലാം അവസാനിച്ചെന്ന് വിമർശിച്ചവരോട്, തിരിച്ചുവന്നില്ലെങ്കിൽ അയാൾ ‘ഗോട്ട് ‘അല്ലാതാവണം







